Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റണിയുടേയും തരൂരിന്റേയും റോഡ് ഷോ തടഞ്ഞ സംഭവം ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് തമ്പാനൂർ രവി; പിന്നിൽ സർക്കാരിന്റെ ഉന്നത തലത്തിലുള്ള ഗൂഢാലോചനയെന്നും കോൺഗ്രസ്

ആന്റണിയുടേയും തരൂരിന്റേയും റോഡ് ഷോ തടഞ്ഞ സംഭവം ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് തമ്പാനൂർ രവി; പിന്നിൽ സർക്കാരിന്റെ ഉന്നത തലത്തിലുള്ള ഗൂഢാലോചനയെന്നും കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയുടേയും യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെയും റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞ സംഭവം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന് യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ രവി.

പൊലീസിന്റെ അനുമതിയോട് കൂടിയാണ് യു.ഡി.എഫ് റോഡ് ഷോ നടത്തിയത്. എന്നിട്ടും റോഡ് ഷോ തടസ്സപ്പെടുത്താനെത്തിയ എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിന് പിന്നിൽ സർക്കാരിന്റെ ഉന്നത തലത്തിലുള്ള ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും തമ്പാനൂർ രവി പറഞ്ഞു.

കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു സംഭവം. പരാജയഭീതിയാണ് സിപിഎം പ്രവർത്തകരെ ഈ ഹീന പ്രവർത്തിക്ക് പ്രേരിപ്പിച്ചത്. ജാനാധിപത്യത്തെ ഏകാധിപത്യ ഫാസിസത്തിലേക്ക് നയിക്കാനുള്ള ഹിഡൻ അജണ്ടയാണ് ഈ അക്രമത്തിന് പിന്നിൽ. ഫാസിസ ഏകാധിപത്യ ശൈലി പിന്തുടർന്നതിനാലാണ് സിപിഎം ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞത്. ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ സിപിഎമ്മിന്റെ ദേശീയ പദവി തന്നെ നഷ്ടമാകും.

രാഷ്ട്രിയ എതിരാളികളെ കായികമായി നേരിടുക എന്നത് എൽ.ഡി.എഫിന്റെ ശൈലിയാണ്. ഒരു റോഡ് ഷോ തടഞ്ഞതുകൊണ്ടൊന്നും തരൂരിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും വർധിത ഭൂരിപക്ഷത്തടെ അദ്ദേഹം വിജയിക്കുമെന്നും തമ്പാനൂർ രവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP