Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ

അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ

പ്രകാശ് ചന്ദ്രശേഖർ

തൃശൂർ: നാട്ടുകാർക്കിടയിൽ കാര്യമായ ഇടപെടലുകളില്ല. ചുരുങ്ങിയ കാലം കൊണ്ട് സഹോദരങ്ങളുടെ മൊത്തം സ്വത്തിന്റെ പലമടങ്ങ്് കൈപ്പിടിയിലൊതുക്കിയ നയതന്ത്രം. ബാറുകളുടെയും ബസ്സ് സർവ്വിസിന്റെയും ഫിനാൻസിന്റെയും മറ്റും നടത്തിപ്പിനു വേണ്ടി എന്ത് കടുംകൈയ്ക്കും തയ്യാർ. എതിർ ശബ്ദമുയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്നതും പതിവ് ശൈലി. രാഷ്ട്രീയനേതൃത്വങ്ങൾക്കും ഭരണക്കാർക്കും പ്രിയപ്പെട്ടവൻഇതാണ് കല്ലട സുരേഷ് എന്ന കോടീശ്വരനെ കുറിച്ച് തൃശൂരുകാർക്ക് പറയാനുള്ളത്.

ഇന്ത്യയിൽ കൂടുതൽ വോൾവോ ബസ്സ് സ്വന്തമായുള്ള ഈ ഇരിക്കാലക്കുടക്കാരൻ പൊലീസിന്റെയും ഭരണക്കാരുടെയുമൊക്കെ ഇഷ്ടക്കാരിൽ മുമ്പനാണെന്നാണ് പുറത്തുവരുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. സുരേഷ് കല്ലട ദക്ഷിണേന്ത്യയിലെ റോഡിലെ കിരീടം വെക്കാത്ത രാജാവാണ്. കല്ലടയുടെ വോൾവോ ബസുകൾ സർക്കാരിലേക്ക് അടക്കാനുള്ളത് ലക്ഷക്കണക്കിന് രൂപയുടെ ഫൈനാണ്. അപ്പോഴും ആരും അതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. ഇത് തന്നെയാണ് ബസിലെ യാത്രക്കാരോട് മോശമായി പെരുമാറാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നതും. കഴിഞ്ഞ ദിവസം കല്ലട സുരേഷിന്റെ ബസ്സുകളിലൊന്ന് യാത്രയ്ക്കിടെ കേടായിരുന്നു. തുടർന്ന് പകരം യാത്രസംവിധാനം ഒരുക്കുന്ന കാര്യത്തിൽ ജീവനക്കാർ വേണ്ടെത്ര താൽപര്യം കാട്ടിയില്ല. ഇത്് ചോദ്യം ചെയ്ത രണ്ട് യുവാക്കളെ മറ്റൊരു ബസ്സിൽ യാത്രചെയ്യവേ കേടായ ബസ്സിലെ ജീവനക്കാർ പിന്നാലെയെത്തി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബസ്സുടമയുടെ ഭരണ-രാഷ്ട്രീയകൂട്ടുകെട്ടുകളെക്കുറിച്ചും ട്രവൽസ് നടത്തിപ്പിലെ വഴി വിട്ട രീതികളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ പുറത്തായത്. കൂറുപുലർത്തുന്ന ജീവനക്കാർ എത് കുറ്റ കൃത്യത്തിൽ അകപ്പെട്ടാലും രക്ഷിച്ചെടുക്കുന്നതിൽ ഏതറ്റം വരെ പോകുന്നതിനും മടിയില്ലാത്ത പ്രകൃതമാണ് സുരേഷിന്റെതെന്നും അതുകൊണ്ട് തന്നെ കൊല്ലാനും ചാവാനും മടിയില്ലാത്ത ഒരു കൂട്ടർ ഇയാളുടെ സ്ഥാപനങ്ങളിലും ബസ്സുകളിലും ജീവനക്കാരായി ഉണ്ടെന്നുമാണ് അറിയുന്നത്. പിതാവ് രാമകൃഷ്ണനാണ് കല്ലട ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത്. പിതാവിനൊപ്പം നിന്ന് ബിനസ്സിന്റെ ബാലപാഠങ്ങൾ പഠിച്ച് സുരേഷാണ് ബസ്സ് സർവ്വീസിന് തുടക്കമിട്ടത്. പിന്നീട് സ്വന്തം സാമ്രാജ്യം പടുത്തുയർത്തുകയാണ് സുരേഷ് ചെയ്തത്. കുടുംബത്തിലെ ഗ്രൂപ്പിൽ നിന്ന് തെറ്റിമാറി ബിസിനസ്സ് നടത്തിയായിരുന്നു ഈ വളർച്ച.

സുരേഷിന്റെ മാതാവും മൂന്ന് സഹോദരങ്ങളും അംഗമായ കല്ലട ഗ്രൂപ്പിന് വിരലിലെണ്ണാവുന്ന ബസ്സ് സർവ്വീസ്സുകളെ ഉള്ളു. ഇതേ സമയ.സുരേഷ് നേതൃത്വം നൽകുന്ന കല്ലട ട്രാവൽസ്സിന് സംസ്ഥാനത്തെ പ്രധാന നഗഗങ്ങളിൽ നിന്നെല്ലാം ബാംഗ്ലൂർ, ഹൈദ്രാബാദ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഹോട്ടലുകൾ, ജ്വലറികൾ, ബാറുകൾ, ഫിനാൻസ്, ഓയിൽ മിൽസ് തുടങ്ങി ഒട്ടേറെ സംരംഭങ്ങൾ കല്ലട ഗ്രൂപ്പിന്റേതായി പ്രവർത്തിച്ചുവരുന്നുണ്ട്. ഇടക്കാലത്ത് സഹോദരങ്ങളുമായി സുരേഷ് തെറ്റിപ്പിരിഞ്ഞിരുന്നെന്നും ഈ സമയത്ത് പിതാവ് രാമകൃഷ്ണൻ മരണപ്പെട്ടെന്നും ഇത് സംബന്ധിച്ച് പത്രങ്ങളിൽ വന്ന ചരമ പരസ്യത്തിൽ മൂന്നു സഹോദരങ്ങളുടെ പേര് ഉൾപ്പെടുത്തിയിരുന്നും സുരേഷിന്റെ പേര് ഒഴിവാക്കപ്പെട്ടിരുന്നെന്നും നാട്ടുകാർ വ്യക്തമാക്കി.

ഇരിങ്ങാലക്കുട-കാട്ടൂർ പാതയിൽ പുറ്റുംങ്ങൽ ക്ഷേത്ര റോഡിലാണ് സുരേഷ് താമസിച്ചുവരുന്നത്. ഇരിങ്ങാലക്കുട ടൗണിൽ ഏതാണ്ട് 3000 സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു വീട്ടിലണ് സുരേഷിന്റെ ഓഫീസ്. പ്രവർത്തിക്കുന്നത്. രാവിലെ ഓഫീസിലെത്തി കാര്യങ്ങൾ തിരക്കി മറ്റ് അത്യവശ്യങ്ങളൊന്നുമില്ലങ്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയാണ് ഇയാളുടെ പതിവ് രീതി. കേരളത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർ ആണ് കല്ലട ട്രാവൽസ്. പെർമിറ്റ് സൗകര്യാർത്ഥം കൂടുതൽ വണ്ടികളും കർണാടക ഹെഡ് ഓഫീസിനു കീഴിൽ കർണാടകയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് സൂചന.

സുരേഷ് കല്ലട ഗ്രൂപ്പിന്റെതായി സ്‌കാനിയ, വോൾവോ, മെഴ്‌സിഡസ് ബെൻസ് മൾട്ടി ആക്സിൽ സെമി സ്ലീപ്പർ, സ്ലീപ്പർ ബസുകൾ ഉണ്ട്. കൂടാതെ ധാരാളം ഏസി സ്ലീപ്പർ ബസുകളും ഈ അടുത്ത കാലത്ത് ഓടി തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നും ഹൈദരാബാദ്, ബാംഗ്ളൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. കുടുംബത്തിന്റെ പേരിലുള്ള കല്ലട ഗ്രൂപ്പിലും സുരേഷ് ഡയറക്ടറാണ്. സഹോദരങ്ങളായ സുനിൽ കുമാർ, സൈലേഷ് കുമാർ, സജീവ് കുമാർ, സന്തോഷ് കുമാർ എന്നിവരാണ് കല്ലട ഗ്രൂപ്പ് സ്ഥാപനങ്ങളിൽ സുരേഷിനൊപ്പമുള്ള പങ്കാളികൾ.

സുരേഷ് കല്ലട ബസ്സിനെതിരെ വ്യാപകമായി പരാതികളാണ് ഉയരുന്നതും. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽനിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാർ മർദിച്ച സംഭവത്തെ തുടർന്നാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. ദൂര യാത്രകൾക്ക് പലരും കല്ലട ബസ്സിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ബസ് ജീവനക്കാരിൽ നിന്നും യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കർശന നടപടിയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതെല്ലാം തെരഞ്ഞെടുപ്പ് കാലത്തെ കണ്ണിൽ പൊടിയടൽ മാത്രമാകും. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അദ്ധ്യാപികയായ മായാ മാധവൻ. ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ആയിരുന്നു സംഭവം നടന്നത്.

രാത്രി യാത്രയ്ക്കായി എത്തേണ്ടിയിരുന്ന വണ്ടി എത്താതിരുന്നതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് കുറിപ്പിൽ. 'മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്. ആർത്തവാവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ'. മായ പറയുന്നു. രാവിലെ ആറുമണിക്ക് എത്തേണ്ടിയിരുന്ന ബസ് തിരുവനന്തപുരത്ത് എത്തിയത് വൈകിട്ട് 6 മണിക്ക്. കല്ലടയ്ക്ക് എതിരെയുള്ള എന്ത് പോരാട്ടത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മായ പോസ്റ്റ് അവസാനിപ്പിക്കുന്നത്. മായയെ പോലെ നിരവധി പേരാണ് ഇതിനോടകം ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ദീർഘദൂര യാത്ര വാഹനം കേടാകുമ്പോൾ പകരം സംവിധാനം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം ബസ് ഓപ്പറേറ്റർക്ക് ഉണ്ട്. നിശ്ചിത സമയം കഴിഞ്ഞും ബദൽ സംവിധാനം ഉണ്ടാക്കാതിരിക്കുമ്പോൾ യാത്രക്കാർ ചോദിക്കുന്നത് സ്വാഭാവികം.

അപ്പോൾ ആളെകൂട്ടി നട്ടപ്പാതിരക്ക് യാത്രക്കാരെ മർദിച്ചു ഇറക്കിവിടുന്നത് ഗുണ്ടായിസമാണ്., പ്രത്യേകിച്ചും പേരും പെരുമയും ഉള്ള ഓപ്പറേറ്റർ ആകുമ്പോൾ. തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടായത് എന്നതിൽ സംശയമില്ല. ഇത് 'കല്ലട' അല്ല ഇത് 'കൊല്ലട' എന്ന് തിരുത്തി വായിക്കേണ്ടിയിരിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയർന്നു കഴിഞ്ഞു. ഇതോടെ ബസ്സ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകുകയും ബസ്സിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്തു. കമ്പനി മാനേജർ ഉൾപ്പടെ ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെയെല്ലാം രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങൾ കല്ലട സുരേഷ് ഒരുക്കുന്നുണ്ടെന്നതാണ് പുറത്തു വരുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP