Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒഡീഷ ബാലസോർ രൂപതാ ബിഷപ് ഡോ. സൈമൺ കായിപ്പുറം മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; അന്ത്യം ബാലസോറിലെ ജ്യോതി ആശുപത്രിയിൽ; കോട്ടയം രൂപതാംഗവും തണ്ണീർമുക്കം കണ്ണങ്കര ഇടവകാംഗവുമായ ബിഷപ്പിന്റെ സംസ്‌കാരം നാളെ

ഒഡീഷ ബാലസോർ രൂപതാ ബിഷപ് ഡോ. സൈമൺ കായിപ്പുറം മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; അന്ത്യം ബാലസോറിലെ ജ്യോതി ആശുപത്രിയിൽ; കോട്ടയം രൂപതാംഗവും തണ്ണീർമുക്കം കണ്ണങ്കര ഇടവകാംഗവുമായ ബിഷപ്പിന്റെ സംസ്‌കാരം നാളെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ഒഡീഷയിലെ ബാലസോർ രൂപതാ ബിഷപ് ഡോ. സൈമൺ കായിപ്പുറം (65) അന്തരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്. ഇന്നലെ പുലർച്ചെ ബാലസോറിലെ ജ്യോതി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 3ന് ബാലസോർ കത്തീഡ്രലിൽ.കോട്ടയം രൂപതാംഗവും തണ്ണീർമുക്കം കണ്ണങ്കര ഇടവകാംഗവുമാണ്.

തണ്ണീർമുക്കം കായിപ്പുറത്തു പരേതരായ ചാക്കോയുടെയും മറിയാമ്മയുടെയും മകൻ. വിൻസെൻഷ്യൻ സന്യാസ സമൂഹാംഗം. 1980 ൽ വൈദികപട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്നു ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടി. വിവിധ സെമിനാരികളിലും ദൈവശാസ്ത്ര കോളജുകളിലും അധ്യപകനായിരുന്നു.

ഒഡീഷയിലെ ബെറാംപുർ രൂപതയിലും സേവനമനുഷ്ഠിച്ചു. ബാലസോർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി 2014 ജനുവരിയിലാണ് അഭിഷിക്തനായത്. ഒഡീഷ കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറിയായിരുന്നു.സഹോദരങ്ങൾ: ഏലിയാമ്മ (കൂടല്ലൂർ), സിസ്റ്റർ റീത്ത (സിസ്റ്റേഴ്സ് ഓഫ് പ്രോവിഡൻസ്, ഇറ്റലി), വിൻസെന്റ്, സേവ്യർ, പരേതനായ പൂന്നൂസ്. മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ അനുശോചിച്ചു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP