Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്ഥനായി കൊട്ടിക്കലാശത്തിന് എത്തിയത് ഭാര്യക്കും മകനുമൊപ്പം; കൊട്ടിക്കലാശ വേദിയിൽ പ്രവർത്തകരുടെ നൃത്തം കണ്ട് തുറന്ന വാഹനത്തിന് ഉള്ളിൽ നിന്ന് നൃത്തം ചെയ്ത് സുരേഷ് ഗോപി; കമ്മീഷണർ രംഗത്തിലെ `ഷിറ്റ്` രംഗം പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അഭിനയിച്ച് കാണിച്ച് സ്ഥാനാർത്ഥി; തിരിച്ച് ഷിറ്റ് ആക്ഷൻ കാണിച്ച് ഇടത് പ്രവർത്തകരും; പ്രചാരണത്തിൽ വ്യത്യസ്ഥനായ ആക്ഷൻ ഹീറോ കൊട്ടിക്കലാശത്തിലും താരമായത് ഇങ്ങനെ

മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്ഥനായി കൊട്ടിക്കലാശത്തിന് എത്തിയത് ഭാര്യക്കും മകനുമൊപ്പം; കൊട്ടിക്കലാശ വേദിയിൽ പ്രവർത്തകരുടെ നൃത്തം കണ്ട് തുറന്ന വാഹനത്തിന് ഉള്ളിൽ നിന്ന് നൃത്തം ചെയ്ത് സുരേഷ് ഗോപി; കമ്മീഷണർ രംഗത്തിലെ `ഷിറ്റ്` രംഗം പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അഭിനയിച്ച് കാണിച്ച് സ്ഥാനാർത്ഥി; തിരിച്ച് ഷിറ്റ് ആക്ഷൻ കാണിച്ച് ഇടത് പ്രവർത്തകരും; പ്രചാരണത്തിൽ വ്യത്യസ്ഥനായ ആക്ഷൻ ഹീറോ കൊട്ടിക്കലാശത്തിലും താരമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സൂപ്പർ താരം സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയതോടെ സിനിമ സ്‌റ്റൈൽ പ്രചാരണത്തിന് വേദിയായ തൃശ്ശൂരിൽ കൊട്ടിക്കലാശവും സിനിമ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആവേശം വിതറുന്നതായി മാറി. പരസ്യ പ്രചാരണം അവസാനിക്കാൻ 20 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ തൃശ്ശൂരിൽ കൊട്ടിക്കലാശം നടന്ന കോർപ്പറേഷൻ പരിസരത്ത് എൻഡിഎയുടെ സൂപ്പർ താരം എത്തിയത്. ചെണ്ടമേളത്തിനൊപ്പം നൃത്തം വെച്ച പ്രവർത്തകർക്ക് ഒപ്പം സ്ഥാനാർത്ഥിയും തുറന്ന വാഹനത്തിൽ നിന്ന് ആർപ്പ് വിളിക്കാനും നൃത്തം ചെയ്യാനും തുടങ്ങിയത് ആവേശം വിതറി.

ചെണ്ടമേളത്തിന്റെ താളത്തിന് അനുസരിച്ച് സ്ഥാനാർത്ഥി നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ പ്രവർത്തകർ സിനിമ രംഗം ആവശ്യപ്പെട്ടു. കമ്മീഷണർ സിനിമയിലെ പ്രസിദ്ധമായ ഷിറ്റ് ആക്ഷൻ കാണിക്കാൻ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ സുരേഷ് ഗോപി ഇത് കാണിച്ചു. ഹർഷാരവത്തോടെ ബിജെപി പ്രവർത്തകർ ഇത് ഏറ്റെടുത്തപ്പോൾ ഒപ്പമുണ്ടായിരുന്ന സുരേഷ്‌ഗോപിയുടെ ഭാര്യ ചെറു ചിരിയോടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. മകൻ ഗോകുൽ സുരേഷിനും ഭാര്യക്കും ബിജെപി നേതാക്കൾക്കും ഒപ്പമാണ് സുരേഷ്‌ഗോപി തുറന്ന വാഹനത്തിൽ എത്തിയത്.സുരേഷ് ഗോപി ഷിറ്റ് രംഗം ആവർത്തിച്ച് പ്രകടിപ്പിച്ചപ്പോൾ ഇടത് പ്രവർത്തകർ ഇത് ഏറ്റെടുത്തു.

സുരേഷ് ഗോപിയെ നോക്കി ഡാൻസ് കളിച്ചും ഷിറ്റ് ആക്ഷൻ തിരിച്ച് കാണിച്ച് ഇടത് പ്രവർത്തകരും ഒപ്പം കൂടി. ഇതോടെ സ്ഥലത്ത് വ്യത്യസ്തമായ അനുഭവമായി മാറി. ഇടത് പ്രവർത്തകർക്ക് വീണ്ടും വായുവിൽ കൈ ഉയർത്തി ഷിറ്റ് ആക്ഷൻ കാണിച്ചതോടെ ഫലത്തിൽ മൊത്തം ചിരി പടർത്തുന്ന ദൃശ്യങ്ങളായി മാറി.നേരത്തെ പ്രചാരണത്തിലും വ്യത്യസ്തമായി മുന്നേറിയ സുരേഷ്‌ഗോപി ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് വ്യത്യസ്തമായ പ്രചാരണമായിരുന്നു സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും മകനും സിനിമാ താരവുമായ ഗോകുൽ സുരേഷും പ്രചാരണ വാഹനത്തിൽ സ്ഥാനാർത്ഥിയോടൊപ്പം ഇടംപിടിച്ചു.പ്രവർത്തകർ തിങ്ങി നിറഞ്ഞ തൃശ്ശൂരിൽ തുറന്ന വാഹനത്തിലാണ്സുരേഷ് ഗോപി കുടുംബത്തോടൊപ്പം അണികളെ അഭിവാദ്യം ചെയ്തത്.സുരേഷ് ഗോപിയുടെ പ്രചാരണ വാഹനത്തിന് പിന്നിലായി ഒട്ടനവധി വാഹനങ്ങളാണ് അണിനിരന്നത്. ശക്തമായ പോരാട്ടം നടക്കുന്ന തൃശ്ശൂർ മണ്ഡലത്തിലെ ആവേശം മുഴുവൻ പ്രകടമായ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കൊട്ടിക്കലാശത്തിലും കണ്ടത്.

തുഷാർ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെയാണ് തൃശൂർ മണ്ഡലം ബിജെപി ഏറ്റെടുത്തത്. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാർ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകൾ ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകൾക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതിനാൽ തന്നെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ അവിടെ നിർത്തണമെന്ന ആലോചനയാണ് സുരേഷ് ഗോപിയുടെ പേരിൽ എത്തിയത്. പ്രധാനമന്ത്രിയോ അമിത് ഷായോ ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്ന നിലപാടിലായിരുന്നു നേരത്തെ സുരേഷ് ഗോപി.

പ്രചാരണത്തിനിടയിൽ അപ്രതീക്ഷിതമായി വിശക്കുമ്പോൾ ആദ്യം കാണുന്ന വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചും. സിനിമ സ്‌റ്റൈൽ പ്രസംഗങ്ങൾ നടത്തിയും സുരേഷ് ഗോപി കളം നിറഞ്ഞിരുന്നു. ബിജെപിക്ക് രണ്ടര ലക്ഷത്തിന് അടുത്ത് വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ മണ്ഡലത്തിൽ സുരേഷ് ഗോപി വ്യക്തിപരമായി സമാഹരിക്കുന്ന വോട്ടുകൾ കൂടി ആകുമ്പോൾ വിജയിക്കും എന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP