Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറാം ക്ലാസുകാരി അമ്മവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മരണം വീട്ടുകാർ പുറത്തുപോയ സമയത്ത്; മടങ്ങിയെത്തിയപ്പോൾ കണ്ടത് കുട്ടിയുടെ കഴുത്തിൽ ഷാൾ ചുറ്റിയ നിലയിൽ; പൊലീസ് വീട് പൂട്ടി സീൽചെയ്തു; മലപ്പുറത്ത് മരിച്ചത് ഇത്തവണ യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ കൊച്ചുമിടുക്കി

ആറാം ക്ലാസുകാരി അമ്മവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മരണം വീട്ടുകാർ പുറത്തുപോയ സമയത്ത്; മടങ്ങിയെത്തിയപ്പോൾ കണ്ടത് കുട്ടിയുടെ കഴുത്തിൽ ഷാൾ ചുറ്റിയ നിലയിൽ; പൊലീസ് വീട് പൂട്ടി സീൽചെയ്തു; മലപ്പുറത്ത്  മരിച്ചത് ഇത്തവണ യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ കൊച്ചുമിടുക്കി

ജംഷാദ് മലപ്പുറം

മലപ്പുറം: ദുരൂഹ സാഹചര്യത്തിൽ ആറാം ക്ലാസുകാരി അമ്മ വീട്ടിൽ മരിച്ച നിലയിൽ. വീട്ടുകാർ പുറത്തുപോയ സമയത്താണു മരണം നടന്നത്. കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലായതിനാൽ തന്നെ മരണം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതായി പൊലീസ് പറയുന്നു.

സംഭവത്തെ തുടർന്ന് പൊലീസ് വീട്പൂട്ടി സീൽചെയ്തു. ഷാൾ കഴുത്തിൽ കുരങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്, (11 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടപ്പാൾ അംശക്കച്ചേരിയിലെ ജി.എം.യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കുട്ടിയുടെ അമ്മ വീടായ ആനക്കര ചേക്കോട് പുത്തൻ വീട്ടിൽ കൂമാരൻ വീട്ടിലാണ് മരണം സംഭവിച്ചത്. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അമ്മ വീട്ടിൽ കുടുംബ സമേതം വന്ന ഇവർ ശനിയാഴ്‌ച്ച തിരിച്ച് പോയിരുന്നു.പിന്നീട് ഞായറാഴ്‌ച്ച അർച്ചനയെ അമ്മവീട്ടിൽ നിൽക്കണ മെന്ന് പറഞ്ഞതിനെ തുടർന്ന് കൊണ്ടാക്കിയിരുന്നു. യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയിരുന്നു.

പുറത്തുപോയ വീട്ടുകാർ തിരിച്ചുവന്നപ്പോഴാണ് മരണം സംഭവിച്ചത് കാണുന്നത്. സംഭവം നടക്കുമ്പോൾ കുമാരന്റെ മറ്റൊരു മകളും അമ്മൂമയുംമാത്രമാണ് ഉണ്ടായിരുന്നത്.സംഭവ സമയത്ത് കുമാരൻ പറമ്പിൽ നനക്കാൻ പോയിരുന്നു.മറ്റൊരു മകളുടെ കുട്ടി വീട്ടിലേക്ക് ആവശ്യത്തിന് സമീപത്തെ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ പോയിരുന്നു.

അർച്ചന ഹാളിലെ ദിവാൻകോട്ടിലാണ് മരിച്ച നിലയിൽ കണ്ടത്.മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചയിലാണ്.സംഭവ സ്ഥലത്ത് ഷൊർണ്ണൂർ ഡി.വൈ.എസ്‌പി,പട്ടാമ്പി സിഐ, തൃത്താല എസ്‌ഐ എന്നിവരെത്തി പരിശോധന നടത്തി.വീടിന് പൊലീസ് കാവലേർപ്പെടുത്തി.മാതാവ് ഷിജി.സഹോദരങ്ങൾ വൈഗ,രോഹിത്.

ആറാംക്ലാസുകാരിയായ അർച്ചന(11)യെ കുറിച്ച് എടപ്പാൾ അംശക്കച്ചേരിയിലെ ജി.എം.യു.പി. സ്‌കൂളിലെ സഹപാടികൾക്കെല്ലാം നല്ല അഭിപ്രായമാണ്, നന്നായി പഠിക്കുന്ന അർച്ചനക്ക് ഇത്തവണ യു.എസ്.എസ് സ്‌കോളർഷിപ്പും ലഭിച്ചിരുന്നു. സുഹൃത്തുക്കൾക്കൊന്നം മരണം വിശ്വാസിക്കാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP