Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കി; ഒടുവിൽ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോൾ കിട്ടിയത് ക്രൂരമർദ്ദനം; നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ഗൾഫിൽ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്

ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കി; ഒടുവിൽ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോൾ കിട്ടിയത് ക്രൂരമർദ്ദനം; നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ഗൾഫിൽ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സീരിയൽ നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായത് പിന്നാലെ ഈ ദമ്പതികളെ ഏറ്റവും കൂടുതൽ വേട്ടയാടിയത് അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷമായിരുന്നു. ഇതോടെ അമ്പിളിദേവിയാണ് ഇവരുടെ ബന്ധം പിരിയാൻ കുറ്റക്കാരിയെന്ന തരത്തിൽ വാർത്തകൾ പരന്നു.

എന്നാൽ അമ്പിളിയും ആദിത്യനുമായിട്ടുള്ള വിവാഹത്തിന് മുമ്പ് തന്നെ ലോവൽ മറ്റൊരു യുവതിയുമായി ലിവിങ്ങ് ടുഗെദറിൽ ആണെന്നുള്ള റിപ്പോർട്ടുകളാണ് ദിവസങ്ങൾക്ക് മുമ്പ് സീരിയൽ രംഗത്ത് നിന്നുമെത്തിയത്. അതേസമയം ഇപ്പോൾ ലോവലിന്റെയും ബന്ധുക്കളുടെയും ക്രൂരമർദ്ദനമേറ്റതിനെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശിനിയായ യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

വിവാഹിതരായ ദിവസം മുതൽ അമ്പിളിദേവിയെയും ആദിത്യനെയും വേട്ടയാടിയത് വിവാദങ്ങളായിരുന്നു. തങ്ങളെ പിരിച്ചത് ആദിത്യനാണെന്നായിരുന്നു വിവാഹവാർത്തയറിഞ്ഞ ലോവലിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സീരിയലിൽ കാമറാമാൻ കൂടിയായ ലോവൽ എറണാകുളത്തെ ഹാസ്യ സീരിയലിന്റെ സെറ്റിൽ കേക്ക് മുറിച്ച് അമ്പിളിയുടെ വിവാഹം ആഘോഷിച്ചത്. അമ്പിളിയെയും മകനെയും ഏറെ സ്നേഹമാണെന്നായിരുന്നു ലോവൽ പറഞ്ഞത്. എന്നാൽ അമ്പിളിയുടെ വിവാഹത്തിന് മുമ്പ് തന്നെ ലോവൽ മറ്റൊരു യുവതിയോടൊന്നിച്ച് ലിവിങ് ടുഗെദറിൽ ആയിരുന്നുവെന്നാണ് പിന്നീട് സീരിയൽ രംഗത്ത് നിന്നും ലഭിച്ച സൂചന.

അന്ന് കേക്ക് മുറിച്ച് ആഘോഷിച്ച ഈ സെറ്റിലും യുവതി ലോവലിനൊപ്പം ഉണ്ടായിരുന്നു. 2018 മുതൽ തന്നെ സീരിയൽ രംഗത്തെ ഒരു മെയ്‌ക്കപ് മാന്റെ സുഹൃത്തായ യുവതിയുമായി ലോവൽ അടുത്ത ബന്ധത്തിലായിരുന്നു. ഇവരുടെ ചിത്രങ്ങളും ബന്ധം സൂചിപ്പിക്കുന്ന വോയിസ് ക്ലിപ്പും ഉൾപെടെയുള്ളവയാണ് സീരിയൽ രംഗത്ത് പ്രചരിച്ചത്. അമ്പിളിയുമായുള്ള കേസ് നടക്കുമ്പോൾ തന്നെയായിരുന്നു ലോവലിന്റെ ഈ യുവതിയുമായുള്ള ബന്ധവും. കൊല്ലം സ്വദേശിനിയായ യുവതി വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. എന്നാൽ ഭർത്താവ് ഉപേക്ഷിച്ചതിന് പിറകേയാണ് ലോവലും ഇവരും അടുത്തതും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതും.

സീരിയൽ രംഗത്തെ ഒരു ഹെയർ ഡ്രസറുടെ വീട്ടിൽ ലോവലും യുവതിയും താമസിക്കാനെത്തിയതും ഇതേതുടർന്ന് അവിടെ ചില പ്രശ്നങ്ങൾ ഉണ്ടായതോടെയുമാണ് ലോവലിന്റെ ലിവിങ് ടുഗെദർ റിലേഷൻ സീരിയൽ രംഗത്ത് പരസ്യമായത്. എന്നാൽ ഇപ്പോൾ ഈ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിവരം അറിഞ്ഞവർ ഞെട്ടുകയാണ്. ഗൾഫിൽ ജോലിയുള്ള യുവതി ഒന്നിച്ചു ജീവിക്കാമെന്ന വിശ്വാസത്തിൽ ലോവലിന് ധാരാളം പണം നൽകിയിരുന്നു. ഫെബ്രുവരി മാസത്തിൽ ഇരുവരും മോതിരം മാറി പലയിടങ്ങളിലും ഒന്നച്ച് ലിവിങ് ടുഗെദറിൽ താമസിച്ചുവരികയായിരുന്നു. യുവതി ഗർഭിണിയായെങ്കിലും അത് ഇടയ്ക്ക് അബോർഷൻ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഈ മാസം 2ന് ഗൾഫിലേക്ക് യുവതി പോയി.

ചില സുഹൃത്തുകളുടെ കൈകളിൽ നിന്നും ലോവലിന് യുവതി പണം വാങ്ങി നൽകിയിരുന്നു. പിന്നീട് ലോവലിനെയോ സുഹൃത്തുകളെയോ വിളിച്ചിട്ടും എടുക്കാത്ത സ്ഥിതിയായതോടെയാണ് ചതി തിരിച്ചറിഞ്ഞ് യുവതി ലോവലിനെ തേടി എത്തിയത്. സ്വന്തം വീട്ടുകാരോട് പോലും പറയാതെയാണ് യുവതി ഗൾഫിൽ നിന്നും ഇവർ കഴിഞ്ഞ ദിവസം എത്തിയത്. ഇന്നലെ തിരുവനന്തപുരത്തെ ലോവലിന്റെ വീട്ടിൽ യുവതി എത്തിയെങ്കിലും മർദ്ദനമുൾപെടെ ക്രൂരമായ പെരുമാറ്റമാണ് ലോവലിന്റെയും വീട്ടുകാരുടെയും ഭാഗത്ത് നിന്നുമുണ്ടായത്. ഒടുവിൽ അവിടെ നിന്നും തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി അവിടെ വച്ചാണ് വിഷം കഴിച്ച്് മരിക്കാൻ ശ്രമിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ റെയിൽവേ പൊലീസാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. ലോവലിനെതിരെ ഇവർ മൊഴിനൽകിയെന്നാണ് സൂചനയെങ്കിലും ഇവർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും യുവതിയെ ലോവലിന് പരിചയപ്പെടുത്തിയ മേക്കപ്പ് മാനും ലോവലും ഇപ്പോൾ ഫോൺ ഓഫ് ചെയ്ത് മുങ്ങിയിരിക്കയാണ്. പൊലീസ് ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്. ഇതോടെ ലോവൽ ഇനി അഴിയെണ്ണേണ്ടിവരുമോ എന്നാണ് സുഹൃത്തുകളുടെ ആശങ്ക. യുവതിക്ക് കാര്യമായ സാമ്പത്തിക പിൻബലമില്ലെന്ന മനസിലാക്കിയാണ് ലോവൽ യുവതിയെ ഒഴിവാക്കാൻ നോക്കിയത് എന്നാണ് വിവരം.. ഇതോടെ ലോവലിന്റെ തനിനിറം അറിഞ്ഞ് സീരിയൽ രംഗത്തുള്ളവർ ഞെട്ടിയിരിക്കയാണ്. ലോവലിന്റെ സ്വഭാവവും വഴിവിട്ട ബന്ധങ്ങളും അറിഞ്ഞാണോ അമ്പിളി ഡിവോഴ്സ് ഡിവോഴ്സായതെന്നാണ് സുഹൃത്തുകൾ തിരക്കുന്നത്. ഇതുവരെയും അമ്പിളി ലോവലിനെതിരെ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ലെങ്കിലും സീരിയൽ രംഗത്തെ സുഹൃത്തുകൾക്കിടയിൽ ഇതിന്റെ പേരിലാകും ഡിവോഴ്സ് എന്ന പ്രചരണം ശക്തമാണ്. മുമ്പ് അമ്പിളി മൂത്ത കുട്ടിയെ ഗർഭം ധരിച്ചിരിക്കുമ്പോൾ സീരിയൽ രംഗത്തെ പ്രമുഖയായ ഒരു നടിയെയും കൂട്ടി വീട്ടിൽ ലോവൽ എത്തിയിരുന്നെന്നും വാർത്തകൾ എത്തുന്നുണ്ട്.

ഇവരുടെ കല്യാണവിവരം അറിഞ്ഞ ആദിത്യൻ നാലു വിവാഹം കഴിച്ചു എന്ന തരത്തിൽ കുപ്രചരണങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിലും ലോവലാണെന്ന് ഇപ്പോൾ സുഹൃത്തുകൾ തിരിച്ചറിഞ്ഞിരിക്കയാണ്. അതേസമയം ആദിത്യൻ ജയനെ വിവാഹം കഴിച്ച അമ്പിളി ദേവി സന്തോഷകരമായ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. വിവാദങ്ങൾക്ക് വിട നൽകിയ ഇവർ ഇപ്പോൾ ഒരു കുഞ്ഞോമനയെ പ്രതീക്ഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP