Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: കൊളംബോ ബസ് സ്റ്റാന്റിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതോടെ ഭീതിയുടെ മുൾമുനയിൽ രാജ്യം; കണ്ടെത്തിയത് 87 ഡിറ്റൊണേറ്ററുകൾ; ചാവേറാക്രമണപരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമാത്തിന് അന്താരാഷ്ട്ര സഹായം ലഭിച്ചുവെന്നും സംശയം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് എൽടിടിയുമായുള്ള ആഭ്യന്തരയുദ്ധത്തിന് ശേഷം ഇതാദ്യം; ചാവേറുകൾ കടക്കുന്നത് തടയാൻ ഇന്ത്യൻ തീരപ്രദേശത്തും അതീവജാഗ്രതാ നിർദ്ദേശം

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: കൊളംബോ ബസ് സ്റ്റാന്റിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതോടെ ഭീതിയുടെ മുൾമുനയിൽ രാജ്യം; കണ്ടെത്തിയത് 87 ഡിറ്റൊണേറ്ററുകൾ; ചാവേറാക്രമണപരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമാത്തിന് അന്താരാഷ്ട്ര സഹായം ലഭിച്ചുവെന്നും സംശയം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് എൽടിടിയുമായുള്ള ആഭ്യന്തരയുദ്ധത്തിന് ശേഷം ഇതാദ്യം; ചാവേറുകൾ കടക്കുന്നത് തടയാൻ ഇന്ത്യൻ തീരപ്രദേശത്തും അതീവജാഗ്രതാ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ശ്രീലങ്കയിൽ 290 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ സ്‌ഫോടനപരമ്പരയ്ക്ക് പിന്നിൽ തദ്ദേശീയ ഭീകരസംഘടനയായ നാഷണൽ തവ്ഹീദ് ജമാത്ത് ആണെന്ന് സർക്കാർ വക്താവ്. സ്‌ഫോടനപരമ്പരയിൽ 500 ലേറെ പേർക്കാണ് പരിക്കേറ്റത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എൽടിടിയുമായുള്ള ആഭ്യന്തര യുദ്ധം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ന് അർദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ നിലവിൽ വരുന്നത്. കൊളംബോ ബസ്സ്റ്റാൻഡിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. 87 ഡിറ്റൊണേറ്ററുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ ഇനിയും സ്‌ഫോടനങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

സ്‌ഫോടനങ്ങളിൽ ഉൾപ്പെട്ട എല്ലാ ചാവേറുകളും ശ്രീലങ്കൻ പൗരന്മാരാണെന്ന് കരുതുന്നതായും ആരോഗ്യമന്ത്രിയും വക്താവുമായ രാജിത സേനരത്‌നെ പറഞ്ഞു. ഏപ്രിൽ 11 ന് മുമ്പ് തന്നെ ദേശീയ ഇന്റലിജൻസ് മേധാവി പൊലീസ് ഇൻസ്പകടർ ജനറലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ നാലിന് വിവരം കിട്ടിയതിനെ തുടർന്ന് 9ന് പൊലീസ മേധാവിയെ ആക്രമണസാധ്യത ധരിപ്പിച്ചിരുന്നു.

തദ്ദേശീയ ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെങ്കിലും അന്താരാഷ്ട്ര ശൃംഖലയുടെ സഹായമില്ലാതെ ഈ ഭീകരാക്രമണം നടക്കില്ലെന്നും സേനരത്‌നെ പറഞ്ഞു. സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി പുജിത് ജയസുന്ദരയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് കിട്ടിയിട്ടും കരുതൽ നടപടികൾ എടുക്കാതിരുന്നതിനെ മന്ത്രിയും ശ്രീലങ്ക മുസ്ലിം കോൺഗ്രസ് നേതാവുമായ റൗഫ് ഹക്കീം വിമർശിച്ചു. ശ്രീലങ്കയിലെ രണ്ടുമുസ്ലിം ഗ്രൂപ്പുകൾ-ഓൾ സിലോൺ ജമായത്തുൾ ഉലമ, നാഷണൽ ഷൂര കൗൺസിൽ എന്നീ ഗ്രുപ്പുകൾ സംഭവത്തെ അപലപിച്ചിട്ടുണ്ട്.

ഞാറാഴ്ചത്തെ ആക്രമണപരമ്പരയുടെ ഉത്തരവാദിത്വം ഇതുവരെ ഒരുസംഘടനയും ഏറ്റെടുത്തിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. 24 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ദക്ഷിണ കൊളംബോയിലെ പാണ്ടുറ എന്ന സ്ഥലത്തെ രഹസ്യതാവളത്തിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്ന ആസൂത്രണത്തിനും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് കൊളംബോ സ്‌ഫോടന പരമ്പരകൾ അരങ്ങേറിയതെന്ന് സർക്കാർ അറിയിക്കുന്നു
അതിനിടെ ഇന്ത്യയിലേക്ക് ചാവേറുകൾ കടക്കുമെന്ന മുന്നറിയിപ്പ് കി്ട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് ഇന്ത്യൻ തീരത്ത് കോസ്റ്റ് ഗാർഡ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരള തീരത്ത് സുരക്ഷ കൂട്ടി. നാവികേസനയും സുരക്ഷാസേനയും തീരസുരക്ഷ കൂട്ടിയിട്ടുണ്ട്.

ശ്രീലങ്കയെ വീണ്ടും ചോരക്കളമാക്കി മാറ്റിയ സ്‌ഫോടനപരമ്പരയുടെ നടുക്കത്തിൽനിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. യേശുക്രിസ്ത്രുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ കുറിക്കുന്ന ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ തുടർ സ്‌ഫോടനങ്ങളിൽ 290 പേരാണ് കൊല്ലപ്പെട്ടത്. മാത്രമല്ല അഞ്ഞൂറിലധികം ആളുകൾക്ക് പരുക്കേറ്റതായും സൂചനയുണ്ട്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. വളരെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയാണ് ലങ്കയിൽ നടപ്പാക്കിയതെന്ന് വ്യക്തമാവുന്ന തരത്തിലാണ് ഓരോ സ്‌ഫോടനങ്ങളും നടന്നത്.

അരമണിക്കൂറിനിടെയുണ്ടായ സ്‌ഫോടന പരമ്പരയിൽ തകർന്നടിഞ്ഞത് ലങ്കയുടെ വിനോദസഞ്ചാരമുൾപ്പെടെയുള്ള വലിയ സ്വപ്നങ്ങൾ കൂടിയാണ്. ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകിയിരിക്കവെയാണ് കൊളംബോയിലെ സെയ്ന്റ് ആന്റണീസ് പള്ളിയിൽ അതിശക്തമായ സ്‌ഫോടനമുണ്ടായത്. കൊച്ചിക്കടെ ജില്ലയിലെ പ്രശസ്തമായ ദേവായലമാണിത്. അതുകൊണ്ടുതന്നെ വിശേഷദിവസമായ ഞായറാഴ്ച പതിവിലേറെ വിശ്വാസികൾ ഇവിടെയെത്തിയിരുന്നു. പള്ളിയുടെ പ്രാർത്ഥനാ ഹാളിലുണ്ടായ സ്‌ഫോടനത്തിൽ 104 പേരാണ് കൊല്ലപ്പെട്ടത്.

ചിതറിത്തെറിച്ച ചോരത്തുള്ളികൾ ഉത്ഥാനത്തിന്റെ ചിഹ്നമായ യേശുക്രിസ്തുവിന്റെ പ്രതിമയെയും പങ്കിലമാക്കി. എങ്കിലും ഇതിനെയും അതിജീവിക്കുമെന്ന മട്ടിൽ ഒരു പോറൽ പോലുമേൽക്കാതെ ആ പ്രതിമ ബാക്കിയായി. സ്‌ഫോടനത്തെത്തുടർന്ന് ബന്ധുക്കളാരെങ്കിലും അതിൽപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള തിരച്ചിലിലായിരുന്നു അതിജീവിച്ചവർ. ചിന്നഭിന്നമായ മൃതദേഹങ്ങൾക്കിടയിൽ ഉറ്റവരെ തിരക്കിയുള്ള അലച്ചിൽ ഹൃദയഭേദകമായ കാഴ്ചയായിരുന്നു.

ചോരപ്പുഴയായി മാറിയ പള്ളിയിലേക്ക് പെട്ടെന്നുതന്നെയെത്തിയ രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കൈയിൽകിട്ടിയ തുണികൾ ഉപയോഗിച്ച് മറച്ചു. ചോരയും മാംസവും ചവിട്ടാതെ പള്ളിക്കകത്തേക്ക് കടക്കാനാവുമായിരുന്നില്ലെന്ന് ദേവാലയത്തിന് പുറത്ത് കട നടത്തുന്ന എൻ.എ. സുമൻപാല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP