Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കല്ലട ബസിലെ യാത്രക്കാർക്ക് എതിരെ ജീവനക്കാരുടെ അതിക്രമം : ആവിശ്യംമെങ്കിൽ നിയമ ഭേദഗതി വരുത്തണം: അജി ബി. റാന്നി

കല്ലട ബസിലെ യാത്രക്കാർക്ക് എതിരെ ജീവനക്കാരുടെ അതിക്രമം : ആവിശ്യംമെങ്കിൽ നിയമ ഭേദഗതി വരുത്തണം: അജി ബി. റാന്നി

തിരുവനന്തപുരം : കല്ലട ട്രാവൽസിന്റെ വോൾവോ ബസിലെ യാത്രക്കാർക്ക് ഉണ്ടായ ക്രൂരമർദനത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ദീർഘദൂര സ്വാകാര്യ ബസുകളുടെ കാര്യത്തിൽ കർശന നിരീക്ഷണം ഉണ്ടാകണമെന്നും നിയമത്തിന് അപര്യാപ്തത ഉണ്ടെങ്കിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നിയമ ഭേദഗതി വരുത്തണമെന്നും ദേശീയ ജനജാഗ്രത പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അജി ബി.റാന്നി ആവശ്യപ്പെട്ടു.

സംഭവം പുറത്തുവന്നതിനു പിന്നാലെ വ്യാപക പരാതികളാണ് പ്രസ്തുത ട്രാവൽ സിനുനേരെ വന്നുകൊണ്ടിരിക്കുന്നത്. യാത്രക്കാർക്ക് മർദ്ദനം ഉണ്ടായത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ഇത്തരം ബസ്സുകളുടെ ജീവനക്കാരിൽനിന്ന് ചെറുതും വലുതുമായ ഒട്ടനവധി ബുദ്ധിമുട്ടുകൾ യാത്രക്കാർക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. മുൻ എംഎ‍ൽഎ ക്ക് വരെ ബസ് ജീവനക്കാരിൽ നിന്നും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട് എന്നുള്ളത് വിഷയത്തിൻന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഇതേപോലെ തന്നെയാണ് വിശേഷദിവസങ്ങളിൽ ഒരു മാനദണ്ഡവുമില്ലാതെ യാത്രാനിരക്കുകൾ വർദ്ധിപ്പിക്കുന്നത്. ഇതരസംസ്ഥാനത്ത് പഠിക്കുന്ന കുട്ടികളെയാണ് ഇത് ഏറെയും ബാധിക്കുന്നത് ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉയരാറുണ്ട് ങ്കിലും ഒരു ചെറിയവാർത്തക്കപ്പുറം ഒരു നടപടികളും ഉണ്ടാകാറില്ല. ഇത് വെളിവാക്കുന്നത് ബന്ധപ്പെട്ട ബസ്സ് ഉടമസ്ഥരുടെ ഉന്നത സ്വാധീനം തന്നെയാണെന്നും അജി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP