Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളികൾ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്ന് അരവിന്ദ് കെജ്രിവാൾ; കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ആം ആദ്മി പാർട്ടിയുടെ പിന്തുണയും ഇത്തവണ ഇടതുപക്ഷത്തിന്; മതനിരപേക്ഷത പുലരാൻ ഇടതുപക്ഷം ജയിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി

മലയാളികൾ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്ന് അരവിന്ദ് കെജ്രിവാൾ; കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ആം ആദ്മി പാർട്ടിയുടെ പിന്തുണയും ഇത്തവണ ഇടതുപക്ഷത്തിന്; മതനിരപേക്ഷത പുലരാൻ ഇടതുപക്ഷം ജയിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളാണ് ജയിക്കേണ്ടതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേരളത്തിൽ ആംആദ്മി പാർട്ടി ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആംആദ്മി പാർട്ടി (എഎപി)നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്രിവാൾ തന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളികൾ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് മതനിരപേക്ഷത പുലരണം. അതിന് ഇടത് പക്ഷം ജയിക്കണം. ഇടത്പക്ഷം ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും കെജ്രിവാൾ പറഞ്ഞു.

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കെജ്രിവാൾ പ്രശംസിക്കുകയും ചെയ്യുന്നു. വളരെ മികച്ച സർക്കാരാണ് കേരളത്തിലേതെന്നും, പ്രളയം നേരിടുന്നതിലും, നവകേരള നിർമ്മിതിയിലും കേരളസർക്കാർ കാഴ്ചവെച്ചത് മികച്ച പ്രവർത്തനം. മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കഴിവുറ്റ മുഖ്യമന്ത്രിയാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിരുന്നു.
2, 56, 662 വോട്ടുകളാണ് ആം ആദ്മി പാർട്ടി നേടിയത്. എറണാകുളത്ത് മാത്രം എ എ പിയുടെ സ്ഥാനാർത്ഥിയായിരുന്ന അനിതാ പ്രതാപ് 50,000 ത്തിനു മുകളിൽ വോട്ട് പിടിച്ചു. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ 45,000ത്തിനടുത്ത് വോട്ടുകളാണ് എഎപി സ്ഥാനാർത്ഥി സാറ ജോസഫ് പിടിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി ധനപാലന്റെ പരാജയം ഉറപ്പിക്കാൻ സാറ ജോസഫ് പിടിച്ച ഈ വോട്ടുകൾക്ക് കഴിയുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ മുന്നേറ്റമുണ്ടാക്കിയിട്ടും ഇത്തവണ ആം ആദ്മി പാർട്ടി കേരളത്തിൽ ഒരു സീറ്റിൽ പോലും മത്സരിക്കുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP