Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ളാറ്റ് ഷൂ ധരിക്കണമെങ്കിൽ ഡോക്ടറുടെ കുറിപ്പ് നിർബന്ധം; നോർവ്വീജിയൻ വിമാനക്കമ്പനിയുടെ ഏറ്റവും പുതിയ ഡ്രസ് കോഡിനെതിരെ വിമർശനം ഉയരുന്നു; വേതന വർദ്ധനവ് ആവശ്യപ്പെട്ടുള്ള ക്യാബിൻ ക്രൂ അംഗങ്ങളുടെ പണിമുടക്ക് 24 ന് തുടക്കം

ഫ്‌ളാറ്റ് ഷൂ ധരിക്കണമെങ്കിൽ ഡോക്ടറുടെ കുറിപ്പ് നിർബന്ധം; നോർവ്വീജിയൻ വിമാനക്കമ്പനിയുടെ ഏറ്റവും പുതിയ ഡ്രസ് കോഡിനെതിരെ വിമർശനം ഉയരുന്നു; വേതന വർദ്ധനവ് ആവശ്യപ്പെട്ടുള്ള ക്യാബിൻ ക്രൂ അംഗങ്ങളുടെ പണിമുടക്ക് 24 ന് തുടക്കം

യൂറോപ്പിലെ ഏറ്റലും വലിയ വിമാനക്കമ്പനിയായ നോർവ്വീജിയൻ എയറിന്റെ ഡ്രസ് കോഡിനെതിരെ വിമർശനം ഉയരുന്നു. ഹൈ ഹീൽ ഷൂകൾ ഉപയോഗിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്ന തരത്തിലാണ് പുതിയ ഡ്രസ് കോഡ് പരിഷ്‌കാരം കൊണ്ടുവരുന്നത്. ഇതിനെതിരെ നിരവധി പേർ വിമർശനം ഉന്നയിച്ച് കഴിഞ്ഞു.

ഫ്‌ളാറ്റ് ഷൂകൾ ധരിക്കണമെങ്കിൽ ഡോക്ടർമാരുടെ കുറിപ്പ് നിർബന്ധമാക്കിയിട്ടുണ്ട്.മാത്രമല്ല ആറ് മാസം കൂടുമ്പോൾ ഇവ പുതുക്കണമെന്നും പുതിയ പരിഷ്‌കാരത്തിൽ പറയുന്നു. 22 പേജുള്ളതാണ് പുതിയതായി കമ്പനി കൊണ്ടുവന്ന ഡ്രസ് കോഡ് പരിഷ്‌കാരം. സ്ത്രീകളായ ജോലിക്കാർ 2 സെ.മി നീളമുള്ള ചെരുപ്പുകൾ വേണം ജോലി സമയത്ത് ധരിക്കാനെന്നും പുറത്ത് വിട്ട് കുറിപ്പിൽ പറയുന്നു.

പുരുഷന്മാരായ ജോലിക്കാർക്ക് മേക്ക് അപ്പ് വേണ്ടെന്നും എന്നാൽ മുഖക്കുരു അടക്കമുള്ള പാടുകൾ മറയ്ക്കാൻ മേക്ക് അപ്പ് ഉപയോഗിക്കാമെന്നും പറയുന്നു. മുടിയുടെ തോളിന്റെ നീളത്തിൽ ആയിരക്കണമെന്നും കമ്മലുകൾ ധരിക്കരുതെന്നും പുതിയ കോഡിൽ നിർദ്ദേശിക്കുന്നു. പുതിയ നിർദ്ദേശങ്ങൾക്കെതിരെ എതിർപ്പ് ഉയർന്ന് കഴിഞ്ഞു.

ഈ മാസം 24 മുതൽ 26 വരെ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങൾ സമരം നടത്താനിരിക്കുകയാണ്. വേതന വർദ്ധനവിനെതിരെയും മികച്ച തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP