Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാട്ടുകളും ഗുജ്ജാറുകളും നിർണായകമായ ഡൽഹി സൗത്ത് മണ്ഡലത്തിൽ കോൺഗ്രസിന്റേത് കണക്ക് കൂട്ടിയുള്ള കളി; ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവിന്റെ പഞ്ചുകൾ ഗുണകരമാകുമെന്ന് വലിയിരുത്തി രാഹുൽ ഗാന്ധി; രാജ്യതലസ്ഥാനത്ത് ബോക്‌സർ വിജേന്ദർ സിങ് കോൺഗ്രസിന്റെ താര സ്ഥാനാർത്ഥി; ഈസ്റ്റ് ഡൽഹിയിൽ ഗംഭീറിനെ ഇറക്കി ബിജെപിയുണ്ടാക്കിയ മുൻതൂക്കം പൊളിച്ചത് കരുതലോടെയുള്ള നീക്കത്തിലൂടെ; ഡൽഹിയിൽ ത്രികോണ പോര് ഉറപ്പായി

ജാട്ടുകളും ഗുജ്ജാറുകളും നിർണായകമായ ഡൽഹി സൗത്ത് മണ്ഡലത്തിൽ കോൺഗ്രസിന്റേത് കണക്ക് കൂട്ടിയുള്ള കളി; ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവിന്റെ പഞ്ചുകൾ ഗുണകരമാകുമെന്ന് വലിയിരുത്തി രാഹുൽ ഗാന്ധി; രാജ്യതലസ്ഥാനത്ത് ബോക്‌സർ വിജേന്ദർ സിങ് കോൺഗ്രസിന്റെ താര സ്ഥാനാർത്ഥി; ഈസ്റ്റ് ഡൽഹിയിൽ ഗംഭീറിനെ ഇറക്കി ബിജെപിയുണ്ടാക്കിയ മുൻതൂക്കം പൊളിച്ചത് കരുതലോടെയുള്ള നീക്കത്തിലൂടെ; ഡൽഹിയിൽ ത്രികോണ പോര് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസിനെ രക്ഷിച്ചെടുക്കാൻ ബോക്‌സർ വിജേന്ദർ സിങ്. ആദ്യം തീരുമാനിച്ച പട്ടികയിലുണ്ടായിരുന്ന മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലിനെ ഒഴിവാക്കിയാണ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം.

ചാന്ദ്‌നി ചൗക്കിൽ കപിൽ സിബലിനെ മൽസരിപ്പിക്കാനാണു കോൺഗ്രസ് നേരത്തേ തീരുമാനിച്ചത്. എന്നാൽ ഇന്നലെ അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ജെ.പി. അഗർവാളാണു ഇവിടെ സ്ഥാനാർത്ഥി. രാജ്യസഭാംഗമായതിനാലാണ് കപിലിനെ ഒഴിവാക്കിയതെന്നാണു സൂചന. നോർത്ത് വെസ്റ്റ് ഡൽഹിയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ച രാജ്കുമാർ ചൗഹാനു പകരം രാജേഷ് ലിലോത്തിയയെ സ്ഥാനാർത്ഥിയാക്കി. നേരത്തേ തീരുമാനിച്ച 4 പേരുകളിൽ ഇവരെ രണ്ടുപേരെ മാറ്റിയാണു അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയും ഡിപിസിസി അധ്യക്ഷയുമായ ഷീലാ ദീക്ഷിത് നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ (ന്യൂഡൽഹി), ജെ.പി. അഗർവാൾ (ചാന്ദ്‌നി ചൗക്ക്), അർവിന്ദർ സിങ് ലൗവ്‌ലി (ഈസ്റ്റ് ഡൽഹി), ഡിപിസിസി വർക്കിങ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ (നോർത്ത് വെസ്റ്റ് ഡൽഹി), മഹാബൽ മിശ്ര (വെസ്റ്റ് ഡൽഹി)എന്നിവരാണു മറ്റു സ്ഥാനാർത്ഥികൾ.

ബെയ്ജിങ് ഒളിംപിക്സിൽ രാജ്യത്തിന് വേണ്ടി വെങ്കല മെഡൽ നേടിയ ബോക്സറാണ് വിജേന്ദർ സിങ്. ജാട്ടുകളും ഗുജ്ജാറുകളും നിർണായകമായ ഡൽഹി സൗത്ത് മണ്ഡലത്തിൽ സിംഗിന് വോട്ടർമാരെ സ്വാധീനിക്കാനാവുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. ആംആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന് ഉറപ്പായതിനു പിന്നാലെയാണ് വിജേന്ദർ സിങിനെ ഇറക്കി നേട്ടം കൊയ്യാനുള്ള നീക്കം കോൺഗ്രസ് ശക്തമാക്കിയത്. എല്ലാവരെയും അദ്ഭുതപ്പെടുത്തിയാണ് വിജേന്ദർ കോൺഗ്രസിൽ ചേരുമെന്ന വാർത്ത പുറത്തുവന്നത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒരു സൂചന പോലും അദ്ദേഹം നൽകിയിരുന്നില്ല.

ഹരിയാനയുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ഇത്. ജാട്ടുകളും ഗുജ്ജാറുകളും ഇവിടത്തെ നിർണായക വോട്ടുബാങ്കാണ്. സൗത്ത് ഡൽഹി ഗ്രാമീണ മണ്ഡലമായിട്ടാണ് അറിയപ്പെടുന്നത്. ബോക്സിങ് താരങ്ങൾക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. നിരവധി ഗ്രാമങ്ങൾ അടങ്ങിയതാണ് സൗത്ത് ഡൽഹി. കഴിഞ്ഞ തവണ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൗത്ത് ഡൽഹിയിൽ വിജേന്ദർ സിങ്ങിന്റെ താര പരിവേഷം ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. സിറ്റിങ് എംപി. രമേഷ് ബിദുരിയും എ. എ.പിയുടെ രാഘവ് ചന്ദയുമാണ് ഇവിടെ വിജേന്ദറിന്റെ എതിരാളികൾ. എ. ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൽ വാസ്നിക്കാണ് വിജേന്ദറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. 2008ൽ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ വിജേന്ദർ ലോക ചാമ്പ്യൻഷിപ്പിലും ഈ നേട്ടം ആവർത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു.

ഈസ്റ്റ് ഡൽഹിയിൽ ഗംഭീർ

അടുത്തിടെ ബിജെപിയിലെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ സ്ഥാനാർത്ഥി. ബിജെപി ഇന്നലെ പുറത്തിറക്കിയ പട്ടികയിലാണ് ഡൽഹിയിലെ മണ്ഡലങ്ങളിലെതുൾപ്പെടെ സ്ഥാനാർത്ഥിളെ പ്രഖ്യാപിച്ചത്. എഎപി നേതാവ് ആതിഷി മർലേനയാണ് ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർത്ഥി. അരവിന്ദർ സിങ്ങ് ലവ്‌ലിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായും ജനവിധി തേടുന്നു. ഗംഭീറിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഈസ്റ്റ് ഡൽഹിയിൽ ത്രികോണ മൽസരത്തിനായിരിക്കും കളം ഒരുങ്ങന്നത്. ഡൽഹിൽ കോൺഗ്രസ് എഎപി സഖ്യം പാളിയതിന് പിറകെ രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.

സഖ്യ നീക്കം പാളിയതോടെ തലസ്ഥാനത്ത് ബിജെപിക്ക് മേൽക്കൈയുണ്ടെന്നാണ് നിലവിലെ സർവേ റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥിയായി അജയ് മാക്കനും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ബ്രജേഷ് ഗോയലും മൽസരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി വക്താവ് മീനാക്ഷി ലേഖിയെയാമ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP