Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കയിലെ സ്‌ഫോടനം ഏററ്റവുമധികം നടുക്കേണ്ടത് ഇന്ത്യയെ; ഇസ്ലാമിക ജനസംഖ്യ ഒട്ടുമില്ലാത്ത രാജ്യത്ത് ഭീകരർ കളംപിടിച്ചത് പാക്കിസ്ഥാന്റെ പിന്തുണയോടെ; വഹാബിസത്തിന്റെ പ്രധാന ഇടത്താവളമായി മാറുന്നതുകൊളംബോ; ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ഇന്ത്യക്കെതിരേയുള്ള യുദ്ധം നിയന്ത്രിക്കുക തന്നെ

ശ്രീലങ്കയിലെ സ്‌ഫോടനം ഏററ്റവുമധികം നടുക്കേണ്ടത് ഇന്ത്യയെ; ഇസ്ലാമിക ജനസംഖ്യ ഒട്ടുമില്ലാത്ത രാജ്യത്ത് ഭീകരർ കളംപിടിച്ചത് പാക്കിസ്ഥാന്റെ പിന്തുണയോടെ; വഹാബിസത്തിന്റെ പ്രധാന ഇടത്താവളമായി മാറുന്നതുകൊളംബോ; ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ഇന്ത്യക്കെതിരേയുള്ള യുദ്ധം നിയന്ത്രിക്കുക തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയിൽ ഞായറാഴ്ചയുണ്ടായ സ്‌ഫോടനപരമ്പര അക്ഷരാർഥത്തിൽ നടുക്കുന്നത് ഇന്ത്യയെയാണ്. തമിഴ്പുലികളെ അടിച്ചമർത്തിയശേഷം സമാധാനത്തിന്റെ പാതയിലായിരുന്ന ശ്രീലങ്കയിൽ ഇസ്ലാമിക തീവ്രവാദം ശക്തമായി തലയുയർത്തിയത് ഇന്ത്യയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഏപ്രിൽ ആദ്യം ഇന്ത്യ നൽകിയിരുന്നതായി ശ്രീലങ്കൻ അധികൃതർ സമ്മിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ പിന്തുണയോടെ ശ്രീലങ്കയിൽ ഇസ്ലാമിക തീവ്രവാദം ശക്തമാകുന്നുവെന്ന ഇന്ത്യയുടെ ആശങ്ക ശരിവെച്ചിരിക്കുകയാണ് ഈ സ്‌ഫോടന പരമ്പര.

സ്‌ഫോടനപരമ്പര നടത്തിയെന്ന് സംശയിക്കുന്ന ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിന് പാക്കിസ്ഥാനിൽ വേരുകളുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. വഹാബിസത്തിന് ശക്തമായ അടിവേരുകളുള്ള കിഴക്കൻ ശ്രീലങ്ക ലഷ്‌കറെ തൊയ്ബയെപ്പോലുള്ള പാക്കിസ്ഥാൻ ഭീകരസംഘടനകളുടെ പ്രവർത്തന കേന്ദ്രമായി മാറിയേക്കുമെന്ന മുന്നറിയിപ്പും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രീലങ്കയ്ക്ക് നൽകിയിരുന്നു.

ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുള്ള ഫലാ ഇ ഇൻസാനിയാത്തിന്റെ പരസ്യം 2016-ൽ ശ്രീലങ്കയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ഇന്ത്യയ്ക്ക് ഈ ആശങ്കയുണ്ട്. സിറിയയിലും അഫ്ഗാനിസ്താനിലും മ്യാന്മറിലും സോമാലിയയിലുമൊക്കെ പ്രവർത്തിക്കുന്ന സംഘടനയാണിത്. എൻടിജെയെ ഭീകരസംഘടനയായി വളർത്തുന്നതിൽ ലഷ്‌കറെയ്ക്ക് പങ്കുണ്ടെന്ന് ഇന്ത്യ സംശയിക്കുന്നതിന് പിന്നിലും ഇതുതന്നെ. 2004-ലെ സുനാമി ദുരന്തത്തിനുശേഷം ശ്രീലങ്കയിൽ പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട ഇദാര ഖിദ്മത്തെ ഖൽഖ് എന്ന സംഘടനയ്ക്കും ലഷ്‌കറെയുമായി ബന്ധമുണ്ട്.

സന്നദ്ധപ്രവർത്തനങ്ങളുടെയും മറ്റും മറവിൽ ശ്രീലങ്കയിൽ താവളം ഉറപ്പിക്കാനുള്ള ലഷ്‌കറെ തൊയ്ബയുടെ ശ്രമം തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ടോളമായി. ഇന്ത്യയ്ക്ക് ചുറ്റും ഭീകരശൃംഖല തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവർ ശ്രീലങ്കയെ ലക്ഷ്യമിട്ടതും. മ്യാന്മറിലും മാലദ്വീപിലും ലഷ്‌കറെയുടെ പ്രവർത്തനം സജീവമാണ്. എൻടിജെ പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളെ വളർത്തിയതിന് പിന്നിലും പാക്കിസ്ഥാനും ലഷ്‌കറെയ്ക്കും ഇന്ത്യയെ ചുറ്റിവളയുകയെന്ന ഉദ്ദേശ്യമാണുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.

ശ്രീലങ്കയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് വേണ്ടത്ര ഗൗരവത്തോടെ അധികൃതർ കണ്ടില്ലെന്നും സംശയിക്കുന്നുണ്ട്. തീവ്രവാദത്തിന് വലിയ വളർച്ചയില്ലാത്ത നാടാണ് ശ്രീലങ്കയെന്ന അതിരുകവിഞ്ഞ ആത്മവിശ്വാസമാകാം അതിന് കാരണം. എൻടിജെയ്ക്ക് അൽ ഖ്വയ്ദയുമായും ബന്ധമുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. ശ്രീലങ്കയിൽനിന്ന് തീവ്രവാദ നിലപാടുള്ളവരെ കണ്ടെത്തി ആഗോള ഭീകരസംഘടനയിൽ അംഗമാക്കുന്നതിന് എൻടിജെയാണ് വഴിയൊരുക്കിയിരുന്നത്.

ഇത്തരത്തിൽ റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് പാക്കിസ്ഥാനിൽ പരിശീലനം നൽകിയിരുന്നതായും കണ്ടെത്തിയിരുന്നു. തൗഹീദ് ജമാഅത്തിന് തമിഴ്‌നാട്ടിലും വേരുകളുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. അതുകണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.

ശ്രീലങ്കയിൽ ജിഹാദി ആക്രമണമുണ്ടാകുമെന്ന് ഏപ്രിൽ നാലിന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഈ മുന്നറിയിപ്പ് അധികൃതർ കാര്യമാക്കാതിരുന്നതിന്റെ ഫലമാണ് ഞായറാഴ്ചത്തെ സ്‌ഫോടനപരമ്പരകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP