Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സംഹാര താണ്ഡവമാടിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഐഎസ്; നടുക്കുന്ന വിവരം പുറത്തു വിട്ട് അമാഖ് ന്യൂസ് ഏജൻസി; ഒൻപത് ഇന്ത്യാക്കാരടക്കം 290 പേർ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയിൽ അന്വേഷണം ശക്തം; തകർന്ന ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾ നീക്കുന്നതിന് മുൻപേ പുറത്ത് വന്നത് ഐഎസ് പങ്ക്; ലങ്കയിൽ ചോരപ്പുഴയൊഴുകിയതിന് പിന്നാലെ ഇന്ത്യൻ തീരങ്ങളിലും സുരക്ഷ ശക്തം

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സംഹാര താണ്ഡവമാടിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഐഎസ്; നടുക്കുന്ന വിവരം പുറത്തു വിട്ട് അമാഖ് ന്യൂസ് ഏജൻസി; ഒൻപത് ഇന്ത്യാക്കാരടക്കം 290 പേർ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയിൽ അന്വേഷണം ശക്തം; തകർന്ന ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾ നീക്കുന്നതിന് മുൻപേ പുറത്ത് വന്നത് ഐഎസ് പങ്ക്; ലങ്കയിൽ ചോരപ്പുഴയൊഴുകിയതിന് പിന്നാലെ ഇന്ത്യൻ തീരങ്ങളിലും സുരക്ഷ ശക്തം

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ്. അമാഖ് ന്യൂസ് ഏജൻസിയാണ് വിവരം പുറത്ത് വിട്ടത്. ലങ്കയിൽ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഇന്റലിജൻസ് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒൻപത് ഇന്ത്യാക്കാരടക്കം 290 പേരാണ് സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടത്. ഈസ്റ്റർ ദിനത്തിൽ നടത്തിയ സ്‌ഫോടനത്തിൽ ദേവലായങ്ങളുടെ അവശിഷ്ടങ്ങൾ പോലും നീക്കം ചെയ്യുന്നതിന് മുൻപ് വന്ന റിപ്പോർട്ട് കേട്ട് ലോകം നടുങ്ങിയിരിക്കുകയാണ്.

രാജ്യത്ത് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെന്ന് ലങ്കൻ സർക്കാർ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തത്. വഹാബിസത്തിന് ശക്തമായ അടിവേരുകളുള്ള കിഴക്കൻ ശ്രീലങ്ക ലഷ്‌കറെ തൊയ്ബയെപ്പോലുള്ള പാക്കിസ്ഥാൻ ഭീകരസംഘടനകളുടെ പ്രവർത്തന കേന്ദ്രമായി മാറിയേക്കുമെന്ന മുന്നറിയിപ്പും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രീലങ്കയ്ക്ക് നൽകിയിരുന്നു.

സ്ഫോടനപരമ്പരയിലൂടെ ശ്രീലങ്കയെ വിറപ്പിച്ച ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഇതിനിടെ പുറത്ത് വന്നത്. കൊളംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സ്ഫോടനം നടത്തിയ ചാവേർ കുർബാന നടക്കുന്നതിനിടെ ശാന്തനായി പള്ളിക്കതത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വലിയൊരു ബാക്ക്പാക്കിൽ സ്ഫോടകവസ്തുക്കൾ നിറച്ചാണ് ഇയാൾ അനായാസം പള്ളിക്കകത്തേക്ക് കടന്നുവന്നത്. ഇന്ത്യൻ ചാനൽ ടിവി 9 പുറത്തുവിട്ട ദൃശ്യങ്ങളിൽ പ്രാർത്ഥനയ്ക്കായി വലിയൊരു നിര വിശ്വാസികൾ പള്ളിക്ക് പുറത്ത് കാത്തുനിൽക്കുന്നതും കാണാം.

ഏഴ് ചാവേറുകളാണ് ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളും ആഡംബര ഹോട്ടലുകളും കേന്ദ്രീകരിച്ച് സ്ഫോടനം നടത്തിയതെന്ന് ലങ്കൻ അധികൃതർ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്നലെ അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽവന്നു. സ്ഫോടനങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുള്ള പ്രാദേശിക സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) ആണെന്നാണ് അധികൃതർ ആദ്യം കരുതിയിരുന്നത്.

മൂന്ന് ക്രിസ്ത്യൻ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ഇതിൽ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് ചാവേർ വരുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെന്റ് ആന്റണീസ് പള്ളിക്ക് അമ്പത് മീറ്റർ അടുത്ത് സ്ഫോടകവസ്തുക്കൾ നിറച്ച വാൻ പൊട്ടിത്തെറിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിൽ എട്ട് ഇന്ത്യക്കാരടക്കം 290 പേരാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് ലോകത്തുതന്നെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.

പരിക്കേറ്റ അഞ്ഞൂറിലേറെപ്പേരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും ലങ്കൻ അധികൃതർ പറയുന്നു. കൂടുതൽ ഇടങ്ങളിൽ സ്ഫോടനം നടത്താൻ എൻ.ടി.ജെ. പദ്ധതിയിട്ടിരുന്നതായി അധികൃതർ സംശയിക്കുന്നുണ്ട്. കൊളംബോയിലെ പ്രധാന ബസ് സ്റ്റാൻഡിൽനിന്ന് 87 ബോംബ് ഡിറ്റണേറ്ററുകൾ ഇന്നലെ കണ്ടെത്തിയിരുന്നു.

കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറൻ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേൽ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാൻഗ്രി ലാ, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും കൊളംബോ ദെഹിവെലയിലെ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലലും ഒരുഗോടെവട്ടയിലുമാണ് സ്ഫോടനമുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP