Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീലങ്കയിൽ സ്‌ഫോടനപരമ്പകൾ നടക്കുമെന്ന് 10 ദിവസം മുൻപ് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് റിപ്പോർട്ട്; ലക്ഷ്യമിട്ടതിൽ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ആസ്ഥാനവും; കൊല്ലപ്പെട്ടവരിൽ ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയുൾപ്പടെ മൂന്ന് ഇന്ത്യക്കാർ; കാസർഗോഡ് സ്വദേശിനി റസീന ലങ്കയിലെത്തിയത് ബന്ധുക്കളെ കാണാൻ; പരിക്കേറ്റ നിരവധിപേർ ഗുരുതരാവസ്ഥയിൽ; പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ച് ശ്രീലങ്കയ്ക്ക് കേരളത്തിന്റെ കൈത്താങ്ങും

ശ്രീലങ്കയിൽ സ്‌ഫോടനപരമ്പകൾ നടക്കുമെന്ന് 10 ദിവസം മുൻപ് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് റിപ്പോർട്ട്; ലക്ഷ്യമിട്ടതിൽ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ആസ്ഥാനവും; കൊല്ലപ്പെട്ടവരിൽ ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയുൾപ്പടെ മൂന്ന് ഇന്ത്യക്കാർ; കാസർഗോഡ് സ്വദേശിനി റസീന ലങ്കയിലെത്തിയത് ബന്ധുക്കളെ കാണാൻ; പരിക്കേറ്റ നിരവധിപേർ ഗുരുതരാവസ്ഥയിൽ; പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ച് ശ്രീലങ്കയ്ക്ക് കേരളത്തിന്റെ കൈത്താങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ലോകത്തെ ഞെട്ടിച്ച ശ്രീലങ്കൻ സ്‌ഫോടനപരമ്പകളെക്കുറിച്ച് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്തിന് നേരെയും ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചിരുന്നതായാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടുന്നു. ഇതിൽ ലോകാഷിനി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ചത്. ശ്രീലങ്കൻ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോടനത്തിൽ മരിച്ചു.

ഇതുവരെ 207പേർ കൊല്ലപ്പെട്ടുവെന്നും 500ന് അടുത്ത് ആളുകൾക്ക് പരിക്കേറ്റുവെന്നുമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.ഒരു വിദേശ ഇന്റലിജൻസ് ഏജൻസി പത്ത് ദിവസങ്ങൾക്ക് മുമ്പേ ശ്രീലങ്കൻ പൊലീസ് ചീഫ് പുജുത് ജയസുന്ദരയ്ക്ക് സ്ഫോടനം സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. നാഷണൽ തൗഹീത്ത് ജമാഅത്ത് എന്ന ഭീകരസംഘടന ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ചും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയും ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ട് എന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.

പൊലീസ് ചീഫ് ഇതു സംബന്ധിച്ച അറിയിപ്പ് ഉന്നതപൊലീസുദ്യോസ്ഥർക്ക് നല്കിയിരുന്നെന്നും എഎഫ്‌പി റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞവർഷം ശ്രീലങ്കയിൽ ബുദ്ധപ്രതിമകൾ വ്യാപകമായി തകർക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയാണ് നാഷണൽ തൗഹീത്ത് ജമാഅത്ത്. സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി പി എസ് റസീന (61) ആണ് മരിച്ചത്. ദുബായിൽ സ്ഥിര താമസമാക്കിയ പി എസ് റസീന ബന്ധുക്കളെ കാണാൻ വേണ്ടിയാണ് ശ്രീലങ്കയിലെത്തിയത്. പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഇന്ന് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം തുടരുന്ന സാഹചര്യത്തിൽ ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു.

ശ്രീലങ്കയിലുണ്ടായ വൻ സ്ഫോടനത്തെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാനായി കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് മെഡിക്കൽ സംഘത്തെ രൂപീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കൽ സംഘത്തിലുണ്ടാകുക.

ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമൺ ഗ്രാൻഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളിൽ 9 വിദേശികൾ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.മലയാളികളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ല എന്നാണ് വിവരം.

സ്ഫോടനം നടന്ന സിനമോൺ ഗ്രാന്റെ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസംഗെയുടെ ഔദ്യോഗിക വസതിക്ക് സമീപമെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട്. ഇവിടെ യുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിനിടെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി അടിയന്തിര സുരക്ഷാ യോഗം വിളിച്ചിരുന്നു. അതേസമയം അഭ്യന്തര തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്.

ശ്രീലങ്കൻ സ്‌ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രസിഡന്റ് മൈത്രിപാല സിരിസേന ജനങ്ങളോട് അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിച്ചു. സ്‌ഫോടനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിയെന്നും ഇത്തരം ഹീനമായ പ്രവൃത്തിക്കു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും പ്രസിഡന്റ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ വിദശകാര്യ മന്ത്രി സുഷമ സ്വരാജ് അറയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP