Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിസ്റ്റർ അശ്വിൻ ഇത് ബട്‌ലർ അല്ല ഗബ്ബറാണ്; മങ്കാദിങ്ങിന് ശ്രമിച്ച അശ്വിനെ ട്രോളി പഞ്ഞിക്കിട്ട് ശിഖർ ധവാൻ; പൊട്ടിച്ചിരിച്ച് കാണികൾ; വൈറലായി വീഡിയോ  

മിസ്റ്റർ അശ്വിൻ ഇത് ബട്‌ലർ അല്ല ഗബ്ബറാണ്; മങ്കാദിങ്ങിന് ശ്രമിച്ച അശ്വിനെ ട്രോളി പഞ്ഞിക്കിട്ട് ശിഖർ ധവാൻ; പൊട്ടിച്ചിരിച്ച് കാണികൾ; വൈറലായി വീഡിയോ   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അശ്വിൻ എന്ന് പേരുകേൾക്കുമ്പോൾ ഇപ്പോൾ ആദ്യം ഓർമ്മ വരുന്നത് മങ്കാദിങ്ങിംഗാണ്. രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കിയത് വലിയ വിവാദത്തിനാണ് വഴിവച്ചത്. ശേഷം നിരവധി വിമർശനങ്ങളും ട്രോളുകളും അശ്വിനെതിരെ വന്നു. ഇന്നലെ ഡൽഹി കാപിറ്റൽസ്- കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിലും അശ്വിൻ ഒരു മങ്കാദിങ് വിക്കറ്റിന് മുതിർന്നു. എന്നാൽ നോൺ സ്ട്രൈക്കിലുണ്ടായിരുന്ന ശിഖർ ധവാൻ ക്രീസിൽ തന്നെ ഉറച്ചു നിന്നതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

എന്നാൽ ഇത്തവണ ഒരു വാണിങ് നൽകിയിരുന്നു അശ്വിൻ. അടുത്ത ഓവറിൽ പന്തെറിയാനെത്തിയപ്പോൾ അശ്വിൻ, ധവാനെതിരെ ഒന്നുകൂടെ മങ്കാദിങ്ങിന് ശ്രമിച്ചു. എന്നാൽ ധവാൻ ബാറ്റ് ക്രീസിൽ ഉറച്ച് വെക്കുകയായിരുന്നു. പിന്നീട് അശ്വിനെ പരിഹസിക്കുന്ന രീതിയിൽ ധവാൻ ക്രീസിൽ തന്നെ മുട്ടുക്കുത്തി നിന്നു.

അടുത്ത പന്ത് എറിയാനെത്തിയപ്പോൾ ക്രീസിൽ നിന്ന് ഓടുന്ന രീതിയിൽ ശരീരം ഒന്നാകെ ഇളക്കി അശ്വിനുള്ള മറുപടി കൊടുക്കുന്നുണ്ടായിരുന്നു ധവാൻ. കളി പറച്ചലുക്കാരിലും കാണികളിലും ഒരുപോലെ ചിരിപടർത്തിയ വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP