Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാണ്; ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ? കഥ ഒന്നും കേൾക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും; പിന്നെ ഉമ്മയെ കാണുമ്പോൾ തിരക്ക് അഭിനയിക്കും; രസകരമായ അനുഭവം പങ്ക് വച്ച് ദുൽഖർ സൽമാൻ

ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാണ്; ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ? കഥ ഒന്നും കേൾക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും; പിന്നെ ഉമ്മയെ കാണുമ്പോൾ തിരക്ക് അഭിനയിക്കും; രസകരമായ അനുഭവം പങ്ക് വച്ച് ദുൽഖർ സൽമാൻ

2017 ഒക്ടോബർ അഞ്ചിന് പുറത്തിറങ്ങിയ ബിജോയ് നമ്പ്യാർ ചിത്രം സോളോക്ക് ശേഷം 566 ദിവസങ്ങൾക്ക് ഇപ്പുറം ദുൽഖർ സൽമാൻ നായകനായ ഒരു മലയാള ചലച്ചിത്രം തീയറ്ററുകളിൽ എത്തുകയാണ്. അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ - ബിബിൻ ജോർജ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് ദുൽഖർ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്.

ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ദുൽഖർ മനോരമയ്്ക്ക് നല്കിയ അഭിമുഖത്തിൽ പങ്ക് വച്ച് രസകരമായ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.താൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മയ്ക്ക് വളരെ ടെൻഷനാണെന്ന് പറയുകയാണ് ദുൽഖർ.

'മലയാളത്തിൽ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോൾ ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാണ്. ഇങ്ങിനെ വെറുതെ ഇരുന്നാൽ മതിയോ? ഇന്നു കഥ ഒന്നും കേൾക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാൻ ആണെങ്കിൽ നാളെ ഒരു കഥ കേൾക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോൾ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും.' ദുൽഖർ ചാറ്റ് ഷോയിൽ പറഞ്ഞു.

നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന യമണ്ടൻ പ്രേമകഥയിൽ ലല്ലു എന്ന നാട്ടൻപുറത്തുകാരനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്‌ബസ്റ്ററുകൾ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് ടീം ആണ്.

സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, ധർമ്മജൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർടെയ്നർ ആയാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാർ ആണ്. ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP