Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജനഹിതത്തിന്റെ ദിനത്തിലും കേരളത്തിന് ദുഃഖവാർത്ത; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കുഴഞ്ഞ് വീണ് മരിച്ചത് ഒൻപത് പേർ; മരിച്ചവരിൽ തലശേരി മുൻ നഗരസഭാ കൗൺസിലറും; കൊല്ലത്ത് 63കാരൻ കുഴഞ്ഞു വീണ് മരിച്ചത് പോളിങ് ഓഫീസറുമായി സംസാരിക്കുന്നതിനിടെ

ജനഹിതത്തിന്റെ ദിനത്തിലും കേരളത്തിന് ദുഃഖവാർത്ത; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കുഴഞ്ഞ് വീണ് മരിച്ചത് ഒൻപത് പേർ; മരിച്ചവരിൽ തലശേരി മുൻ നഗരസഭാ കൗൺസിലറും; കൊല്ലത്ത് 63കാരൻ കുഴഞ്ഞു വീണ് മരിച്ചത് പോളിങ് ഓഫീസറുമായി സംസാരിക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം സമ്മതിദാനാവകാശം വിനിയോഗിച്ച് പോളിങ്ങിന്റെ നിമിഷങ്ങൾ അവസാനിക്കുമ്പോൾ ദുഃഖം പകരുന്ന വാർത്ത കുടിയാണ് പുറത്ത് വരുന്നത്. വോട്ടിങ്ങ് ദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ഒൻപത് പേരാണ് കുഴഞ്ഞ് വീണ് മരിച്ചത്. മരിച്ചവരിൽ മലശേരി നഗരസഭാ മുൻ കൗൺസിലറുമുണ്ട്. എ.കെ മുസ്തഫയാണ് വോട്ട് ചെയ്യാൻ എത്തിയപ്പോൾ കുഴഞ്ഞ് വീണ് മരിച്ചത്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72), കണ്ണൂർ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ (74) തുടങ്ങിയവരാണ് മരിച്ചത്.

മാവേലിക്കര കണ്ടിയൂർ ശ്രീരാമകൃഷ്ണ യു പി സ്‌കൂളിൽ വോട്ട് ചെയ്യാൻ വന്നപ്പോഴാണ് പ്രഭാകരൻ കുഴഞ്ഞുവീണ് മരിച്ചത്. പാറപ്പുറം കുമാരനാശാൻ മെമോറിയൽ യുപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൽ രക്ഷിക്കാനായില്ല. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പാനൂരിനടുത്ത് ചൊക്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. വടകര മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ് ചൊക്ലി.

മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ, വിജേഷ്. പത്തനംതിട്ട വടശേരിക്കര പേഴുംപാറ പോളിങ് ബൂത്തിൽ വച്ചാണ് ചാക്കോ മത്തായി മരിച്ചത്. വോട്ട് ചെയ്ത് മടങ്ങുമ്പോഴാണ് പി.വി വേണുഗോപാല മാരാർ (57) കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂർ ശ്രീകണ്ഠപുരം ബൂത്തിൽ നിന്ന് വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു പി.വി വേണുഗോപാല മാരാർ.

കൊല്ലം കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തി പോളിങ് ബൂത്തിൽ കുഴഞ്ഞുവീണ മണി മരിച്ചത് ആശുപത്രിയിൽ വച്ചാണ്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽ.പി സ്‌കൂളിൽ അഞ്ചാം നമ്പർ ബൂത്തിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് കാണാത്തതിനെത്തുടർന്ന് പോളിങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP