Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേളിയിൽ മുൻകൂർ അനുമതിയില്ലെന്ന് ആരോപിച്ച് എകെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞു; കാൽനടയായി യാത്ര തുടർന്ന് കോൺഗ്രസ് നേതാവ്; രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്നും നടക്കുന്നത് സിപിഎം ഗുണ്ടായിസമെന്നും ആന്റണി; കാഞ്ഞിരപ്പള്ളിയിൽ കെ സുരേന്ദ്രന്റെ റോഡ് ഷോ തടഞ്ഞു; സംഘർഷം തടഞ്ഞ് സുരേന്ദ്രനെ മുന്നോട്ട് കടത്തിവിട്ട് മുതിർന്ന സിപിഎം നേതാക്കൾ; വടകരയിലും നേരിയ സംഘർഷം; കൊട്ടിക്കലാശത്തിലെ ആവേശം അതിര് കടന്നപ്പോൾ സംസ്ഥാനത്ത് പലയിടത്തും സംഘർഷം

വേളിയിൽ മുൻകൂർ അനുമതിയില്ലെന്ന് ആരോപിച്ച് എകെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞു; കാൽനടയായി യാത്ര തുടർന്ന് കോൺഗ്രസ് നേതാവ്; രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്നും നടക്കുന്നത് സിപിഎം ഗുണ്ടായിസമെന്നും ആന്റണി; കാഞ്ഞിരപ്പള്ളിയിൽ കെ സുരേന്ദ്രന്റെ റോഡ് ഷോ തടഞ്ഞു; സംഘർഷം തടഞ്ഞ് സുരേന്ദ്രനെ മുന്നോട്ട് കടത്തിവിട്ട് മുതിർന്ന സിപിഎം നേതാക്കൾ; വടകരയിലും നേരിയ സംഘർഷം; കൊട്ടിക്കലാശത്തിലെ ആവേശം അതിര് കടന്നപ്പോൾ സംസ്ഥാനത്ത് പലയിടത്തും സംഘർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 40 ദിവസത്തോളം നീണ്ട് നിന്ന് തീപാറുന്ന പ്രചാരണത്തിനൊടുവിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ അക്രമം. സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ വ്യാപകമായ ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് നടന്നത്. തിരുവനന്തപുരം വേളിയിൽ കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ റോഡ് ഷോ സിപിഎം പ്രവർത്തകർ തടഞ്ഞപ്പോൾ നേരിയ സംഘർഷമുണ്ടായി പിന്നീട് ശശി തരൂരും മറ്റ് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് നടത്തിയ ഇടപെടലിന ഒടുവിൽ ആന്റണിയെ പുറത്ത് എത്തിക്കുകയായിരുന്നു. സിപിഎം നടത്തുന്ന ഗുണ്ടായിസമാണ് കൊട്ടക്കലാശത്തിലെന്ന് ആന്റണി കുറ്റപ്പെടുത്തി.

തൊടുപുഴയിൽ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം കല്ലേറ് നടത്തി .തടയാൻ ശ്രമിച്ച പൊലീസുകാരിൽ ഒരാൾക്ക് പരിക്കേറ്റു. പത്തനംതിട്ട മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നടന്ന കൊട്ടികലാശത്തിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ റോഡ് ഷോ ഒരു മണിക്കൂറോളം സിപിഎം പ്രവർത്തകർ തടഞ്ഞു. ഇത് കവർ ചെയ്യാനെത്തിയ ജനം ടിവി വാർത്താ സംഘത്തെ സിപിഎം പ്രവർത്തകർ തടയുകയും ചെയ്തു. വടകരയിൽ സംഘർഷാവസ്ഥയായിരുന്നു.

വോട്ടെടുപ്പ് ദിനം വടകരയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെയാണ് 144 പ്രഖ്യാപിച്ചത്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്.

ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്. വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാൽ നടയായാണ് വേളിയിലെത്തിയത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എൽഡിഎഫ് നടപടി. എന്നാൽ മുൻകൂറായി റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞപ്പോൾ പൊലീസുകാർ ഒന്നും ചെയ്തില്ലെന്ന് ശശി തരൂർ ആരോപിച്ചു. റോഡ് ഷോ മുടങ്ങിയ അനുഭവം ജീവിതത്തിൽ ആദ്യമായാണെന്ന് എ കെ ആന്റണി പറഞ്ഞു.

സ്ഥലത്ത് സംഘർഷാവസ്ഥ വന്നതോടെ എ കെ ആന്റണിയുടെ റോഡ് ഷോ മുടങ്ങി. തൊടുപുഴയിൽ സംഘർഷത്തിനിടെ യു ഡി എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയിൽ വച്ച് തടഞ്ഞു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞ് വച്ചത്. എൽ ഡി എഫ് പ്രവർത്തകരാണ് സുരേന്ദ്രനെ തടഞ്ഞത്. പിന്നീട് എൽഡിഎഫിന്റെ മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ മാറ്റി. സുരേന്ദ്രന്റെ വാഹനം കടത്തിവിട്ടുകേരളത്തിൽ പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയപ്പോൾ ആവേശം സംഘർഷത്തിലേക്ക് വഴിമാറുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്.

കാഞ്ഞിരപ്പള്ളിയിലും സിപിഎം ബിജെപി സംഘർഷം നടന്നു. ഇരു വിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് അടിപിടിയിലേക്ക് എത്തിയപ്പോൾ കല്ലേറുണ്ടായി. നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നപ്പോൾ കല്ലേറിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ശ്രീജിത്തിന് പരിക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP