Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന ഹർജി പ്രത്യേക കോടതി പരിഗണിക്കും; പ്രധാനമന്ത്രിക്കും സൈന്യത്തിനും എതിരെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടുന്ന പരാതി പരിഗണിക്കുക റോസ് അവന്യുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി; തെരഞ്ഞെടുപ്പ് ചൂടിലെ പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്ന് രാഹുൽ

രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന ഹർജി പ്രത്യേക കോടതി പരിഗണിക്കും; പ്രധാനമന്ത്രിക്കും സൈന്യത്തിനും എതിരെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടുന്ന പരാതി പരിഗണിക്കുക റോസ് അവന്യുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി; തെരഞ്ഞെടുപ്പ് ചൂടിലെ പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്ന് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പ്രസ്താവന നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രത്യേക കോടതിയിലേക്ക് മാറ്റി. ഡൽഹി റോസ് അവന്യൂവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലേക്കാണ് കേസ് മാറ്റിയത്. പ്രധാനമന്ത്രിക്കും സൈന്യത്തിനും എതിരെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഹർജി.

രാഹുൽ മാപ്പു പറഞ്ഞില്ലെന്നും ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഹർജിക്കാർ പറഞ്ഞു. അതും ബ്രാക്കറ്റിലാണെന്ന് ഹർജി നൽകിയ മീനാക്ഷി ലേഖിക്ക് വേണ്ടി മുകുൾ റോത്തഖി കോടതിയിൽ പറഞ്ഞു. റഫാൽ കേസിൽ കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തി എന്ന പരാമർശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ കോടതി അലക്ഷ്യ ഹർജിയിൽ നൽകിയ മറുപടിയിലാണ് രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ചൂടിലാണ് ഇത്തരമൊരു പരാമർശം നടത്തിയത്. രാഷ്ട്രീയ എതിരാളികൾ അത് തനിക്കെതിരെ ആയുധമാക്കിയെന്ന് വിശദീകരണത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. കാവൽക്കാരൻ കള്ളനെന്ന് കോടതി കണ്ടെത്തി എന്ന് പറഞ്ഞതിൽ മാത്രമാണ് രാഹുലിന്റെ ഖേദപ്രകടനം. അതേസമയം കാവൽക്കാരൻ കള്ളനെന്ന തന്റെ രാഷ്ട്രീയ പ്രചരണത്തിൽ മാറ്റമില്ലെന്ന് അമേഠിയിലെ റാലിയിൽ രാഹുൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP