Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോമൂത്രത്തിന്റെ ഔഷധവീര്യം സ്വയം സാക്ഷ്യപ്പെടുത്തി ബിജെപി നേതാവ്; തന്റെ സ്തനാർബുദം മാറി; പശുവിനെ തടവിയാൽ രക്തസമർദ്ദം കുറയും; വിചിത്ര വാദങ്ങളുമായി പ്രഗ്യാസിങ്

ഗോമൂത്രത്തിന്റെ ഔഷധവീര്യം സ്വയം സാക്ഷ്യപ്പെടുത്തി ബിജെപി നേതാവ്; തന്റെ സ്തനാർബുദം മാറി; പശുവിനെ തടവിയാൽ രക്തസമർദ്ദം കുറയും; വിചിത്ര വാദങ്ങളുമായി പ്രഗ്യാസിങ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഗോമൂത്രം അമൂല്യമായ ഔഷധമാണെന്ന വാദവുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രഗ്യാസിങ്. ഗോമൂത്ര മിശ്രിതവും പശുക്കളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളും തന്റെ അർബുദം ഇല്ലാതാക്കിയെന്നാണ് പ്രഗ്യാസിംഗിന്റെ അവകാശവാദം. പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത് വേദനാജനകമാണ്. ഗോധനം അമൃതാണ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പശുക്കളെ ചുറ്റിപ്പറ്റിയുള്ള വർത്തമാനകാല രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

പശുക്കളിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ആരോഗ്യനേട്ടങ്ങളേയും സാധ്വി പുകഴ്‌ത്തി. ഗോമൂത്രം കുടിച്ച് തന്റെ സ്തനാർബുദം മാറിയതാണ് സാധ്വി സ്വന്തം അനുഭവത്തിൽ നിന്നും എടുത്തുപറയുന്ന നേട്ടം. തനിക്ക് സ്തനാർബുദമുണ്ടായിരുന്നു. ഗോ മൂത്രവും പഞ്ചഗവ്യം ചേർത്ത ആയുർവേദ മരുന്നുകളും കഴിച്ചാണ് രോഗം ഭേദമാക്കിയതെന്നും സാധ്വി അവകാശപ്പെട്ടു. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാൽ എന്നിവ നിശ്ചിത അളവിൽ ചേർത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം. ഈ ചികിത്സയുടെ ജീവിക്കുന്ന തെളിവാണ് താനെന്നും സാധ്വി അവകാശപ്പെട്ടു.

ഒരാൾ പശുവിനെ ഒരു പ്രത്യേക രീതിയിൽ തടവിയാൽ അയാളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സാധ്വി പറയുന്നു. പിന്നിൽ നിന്നും കഴുത്തിലേക്ക് തടവിയാൽ ഗോമാതാവിന് സന്തോഷമാവും. അത് നിങ്ങൾ ദിവസവും ചെയ്താൽ നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാവും. തിരിച്ചാണ് തടവുന്നതെങ്കിൽ രക്തസമ്മർദ്ദം മാറില്ല. ഇത് ശാസ്ത്രീയമാണെന്നും സാധ്വി പറഞ്ഞു.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനകളിലൂടെ പ്രഗ്യ വാർത്തകളിൽ സ്ഥാനംപിടിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എടിഎസ് തലവൻ ഹേമന്ദ് കർക്കരെയ്ക്കെതിരെ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. കർക്കറെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടെന്നായിരുന്നു പ്രസ്താവന. ബാബറി മസ്ജിദ് തകർക്കാൻ താൻ പങ്കാളിയായിരുന്നുവെന്നാണ് പ്രഗ്യാ സിങ് ഠാക്കൂർ നടത്തിയ മറ്റൊരു പരാമർശം. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് തങ്ങളെ ആർക്കും തടയാനാവില്ലെന്നും പ്രഗ്യാ സിങ് പറഞ്ഞിരുന്നു. ബാബറി മസ്ജിദ് പൊളിക്കാൻ താനുണ്ടായിരുന്നെന്ന പ്രസ്താവന വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, പ്രഗ്യാ സിങ് ഠാക്കൂറിനെ പിന്തുണച്ച് പാർട്ടിയിലെ മുതിർന്ന നേതാവ് ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തി. പ്രഗ്യാ സിങ് ദേശസ്നേഹിയും നിഷ്‌കളങ്കയുമാണെന്നാണ് ചൗഹാൻ അഭിപ്രായപ്പെട്ടത്.'പ്രഗ്യാ ദേശസ്നേഹിയാണ്. ഇന്ത്യയുടെ നിഷ്‌കളങ്കയായ മകളാണ്. ഭോപ്പാലിൽ വൻ ഭൂരിപക്ഷത്തോടെ പ്രഗ്യാ സിങ് വിജയിക്കും.'എൻഡിടിവിക്ക് നല്കിയ അഭിമുഖത്തിൽ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

തിങ്കളാഴ്ചയാണ ഭോപ്പാലിൽ സാധ്വി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. മന്ത്രധ്വനികളുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ സമർപ്പണം. മലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ സാധ്വി ഇപ്പോൾ ജാമ്യത്തിലാണ്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെതിരെയാണ് സാധ്വിയുടെ മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP