Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാവോയിസ്റ്റ് ഭീഷണിയും സംഘർഷസാധ്യതയുമേറി; ഇരിട്ടി മേഖലയിൽ തിരഞ്ഞെടുപ്പ്‌സുരക്ഷയ്ക്കായി സിആർപിഎഫ് കമാന്റോകളടക്കം 1500 സുരക്ഷാസൈനികരെ വിന്യസിച്ചു; അഞ്ച് കമ്പനി കേന്ദ്രസേനയും തണ്ടർബോൾട്ട് കമാൻഡോകളും അധികമായി; മാവോയിസ്റ്റ് ഭീഷണി നേരിടുന്നത് 39 ബൂത്തുകളിൽ

മാവോയിസ്റ്റ് ഭീഷണിയും സംഘർഷസാധ്യതയുമേറി; ഇരിട്ടി മേഖലയിൽ തിരഞ്ഞെടുപ്പ്‌സുരക്ഷയ്ക്കായി സിആർപിഎഫ് കമാന്റോകളടക്കം 1500 സുരക്ഷാസൈനികരെ വിന്യസിച്ചു; അഞ്ച് കമ്പനി കേന്ദ്രസേനയും തണ്ടർബോൾട്ട് കമാൻഡോകളും അധികമായി; മാവോയിസ്റ്റ് ഭീഷണി നേരിടുന്നത് 39 ബൂത്തുകളിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: മാവോയിസ്റ്റ് ഭീഷണിയും സംഘർഷ സാധ്യതയും കണക്കിലെടുത്ത് ഇരിട്ടി മേഖലയിൽ തെരഞ്ഞെടുപ്പ് സുരക്ഷക്കായി വൻ സുരക്ഷാ സംവിധാനം. ഈ മേഖലയിലെ 39 ബൂത്തുകളാണ് മാവോവാദി ഭീഷണി നേരിടുന്നതായി ജില്ലാ ഭരണ കൂടം കണക്കാക്കിയിട്ടുള്ളത്. സി.ആർ.പി. എഫിന്റെ കമാന്റോ വിഭാഗങ്ങളടക്കം ആയിരത്തഞ്ഞൂറ് സുരക്ഷാ സൈനികരെയാണ് ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും സൈനികരെ ഈ മേഖലക്ക് മാത്രമായി നിയോഗിച്ചിട്ടുള്ളത്. സിആർപിഎഫ്, ബി.എസ്. എഫ് അടക്കം അഞ്ച് കമ്പനി കേന്ദ്ര സേനയും തണ്ടർ ബോൾട്ട് കമാന്റോകളേയും ഇവിടെ അധികമായി വിന്യസിച്ചിട്ടുണ്ട്. ഗ്രനേഡ്, തോക്ക്, ടിയർഗ്യാസ്, എന്നീ ആയുധങ്ങളുൾപ്പെടെ 25 പട്രോളിങ് ഗ്രൂപ്പിനേയും ഈ മേഖലിൽ ഒരുക്കിയിട്ടുണ്ട്. 15 ക്രമസമാധാന പാലന മൊബൈൽ യൂനിറ്റുകൾ, ഡി.വൈ. എസ്. പി. മാർ, സിഐ. മാർ സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ 24 മണിക്കൂർ റോന്തു ചുറ്റൽ ആരംഭിച്ചിരിക്കയാണ്.

ഈ ബൂത്തുകളിൽ നാല് വീതം സായുധ സൈനികരെയാണ് വിന്യസിപ്പിക്കുന്നത്. ഇവരെ സഹായിക്കാൻ ലോക്കൽ പൊലീസും നിരീക്ഷണത്തിനായി തണ്ടർ ബോൾട്ടിനേയും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെ 1857 ബൂത്തുകളിൽ 1079 എണ്ണം പ്രശ്ന ബൂത്തുകളും അതിൽ 279 എണ്ണം അതീവ പ്രശ്ന ബാധിത ബൂത്തുകളുമാണ്. പ്രശ്ന കേന്ദ്രങ്ങളിൽ കേരള പൊലീസ് കെ.എ. പി, എം. എസ്. പി, എന്നിവക്കു പുറമേ ഒരു കമ്പനി കേന്ദ്ര സേനയേയും നിയോഗിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവിഷനിൽ തമിഴ്‌നാട്, കർണ്ണാടക പൊലീസുകാരേയുമാണ് നിയോഗിച്ചിട്ടുള്ളത്. ഇവിടെ 200 പേരെ അടിയന്തിര ഘട്ടങ്ങളിൽ ഒരുക്കി നിർത്തിയിട്ടുമുണ്ട്. പയ്യന്നൂരിൽ മണ്ഡലത്തിലെ 23 ബൂത്തുകളും കല്യാശ്ശേരി മണ്ഡലത്തിലെ 14 ബൂത്തുകളും ഉൾപ്പെടെ 107 ബൂത്തുകളിലും സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം ഡി.വൈ. എസ്. പി. ടി.എം. വർഗ്ഗീസിനാണ് ഇവിടുത്തെ ചുമതല. ജില്ലയിലാകെ 25 കമ്പനി സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. ഗ്രനേഡ്, തോക്ക് , ടിയർഗ്യാസ് എന്നീ ആയുധങ്ങളുൾപ്പെടെയാണ് വിവിധ സേനാവിഭാഗങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്. പ്രശ്ന സാധ്യതാ സ്ഥലങ്ങളിൽ കേന്ദ്ര സേനയുടെ റൂട്ട് മാർച്ച് നടന്നു. വളപട്ടണം, പുതിയതെരു , പാപ്പിനിശ്ശേരി തുടങ്ങിയ 40 ഓളം കേന്ദ്രങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ ഡി.വൈ. എസ്. പി മാരും എസ്. എച്ച്. ഒ മാരും റൂട്ട് മാർച്ച് നിയന്ത്രിച്ചു. പ്രശ്ന സാധ്യതയുള്ള കേന്ദ്രങ്ങളുടെ ചുമതലയും സുരക്ഷാ സേന ഏറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP