Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതുവരെ വോട്ട് ചെയ്തത് പുരുഷനെന്ന ലേബലിലെങ്കിലും ഇത്തവണ അത് വേണ്ടി വന്നില്ല; സ്വന്തം ഐഡന്റിറ്റിയിൽ ആദ്യമായി വോട്ട് ചെയ്ത് ട്രാൻസ്‌ജെൻഡേഴ്‌സ്; കന്നിവോട്ട് ചെയ്ത സന്തോഷം മറച്ച് വയ്ക്കാതെ ട്രാൻസ്ജെൻഡേഴ്സിന്റെ ഇലക്ഷൻ അംബാസിഡർ; ഇത് അഭിമാന നിമിഷമെന്നും ഒരാളും വോട്ട് പാഴക്കാരുതെന്നും രഞ്ജു രഞ്ജിമാർ

ഇതുവരെ വോട്ട് ചെയ്തത് പുരുഷനെന്ന ലേബലിലെങ്കിലും ഇത്തവണ അത് വേണ്ടി വന്നില്ല; സ്വന്തം ഐഡന്റിറ്റിയിൽ ആദ്യമായി വോട്ട് ചെയ്ത് ട്രാൻസ്‌ജെൻഡേഴ്‌സ്; കന്നിവോട്ട് ചെയ്ത സന്തോഷം മറച്ച് വയ്ക്കാതെ ട്രാൻസ്ജെൻഡേഴ്സിന്റെ ഇലക്ഷൻ അംബാസിഡർ; ഇത് അഭിമാന നിമിഷമെന്നും ഒരാളും വോട്ട് പാഴക്കാരുതെന്നും രഞ്ജു രഞ്ജിമാർ

ജംഷാദ് മലപ്പുറം

കൊച്ചി: സ്വന്തംഐഡന്റിറ്റിയിലുള്ള കന്നിവോട്ട് ചെയ്ത് ചാരുതാർഥ്യത്തിലാണ് ട്രാൻസ്ജെൻഡറുകളുടെ അഭിമാനമായ പ്രമുഖ മേക്കപ്പ് ആർട്ടിസറ്റും, ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയുമായ രഞ്ജു രഞ്ജിമാർ, കേരളത്തിൽ ആദ്യമായാണ് ട്രാൻസ്ജെൻഡറുകൾക്ക് സ്വന്തം ഐഡന്റിറ്റിയിൽ വോട്ട്ചെയ്യാൻ അവസരം ലഭിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിന്റെ ഇലക്ഷൻ അംബാസിഡർകൂടിയായ രഞ്ജു രഞ്ജമാർ ഇന്നു രാവിലെ കൊല്ലം ഇരവിപുരം നിയോജക മണ്ഡലത്തിലെ മീനാക്ഷി വിലാസം ഗവ. എൽ.പി.സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് തന്റെ സമ്മതിദാനവകാശം വിനിയോഗിച്ചത്.

മുൻകാലങ്ങളിലൊന്നും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി വോട്ടു ചെയ്യാൻ എനിക്കും, എന്നേപോലെയുള്ളവർക്കും സാധിക്കില്ലായിരുന്നു. ഞാൻ മുമ്പും വോട്ടചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പുരുഷൻ എന്ന ലേബലിൽ ആയിരുന്നു. സ്വന്തമായ ഐഡന്റിറ്റിയിൽ ലഭിക്കുന്ന ഓരോന്നിനും ഏറെ വിലകൽപ്പിക്കുന്നുണ്ട്, നിലവിൽ എറണാകുളത്തു താമസിക്കുന്ന എനിക്ക് കഴിഞ്ഞ തവണ അവിടെ തന്നെയായിരുന്നു വോട്ട്. എന്നാൽ ഇത്തവണ അവിടുത്തെ വോട്ടർ ലിസ്റ്റിൽ പേരില്ലായിരുന്നു. പിന്നീട് അന്വേഷിച്ചു നോക്കിയപ്പോഴാണ് തന്റെ നാട്ടിലെ വോട്ടർ ലിസ്റ്റിൽ പേരുള്ളതായി അറിഞ്ഞത്. ഇതോടെയാണ് ഇന്നലെ വൈകിട്ടോടെ വോട്ടുചെയ്യാനായി കൊല്ലത്തുവന്നത്. ഇന്നത്തെ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കാരണം ഞാൻ പഠിച്ച മീനാക്ഷി വിലാസം ഗവ. എൽ.പി.സ്‌കൂളിൽവെച്ചു തന്നെയായിരുന്നു ഞാൻ വോട്ട് ചെയ്തത്.

അവിടെ എത്തിയപ്പോൾ എന്റെ പഴയകാലങ്ങളെല്ലാം ഓർമ വന്നു. അന്നു എന്റെ കൂടെ പഠിച്ചവരേയും കണ്ടു, ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തപ്പെട്ട് നാട്ടുകാരുടെ അവഹേളനങ്ങൾ ഏറ്റുവാങ്ങി മടങ്ങിയ തനിക്ക് ഇപ്പോൾ നാട്ടിലെത്തുമ്പോൾ അഭിമാനം തോന്നുന്നു, പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരെല്ലാം വളരെ മാന്യമായാണ് പെരുമാറിയത്. അന്നു എന്റെകൂടെ പഠിച്ച പെൺകുട്ടികളേയും, ആൺകുട്ടികളേയും കണ്ടു, എല്ലാവർക്കും ഇപ്പോൾ സ്നേഹമാണ്, ഇതൊക്കെയാണ് മനസിന് ശക്തിയും, മുന്നേറാൻ പ്രചോദനവും നൽകുന്നത്. ഒരാളും ഒരിക്കലും തങ്ങളുടെ വോട്ട് ഒഴിവാക്കരുത്, കാരണം ഓരോ പൗരന്റേയും അവകാശമാണത്, ആരു ജയിക്കുമെന്നതൊന്നും ഇവിടെ വിഷയമല്ല, ഓരോരുത്തരും അവന്റെ ഇഷ്ടത്തിന് അനുസരിച്ചു വോട്ടുചെയ്യണം,

ഇത്തവണ 174 ട്രാൻസ്‌ജെൻഡർമാരാണ് സംസ്ഥാനത്ത് വോട്ടർപട്ടികയിൽ ഇടംനേടിയിട്ടുള്ളത്. ഇതിൽ 16 പേർ എൻ.ആർ.ഐ വോട്ടർമാരാണ്. വോട്ടർപട്ടികയിൽ പേര്ചേർക്കുന്ന സമയത്ത് പലർക്കും എത്തിപ്പെടാൻ സാധിക്കാത്തതിനാലാണ് ഇത്തവണ എണ്ണം കുറഞ്ഞു പോയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡേഴ്സുകളുടെ വൻ നിരതന്നെയുണ്ടാകും വോട്ടുചെയ്യാനെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. വോട്ട് ചെയ്യാൻ മാത്രമല്ല ഇത്തവണ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനും ട്രാൻസ്ജെൻഡേഴ്സുകൾ മുന്നിട്ടിറങ്ങിയിരുന്നു. ട്രാൻസ്ജെൻഡേഴ്സിന്റെ ഇലക്ഷൻ അംബാസിഡറായിരുന്നു രഞ്ജു രഞ്ജിമാർ, സംസ്ഥാനത്ത് ഇതാദ്യമായാണ് ട്രാൻസ്ജെൻഡേഴ്സിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ബോധവത്കരണം നടക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ സൗത്ത് ഗേറ്റിനോട് ചേർന്നുള്ള ബോധവത്കരണ പവലിയൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഉദ്ഘാടനം ചെയ്തത്.

ട്രാൻസ്ജെൻഡേഴ്സ് വോട്ടിങ്ങുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങൾക്കും ഇവിടെ വെച്ചു പരിഹാരിക്കാൻ സംവിധാനം ഒരുക്കിയിരുന്നു, ശ്രുതി സിതാര, ശ്യാമ എസ്. പ്രഭ, ഹെയ്ദി സാദിയ,ലയ, എന്നിവരാണ് പവലിയനിലെ ബോധവത്കരണ പരിപാടികൾ നയിച്ചിരുന്നത്. ആദ്യമായി സ്വന്തം ലിംഗ പദവിയിൽ തന്നെ വോട്ടു ചെയ്യാൻ അവസരം ലഭിച്ചതിലുള്ള സന്തോഷവും മറച്ചു വയ്ക്കാതെയാണ് ഇവർ പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വോട്ടവകാശം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയും ഊർജവും ഇതിലൂടെ ലഭിച്ചെന്നുമാണ് ഇവരുടെ പ്രതികരണം.വോട്ടിങ് ദിവസം വരെ എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് ആറു വരെ പവലിയൻ പ്രവർത്തിച്ചിരുന്നു.. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വി വിപാറ്റ് തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾക്കും പവലിയനെ സമീപിക്കാൻ അവസരം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP