Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; കല്ലട ട്രാവൽസിന്റെ വോൾവോ ബസിലെ ക്രൂരതകളെക്കുറിച്ചുിള്ള ഫേസ്‌ബുക്ക് പോസ്റ്റും വീഡിയോയും വൈറലാകുന്നു. ഇഅർദ്ധ രാത്രി 12 മണിക്ക് ഹരിപ്പാട്ട് നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാൻ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസിൽ കയറിയ ജേക്കബ് ഫിലിപ്പാണ് സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഗുണാടയിസവും ക്രൂരതയും വീഡിയോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹരിപ്പാട്ടു നിന്നും യാത്ര തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ബസ് ബ്രേക്ക് ഡൗൺ ആകുകയും എന്നാൽ മണിക്കൂറുകളോളം യാത്രക്കാർക്ക് പകരം യാത്രാ സംവിധാനം ഒരുക്കാതെ റോഡരുകിൽ നിർത്തിയത് ചോദ്യം ചെയ്യുകയും ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയാണ് ജേക്കബ് ഫിലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

ഫേസ്‌ബുക്കിൽ ജേക്കബ് പറയുന്നത് ഇങ്ങനെ;

ഇന്ന് വെളുപ്പിന് 12 മണിക്കാണ് കല്ലട സുരേഷ് ഗ്രൂപ്പിന്റെ ബസിൽ ബാംഗ്ലൂരിലേക്ക് പോകുവാൻ ജേക്കബ് ഫിലിപ്പ് കയറുന്നത്. പത്ത് മിനിറ്റിനകം സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗൺ ആകുകയായിരുന്നു. എല്ലാ യാത്രക്കാരെയും വാഹനത്തിൽ നിന്നും വെളിയിലിറക്കിയ ജീവനക്കാർ എന്നാൽ കൃത്യമായ ഉത്തരങ്ങൾ യാത്രക്കാർക്ക് നൽകിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങളോ അറിയിപ്പുകളോ നൽകുന്നതിനും ഡ്രൈവർ തയ്യാറായില്ല. ബസ് നന്നാക്കാൻ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി.

താൻ രണ്ടു തവണ റെഡ് ബസിൽ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതി റെക്കോഡ് ചെയ്തതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ലെന്നും ജേക്കബ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. യാത്ക്കാർ ദേശീയ പാതയോരത്ത് ഇരുട്ടിൽ തന്നെ നിൽക്കുകയും ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകാതാകുകയും ചെയ്തതോടെ രണ്ട് ചെറുപ്പക്കാർ ഡ്രൈവറോട് കയർത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ഡ്രൈവറുടെ ഫോണിൽ കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസിൽ ഈ ചെറുപ്പക്കാർ വിളിച്ചു.

എന്നാൽ ഇരു വശത്തു നിന്നും പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പൊലീസ് ഡ്രൈവറോട് യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പൊലീസും പോയി. വീണ്ടും മൂന്നു മണിക്കൂർ കഴിഞ്ഞാണ് പകരം ബസെത്തി ഇവർ യാത്ര തുടരുന്നത്.

പുതിയതായി എത്തിയ ബസിൽ യാത്ര തുടരവേ ബസിൽ എല്ലാവരും ഉറക്കമായിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം വലിയ ഒച്ച കേട്ടാണ് താൻ ഉണർന്നതെന്നും അപ്പോൾ കണ്ടത് ബസിന്റെ ഡ്രൈവർ ഉൾപ്പെടെ നാലഞ്ച് പേർ ചേർന്ന് നേരത്തേ ബസ് ഡ്രൈവറോട് ചൂടാകുകയും വൈറ്റിലയുള്ള കല്ലട ട്രാവൽസിന്റെ ഓഫീസിൽ വിളിക്കുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെയും സിനിമ സ്റ്റൈലിൽ മർദ്ദിക്കുകയായിരുന്നു എന്നും ജേക്കബ് പറയുന്നു.

തുടർന്ന് ഈ ചെറുപ്പക്കാരെയും വണ്ടിയുടെ മുൻ സീറ്റുകളിലുരുന്ന കുറച്ച് ആളുകളെയും ഇവർ ബസിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയെന്നും പോസ്റ്റിൽ പറയുന്നു. രണ്ടാമത്തെ ബസിനെ പിൻതുടർന്നെത്തിയ ആദ്യ ബസിന്റെ ഡ്രൈവറും കൂട്ടരുമാണ് ബസിൽ കയറി ഈ അതിക്രമം കാട്ടിയത്. ചെറുപ്പക്കാരെ മൃഗീയമായി മർദ്ദിക്കുന്ന വീഡിയോയും ജേക്കബ് ഫിലിപ്പ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ബസിലെ യാത്രക്കാർക്ക് യാതൊരു സുരക്ഷയുമില്ലെന്നും പിടിച്ചിറക്കിക്കൊണ്ടു പോയ ആളുകളെ രക്ഷിക്കാൻ എത്രയും പെട്ടെന്ന് പൊലീസ് ഇടപെടണമെന്നും ജേക്കബ് ആവശ്യപ്പെടുന്നു. സുരേഷ് കല്ലടയുടെ മണി പവ്വറിന്റെ തെളിവാണ് ഈ വീഡിയോയെന്നും പോസ്റ്റിൽ ജേക്കബ് പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP