Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വോട്ടു വിമാനം

തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വോട്ടു വിമാനം

ൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഖത്തറിലെ യുഡിഎഫ് പ്രവർത്തകർക്കായി ഏർപ്പെടുത്തിയ വോട്ടു വിമാനത്തിന്റെ ആദ്യ ബാച്ച് ഏപ്രിൽ 20 ശനിയാഴ്ച രാവിലെ 3.25 ന് ദോഹയിലെ ഹമദ് അന്താരാഷ്ട വിമാന താവളത്തിൽ നിന്ന് ഇൻഡിഗോ എയർലയൻസിൽ കോഴിക്കോട് എയർ പോർട്ടിലേയ്ക്ക് യാത്ര തിരിച്ചു. വോട്ടു വിമാനത്തിൽ യാത്ര ചെയ്യുന്ന യു ഡി എഫ് പ്രവർത്തകരെല്ലാം വെള്ളിയാഴ്ച രാത്രി 11.30 ന് ഖത്തറിലെ തുമാമയിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ. സമീർ ഏറാമലയുടെ നേതൃത്വത്തിൽ ഒരുമിച്ച് കൂടി.

രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിപ്പിച്ച ടീ ഷർട്ടുകളും, യു ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളുമായി വന്ന പ്രവർത്തകർ, തങ്ങളുടെ ഇഷ്ട സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുവാൻ അവസരം ലഭിച്ചതിൽ ആവേശഭരിതരായിരുന്നു. തുടർന്ന് എയർപോർട്ടിലേയ്ക്ക് യാത്ര തിരിച്ച പ്രവർത്തകർക്ക് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അൻവർ സാദത്ത്, മനോജ് കൂടൽ, സുരേഷ് കരിയാട്, ഫാസിൽ വടക്കേകാട്, ആഷിഖ് അഹമ്മദ്, ഹരീഷ് കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി.

ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കരീം നടക്കൽ, നിഹാസ് കോടിയേരി തുടങ്ങിയവരോടൊപ്പം അമ്പതോളം വരുന്ന യുഡിഎഫ് പ്രവർത്തകരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനായി വോട്ടു വിമാനത്തിൽ കോഴിക്കോട് വിമാന താവളത്തിൽ എത്തിച്ചേർന്നത്. വടകര, കോഴിക്കോട് , കണ്ണൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പ്രവാസി വോട്ടാണെന്നിരിയ്‌ക്കെ, വരും ദിവസങ്ങളിൽ ഈ മണ്ഡലങ്ങളിലെ വോട്ടർമാർ കൂടിയായ കൂടുതൽ ഇൻകാസ് ഖത്തർ പ്രവർത്തകർ വോട്ടു ചെയ്യുവാനായി എത്തിച്ചേരുന്നുണ്ടെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ. സമീർ ഏറാമല പറഞ്ഞു.

മലബാറിലെ പ്രമുഖ യു ഡി എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ, ഇൻകാസ് ഒ ഐ സി സി ഖത്തർ ഭാരവാഹികളായ അഷ്‌റഫ് വടകര, അഡ്വ. സുനിൽ കുമാർ, ഫൈസൽ തിരുവമ്പാടി, ഷഫീഖ് കുയിമ്പിൽ, ഗഫൂർ എം കെ എന്നിവർ ഇൻകാസ് ഖത്തർ വോട്ടു വിമാനത്തിലെത്തിയ യു ഡി എഫ് പ്രവർത്തകരെ കോഴിക്കോട് എയർപോർട്ടിൽ സ്വീകരിച്ചു. അവിടെ നിന്ന് ഇൻകാസ് ഖത്തർ പ്രവർത്തകർക്കായി ഒരുക്കിയ ബസിൽ പുറപ്പെട്ട പ്രവർത്തകരെ കോഴിക്കോട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി എം കെ രാഘവൻ, വടകര ലോക സഭാ മണ്ഡലം സ്ഥാനാർത്ഥി കെ മുരളീധരൻ, കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി കെ സുധാകരൻ എന്നിവർ അവരവരുടെ മണ്ഡലങ്ങളിൽ വോട്ടു വിമാനത്തിലെത്തിയ പ്രവർത്തകരെ അഭിസംബോധന ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP