Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം തടവുകാരന്റെ പുറത്ത് ഇരുമ്പ് പഴുപ്പിച്ച് 'ഓം' എന്നെഴുതി; ജയിൽ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്യണം; എസ്ഡിപിഐ

ന്യൂഡൽഹി: മുസ്ലിം തടവുകാരന്റെ പുറത്ത് ഇരുമ്പ് പഴുപ്പിച്ച് 'ഓം' എന്നെഴുതിയ തിഹാർ ജയിൽ സൂപ്രണ്ട് രാജേഷ് ചൗഹാനെ സർവീസിൽ നിന്നു സസ്‌പെന്റ് ചെയ്യണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീൻ അഹ്മദ് ആവശ്യപ്പെട്ടു. '

കുറ്റവാളിയായ സൂപ്രണ്ടിനെതിരേ സത്യസന്ധമായ അന്വേഷണം നടത്തുന്നതിന് അയാളെ സർവീസിൽ നിന്നു മാറ്റി നിർത്തണം. നബ്ബിർ അലിയാസ് എന്ന വിചാരണ തടവുകാരന്റെ പുറത്ത് ജയിൽ സൂപ്രണ്ട്ര് തീയിലിട്ടു പഴുപ്പിച്ച ലോഹം കൊണ്ടു ഓം എന്ന് എഴുതുകയും രണ്ടു ദിവസം യുവാവിനെ പട്ടിണിക്കിട്ടതും അത്യന്തം ഞെട്ടലുളവാക്കുന്നു. ജാതിയും വംശീയതയും രാജ്യത്തിന്റെ ഭരണമേഖലകളിൽ എത്രമാത്രം ആഴത്തിൽ വേരുകളാഴ്ന്നിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് സംഭവം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ വെടിവച്ചു കൊല്ലുന്നതുൾപ്പെടെയുള്ള ഭരണകൂട ഭീകരത രാജ്യത്ത് ശക്തിപ്രാപിക്കുകയാണ്. കാലവിളംബം കൂടാതെ പീഡനത്തിനെതിരായ യുഎൻ കൺവൻഷൻ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP