Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ സുധാകരനെ ചട്ടം പഠിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയെ അക്ഷേപിക്കുന്ന തരത്തിൽ വീഡിയോ പ്രപചരിപ്പിച്ചതിന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് താക്കീതുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കെ സുധാകരനെ ചട്ടം പഠിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയെ അക്ഷേപിക്കുന്ന തരത്തിൽ വീഡിയോ പ്രപചരിപ്പിച്ചതിന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് താക്കീതുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എതിർ സ്ഥാനാർത്ഥിയെ അവഹേളിക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറക്കിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശ്രീമതിയെ അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് കെ സുധാകരന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്.

കെ. സുധാകരന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു . വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട് .

സുധാകരന് താക്കീത് സംബന്ധിച്ചുള്ള നോട്ടീസ് നൽകാനും വിഷയത്തിൽ തുടർ റിപ്പോർട്ട് സമർപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപി യോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കാതിരിക്കുകയും ഇത്തരം നടപടി ആവർത്തിക്കുകയും ചെയ്താൽ കെ സുധാകരനെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതേ വീഡിയോയുടെ പേരിൽ കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന പേരിൽ ഇറങ്ങിയ വീഡിയോ ആണ് സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയത്. വീഡിയോയിലെ കഥാപാത്രങ്ങൾക്ക് പാർലമെന്റിൽ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേർത്താണ് സുധാകരൻ ഫേസ്‌ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യം വച്ചാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ തന്നെ വനിതാ നേതാക്കളെയും പൊതുരംഗത്തുള്ള മറ്റ് വനിതകളേയും അപമാനിക്കുന്നതാണ് വീഡിയോ എന്നും വിമർശനം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP