Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും വിവാദ പരമാർശവുമായി മാലേഗാവ് സ്ഫോടന കേസിലെ പ്രതി പ്രഗ്യ സിങ് ഠാക്കൂർ; ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രഗ്യ; രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു, ഞങ്ങൾ അത് നീക്കം ചെയ്തു; ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണർത്തുന്നുവെന്നും ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥി

വീണ്ടും വിവാദ പരമാർശവുമായി മാലേഗാവ് സ്ഫോടന കേസിലെ പ്രതി പ്രഗ്യ സിങ് ഠാക്കൂർ; ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രഗ്യ; രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു, ഞങ്ങൾ അത് നീക്കം ചെയ്തു; ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണർത്തുന്നുവെന്നും ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ മറ്റൊരു വിവാദപരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥിയുമായ പ്രഗ്യ സിങ് ഠാക്കൂർ.

ബാബരി മസ്ജിദ് തകർത്തതിൽ തനെന്തിന് പശ്ചാത്തപിക്കണം. വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണ്. രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. ഞങ്ങൾ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണർത്തുന്നു. അയോധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. കോൺഗ്രസ് 70 വർഷം ഭരിച്ചിട്ടും എന്താണ് ചെയ്തതെന്ന് നോക്കൂ. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണികയെന്നും പ്രഗ്യ സിങ് ചോദിച്ചു.
വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് പ്രഗ്യ സിംഗിന്റെ തുറന്ന് പറച്ചിൽ.

ഭോപ്പാലിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ചും പ്രഗ്യ സിങ് സംസാരിച്ചു. പൊതു ജനങ്ങൾ തനിക്കൊപ്പമുണ്ട്. തന്റെ സ്ഥാനാർത്ഥിത്വം അവർക്ക് പ്രചോദനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാലിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥി താനാണെന്ന് പ്രഖ്യാപിച്ചപ്പോൾ ആത്മവിശ്വാസം ഇരട്ടിയായതായാണ് എല്ലാവരും പറയുന്നത്.

കഴിഞ്ഞ ദിവസം ഹേമന്ത് കർക്കറയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രഗ്യ സിംഗിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസിന്റെ പരാതിയിൽമേലാണ് കേസെടുത്തത്. സമാന പരാമർശത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഗ്യ സിംഗിന് നോട്ടീസയച്ചിരുന്നു. പ്രഗ്യ സിംഗിന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് കേസ് എടുത്തത്.

2011-ലെ മുംബൈ ഭീകരാക്രണണത്തിൽ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവൻ ഹേമന്ത് കർക്കറയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യ പറഞ്ഞത്. തന്നെ വേട്ടയാടിയതിന്റെ കർമഫലമാണ് ഐ പി എസ് ഉദ്യോഗസ്ഥനായ കർക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താൻ ശപിച്ചിരുന്നെന്നും പ്രഗ്യ പറഞ്ഞു. അതേസമയം ഹേമന്ത് കർക്കറയ്ക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP