Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽഗറിയിൽ ക്രൈസ്തവരുടെ ഈസ്റ്റർ ആഘോഷം

കാൽഗറിയിൽ ക്രൈസ്തവരുടെ ഈസ്റ്റർ ആഘോഷം

ജോയിച്ചൻ പുതുക്കുളം

കാൽഗറി: ലോകമെമ്പാടുമുള്ള മാനവർക്ക് പ്രത്യാശയുടെ പൊൻകിരണം തൂകി രണ്ടായിരം വർഷങ്ങൾക്കു മുമ്പ് മാനവജാതിയുടെ പാപമോചനത്തിനായി സ്വയം ബലിയായ് സമർപ്പിച്ച് യേശുദേവൻ മൂന്നാംനാൾ ഉയിർത്തതിന്റെ ഓർമ്മയ്ക്കായി ലോക ക്രൈസ്തവരോടൊപ്പം കാൽഗറിയിലെ ക്രൈസ്തവരും ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു.

സെന്റ് മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ ഫാ. ഷിബു കൊല്ലറയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിലും, ഫാ. സജോ പുതുശേരി, ഫാ. തോമസ് വടശ്ശേരി എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ ബലി അർപ്പിച്ചു.

സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ ഫാ. സന്തോഷ് മാത്യുവിന്റെ കാർമികത്വത്തിൽ ഈസ്റ്റർ ബലി അർപ്പിച്ചു. സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിൽ ഫാ. ജോർജ് മഠത്തിക്കുന്നേലിന്റെ നേതൃത്വത്തിൽ ഈസ്റ്റർ ആരാധനകൾ പൂർത്തീകരിച്ചു.

സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ ഫാ. ബിന്നി എം. കുരുവിള വിശുദ്ധബലിയർപ്പിച്ചു. സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ. ഷെബി ജേക്കബ് ഈസ്റ്റർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP