Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത് സിപിഎം മണ്ഡലത്തിലെന്ന് പിണറായി മറക്കരുത്; കോൺഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നത് മുൻകൂർ ജാമ്യം; തെരഞ്ഞെടുപ്പിൽ സിപിഎം തകർന്നടിയുമെന്നും പിണറായി പരാജയം സമ്മതിച്ചെന്നും ചെന്നിത്തല

ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത് സിപിഎം മണ്ഡലത്തിലെന്ന് പിണറായി മറക്കരുത്; കോൺഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നത് മുൻകൂർ ജാമ്യം; തെരഞ്ഞെടുപ്പിൽ സിപിഎം തകർന്നടിയുമെന്നും പിണറായി പരാജയം സമ്മതിച്ചെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിയുമെന്ന് രമേശ് ചെന്നിത്തല ഇത് മുന്നിൽകണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ കോൺഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് മുഖ്യമന്ത്രിയുടെ മുൻകൂർ ജാമ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റിലാണെന്ന് പിണറായി വിജയൻ മറക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പരാജയം സമ്മതിച്ച മട്ടിൽ സിപിഎം വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. പരാജയം മുന്നിൽകണ്ട് മുൻകൂർ ജാമ്യമെടുക്കുകയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിയെ സഹായിക്കുന്നത് സിപിഎമ്മാണ്. ശബരിമല വിഷയം ഒടുവിലത്തെ ഉദാഹരണമാണെന്നും ചെന്നിത്തല പറഞ്ഞു.പ്രളയവും പ്രളയനാനന്തരകാലത്ത പറ്റിയും പറയുന്നത് മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കലാശക്കൊട്ടിൽ പലിടത്തും സംഘർഷമുണ്ടായത് സിപിഎമ്മിന്റെ പരാജയ ഭീതി കാരണമാണ് എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP