Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബ സമേതം വോട്ട് ചെയ്ത് ഗവർണ്ണർ; പിണറായിൽ ക്യൂ നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രിയും കുടുംബവും; ഹൈബിക്കും പി രാജീവിനുമൊപ്പം സൗഹൃദം പങ്കിട്ട് മമ്മൂട്ടി; ഒന്നര മണിക്കൂറോളം വരി നിന്ന് ലൂസിഫർ സ്‌റ്റൈലിൽ മോഹൻലാൽ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുമ്മനവും ഇന്നസെന്റും ടൊവിനോയും ഫഹദും അജുവുമടക്കമുള്ള താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്ത് മാതൃകയായി; കേരളത്തിൽ വിഐപി പോളിങ്ങും അതിശക്തം

കുടുംബ സമേതം വോട്ട് ചെയ്ത് ഗവർണ്ണർ; പിണറായിൽ ക്യൂ നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രിയും കുടുംബവും; ഹൈബിക്കും പി രാജീവിനുമൊപ്പം സൗഹൃദം പങ്കിട്ട് മമ്മൂട്ടി; ഒന്നര മണിക്കൂറോളം വരി നിന്ന് ലൂസിഫർ സ്‌റ്റൈലിൽ മോഹൻലാൽ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുമ്മനവും ഇന്നസെന്റും ടൊവിനോയും ഫഹദും അജുവുമടക്കമുള്ള താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്ത് മാതൃകയായി; കേരളത്തിൽ വിഐപി പോളിങ്ങും അതിശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് പിന്നിട്ട് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ,വൻ ജനപങ്കാളിത്തത്തിൽ തിരഞ്ഞെടുപ്പ് പുരേഗമിക്കുന്നു. താരങ്ങളും രാഷ്ട്രീയ പ്രമുഖരും രാവിലെ തന്നെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തി. എല്ലായിടത്തും പരിഗണനയും മുൻഗണനയും കിട്ടുന്ന താരങ്ങളും നേതാക്കളും ക്യൂവിൽ നിന്ന് വോട്ടു ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശക്തിവെളിവാക്കുന്ന ചിത്രങ്ങളായി.

പിണറായിയിലെ പോളിങ് ബൂത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയത് മടങ്ങി. കുടുംബത്തോടൊപ്പം രാവിലെ തന്നെ പിണറായി വിജയൻ ബൂത്തിലെത്തി. മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ വോട്ടിങ് യന്ത്രത്തിന് തകരാർ സംഭവിച്ചതിനാൽ അദ്ദേഹത്തിന് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. ഇന്നലെ കൊച്ചിയിലായിരുന്ന മോഹൻലാൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് വോട്ട് ചെയ്യാനായി എത്തുകയായിരുന്നു.വോട്ടിങ് യന്ത്രം കേടായതിനെ തുടർന്ന് ഒന്നര മണിക്കൂർ ക്യൂവിൽ കാത്തുനിന്ന ശേഷം വോട്ടു ചെയ്താണ് മോഹൻലാൽ മടങ്ങിയത്. തിരുവനന്തപുത്തെ വിടിനു സമീപത്തുള്ള മുടവന്മുകൾ സ്‌കൂളിലാണ് മോഹൻലാൽ വോട്ടു ചെയ്യാൻ എത്തിയത്.ലാൽ 7 ന് എത്തി. ക്യൂവിൽ കാത്തു നിൽക്കവെ 7.15ന് യന്ത്രം കേടായി. 8.40 വരെകാത്തു നിന്ന് വോട്ടു ചെയ്ത ശേഷം ലാൽ മടങ്ങി.

നടൻ ഫഹദ് ഫാസിലും പിതാവ് ഫാസിലും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വ്യക്തമായ രാഷ്ട്രീയം തനിക്കുണ്ടെന്ന വ്യക്തമാക്കിയ ഫഹദ് ഫാസിൽ എല്ലാ തവണയും സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗവർണർ പി സദാശിവം, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈബി ഈഡൻ, നടൻ ഇന്നസെന്റ് എന്നിവരും വോട്ട് ചെയ്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.പി രാജീവ്, അൽഫോൻസ് കണ്ണന്താനം, വീണ ജോർജ്ജ് എന്നിവരും വോട്ടു ചെയ്തു.തിരുവനന്തപുരം സ്ഥാനാർത്ഥികളായ ശശി തരൂരും കുമ്മനവും രാവിലെ വോട്ട് രേഖപ്പെടുത്തി. വിജയ സാധ്യതകൾ പങ്കുവച്ചു. വോട്ടർ പട്ടികയിൽ പേരുള്ളവരെല്ലാം വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഗവർണർ പി സദാശിവം. തിരുവനന്തപുരം ജവഹർ നഗർ എൽപി സ്‌കൂളിലാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.

വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണെന്ന് നടൻ മമ്മൂട്ടി. സ്ഥാനാർത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാർട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാൻ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. എറണാകുളം മണ്ഡലത്തിൽ ഭാര്യ സുൽഫത്തിനൊപ്പം എത്തിയായിരുന്നു മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവും ഉണ്ടായിരുന്നു.



സുരേഷ് ഗോപിക്ക് വോട്ടില്ലെന്ന് ഇന്നസെന്റ്. സുരേഷ് ഗോപി സുഹൃത്താണ്. കഴിഞ്ഞ തവണ പ്രചാരണത്തിന് വേണ്ടി സുരേഷ് ഗോപി വന്നുവെന്നത് ശരിയാണ്. അന്ന് അദ്ദേഹത്തിന് പാർട്ടി ഇല്ലായിരുന്നു. ഇന്ന് വേറൊരു പാർട്ടിയിലായി പോയി. തന്റെ പാർട്ടി വേറെയും. സുരേഷ് ഗോപിയെ പിന്തുണയ്ക്കാൻ പറ്റില്ല. തന്റെ പാർട്ടിക്കാർക്ക് അത് വിഷമമാകും. വോട്ട് ചെയ്യാനാകില്ലെന്ന് മനസിലായതു കൊണ്ടാകണം തൃശൂരിലെ വോട്ടറായിട്ടു കൂടി വോട്ടു ചോദിക്കാതിരുന്നത്. ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിൽ ഭാര്യ ആലീസിനും മകൻ സോണറ്റിനും മരുമകൻ രശ്മിക്കുമൊപ്പമാണ് ഇന്നസെന്റ് വോട്ടു ചെയ്യാൻ എത്തിയത്.

ഈ തിരഞ്ഞെടുപ്പോടെ ചിലരുടെ അതിമോഹം തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അവരുടെ മോഹങ്ങൾ തകർന്നടിയുന്നത് കാണാമെന്നും അദേഹം പറഞ്ഞു. വടക്ക് വംശഹത്യ നടത്തിയവർ ഇവിടെ വന്ന് റോഡ് ഷോ നടത്തി ആളെ പിടിക്കാൻ ശ്രമിച്ചു. കോൺഗ്രസ് വോട്ടമാരെ തെറ്റിധരിപ്പിച്ചെന്ന് അദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം പ്രശംസീനമായ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് വലിയ പ്രതിക്ഷയിലാണ്. ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ഒരു പ്രശ്‌നവുമുണ്ടായില്ല. രാഹുൽ വന്നതോടെ വലിയ ആവേശമുണ്ടാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണപരാജയങ്ങൾ തുറന്ന് കാട്ടാൻ സാധിച്ചു. ഭരണനേട്ടങ്ങൾ പറയാൻ ബിജെപിക്ക് സാധിച്ചില്ല. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ യുഡിഎഫ് തുറന്ന് കാണിച്ചു. 20 സീറ്റും നേടുകയെന്ന ലക്ഷ്യമാണ് യുഡിഎഫിനുള്ളത്. വോട്ടിങ് യന്ത്രത്തിലെ പിഴവ് ഏറെ ഗൗരവമുള്ളതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP