Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈയിൽ എപ്പോഴും കരുതുന്നത് ഫെമിനിച്ചി എന്ന് എംബ്രോയ്ഡറി ചെയ്ച കറുത്ത് ബാഗ്; ബാ ഗിനുള്ളിൽ എപ്പോഴും കാണുക ഒബ്സേർവേഴ്സ് നോട്ട് ബുക്ക്; കൂടെ മേക്ക് അപ്പ് സാധനങ്ങളും; പാർവ്വതിയുടെ കൈയിലെ ബാഗിന്റെ വിശേഷങ്ങളറിയാം

കൈയിൽ എപ്പോഴും കരുതുന്നത് ഫെമിനിച്ചി എന്ന് എംബ്രോയ്ഡറി ചെയ്ച കറുത്ത് ബാഗ്; ബാ ഗിനുള്ളിൽ എപ്പോഴും കാണുക ഒബ്സേർവേഴ്സ് നോട്ട് ബുക്ക്; കൂടെ മേക്ക് അപ്പ് സാധനങ്ങളും;  പാർവ്വതിയുടെ കൈയിലെ ബാഗിന്റെ വിശേഷങ്ങളറിയാം

ന്റെ നിലപാടുകൾ തുറന്ന് പറയുന്ന അപൂർവം നടികളിൽ ഒരാളാണ് പാർവതി തിരുവോത്ത്. എന്നാൽ തന്റെ സ്ത്രീപക്ഷ നിലപാടുകൾ കൊണ്ട് തന്നെ ഫെമിനിച്ചി എന്ന് പേര് താരത്തിന് ചാർത്തപ്പെടുകയും ചെയ്തു. ഇപ്പോളിതാ ഒരു ഫെമിനിച്ചിയുടെ ബാഗിൽ എന്തൊക്കെയുണ്ടാകുമെന്ന് നടി പറയുകയാണ്.മഴവിൽ മനോരമയുടെ പരിപാടിയായ വാട്ട് ആസ് ഇൻ മൈ ബാഗ് എന്ന പരിപാടിയിലാണ് താരം സ്വന്തം ബാഗ് തുറന്നത്.

തന്റെ ഭാഗിൽ എന്തൊക്കെയുണ്ടാകുമെന്ന് പാർവതി തന്നെ വ്യക്തമാക്കുന്നു. ഫെമിനിച്ചി എന്ന് എംേബ്രായ്ഡറി ചെയ്ത, കറുപ്പു നിറത്തിലുള്ള ഒരു ബാഗാണ് പാർവതി ഉപയോഗിക്കുന്നത്. ഒബ്
സേർവേഴ്സ് നോട്ട് ബുക്ക് എന്ന് പേരിട്ടിട്ടുള്ള ഒരു നോട്ട് ബുക്കാണ് ആദ്യം പാർവതി
പരിചയപ്പെടുത്തുന്നത്. ഇതു പോലുള്ള ഒരു നോട്ട് ബുക്ക് നടിക്ക് അത്യാവശ്യമാണെന്നും പാർവതി പറയുന്നു.

ഒരുപാട് സംസാരിക്കുന്ന ആളായതിനാൽ തൊണ്ട വേദന വരാതിരിക്കാനുള്ള മരുന്ന്, ലിപ് ബാം,
ലിപ്സ്റ്റിക്, മുടി ചീകുന്ന ചീപ്പ്, ഒരു കൊച്ചു ബാഗ്, ഹെയർ ക്രീം തുടങ്ങിയവയും ബാഗിലുണ്ട്. ഇയർ ഫോൺ, പഴ്സ്, ഫോൺ എന്നിവ തന്റെ ബാഗിൽ നിർബന്ധമായും ഉണ്ടാകാറുള്ള സാ
ധനങ്ങളാണെന്നും പാർവതി പറയുന്നു.

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം ഉയരെ ആണ് പാർവതിയുടെ
പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രമായാണ് പാർവതി എത്തുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രം നിർമ്മിക്കുന്നത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സാരഥി പി.വി ഗംഗാധരന്റെ പെൺമക്കൾ ഷെനുഗ,ഷെർഗ, ഷെഗ്‌ന എന്നിവർ ചേർന്നാരംഭിച്ച എസ്.ക്യൂബ് എന്ന കമ്പനിയാണ്. ഏപ്രിൽ 26ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP