Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ സ്വന്തം ചിത്രം പ്രചരിപ്പിച്ച് ആത്മനിർവൃതി അടയുന്ന തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ; പരസ്യ ബോർഡുകളിലും ബോധവത്ക്കരണ പോസ്റ്ററുകളിലും മാത്രമല്ല പോളിങ് ബൂത്തിന്റെ മുന്നിൽ പോലും തെരഞ്ഞെടുപ്പ് നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഫോട്ടോ; സ്വയം പ്രമോഷൻ കൊണ്ട് ഇദ്ദേഹം ഉദ്ദേശിക്കുന്നതെന്താണ്?

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ സ്വന്തം ചിത്രം പ്രചരിപ്പിച്ച് ആത്മനിർവൃതി അടയുന്ന തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ; പരസ്യ ബോർഡുകളിലും ബോധവത്ക്കരണ പോസ്റ്ററുകളിലും മാത്രമല്ല പോളിങ് ബൂത്തിന്റെ മുന്നിൽ പോലും തെരഞ്ഞെടുപ്പ് നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഫോട്ടോ; സ്വയം പ്രമോഷൻ കൊണ്ട് ഇദ്ദേഹം ഉദ്ദേശിക്കുന്നതെന്താണ്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം കണ്ടതിൽ വച്ച് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് മാത്രമല്ല ഇന്ന് നടക്കുന്നത്. ഏറ്റവും വിചിത്രമായ തെരഞ്ഞെടുപ്പിന് കൂടിയാണ് കേരളം വേദിയാകുന്നത്. തെരഞ്ഞെടുപ്പ് ജോലികൾ കൃത്യമായി നിർവഹിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സെൽഫ് പ്രമോഷനാണ് കേരളത്തിൽ നടന്നത് എന്ന ആരോപണമാണ് പല കേന്ദ്രങ്ങളിൽ നിന്നും ഫയരുന്നത്. ടീക്കാറാം മീണ എന്ന അഡീഷണൽ ചീഫ് സെക്രട്ടറി കേരളത്തിൽ നടത്തുന്നത് കൃത്യനിഷ്ഠവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ജോലികളല്ല. മറിച്ച് തന്റെ മുഖം മലയാളികളുടെ മനസ്സിൽ പതിപ്പിക്കുന്നതിനുള്ള ബോധപൂർവ്വമായ പ്രവർത്തനം മാത്രമാണ് എന്ന് ഇവർ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ സമ്മതിദായകർക്കായി പ്രദർശിപ്പിച്ചിട്ടുള്ള മാർഗനിർദ്ദേശത്തിന്റെ പോസ്റ്ററിൽ പോലും ടീക്കാറാം മീണയുടെ ചിരിക്കുന്ന മൾട്ടി കളർ ഫോട്ടോയാണ്. എന്തിനാണ് തെരഞ്ഞെടുപ്പ് ജോലികൾ സുഗമമായി നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോട്ടോ ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് എന്നതിന്റെ ഔചിത്യം കേരളത്തിലെ പ്രബുദ്ധ ജനതക്ക് ഇനിയും മനസ്സിലായിട്ടില്ല.

തെരഞ്ഞെടുപ്പ് ജോലികൾ ആരംഭിച്ച സമയം മുതൽ പുറപ്പെടുവിക്കുന്ന നോട്ടീസുകളിലും ബോധവൽക്കരണ കാമ്പയിനുകളിലുമെല്ലാം ടീക്കാറാം മീണയുടെ ഫോട്ടോ ഉൾപ്പെടുത്തുന്നുണ്ട. പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന ബോധവത്ക്കരണ ബോർഡുകളിലും മുന്നറിയിപ്പ് പരസ്യങ്ങളിലുമെല്ലാം തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഭരണകൂടം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ചിത്രം എന്തിനാണ് പ്രദർശിപ്പിക്കുന്നത് എന്ന ന്യായമായ ചോദ്യം അന്നേ ഉയർന്നിരുന്നു.

ടീക്കാറാം മീണയുടെ ചിത്രങ്ങൾ പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് അന്നേ പരാതികളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക പോലുമുണ്ടായി. എന്നാൽ സവിശേഷമായ സാഹചര്യത്തിൽ കൈവന്ന അസുലഭ അധികാര നിമിഷങ്ങളിൽ മതിമറന്ന് തെരഞ്ഞെടുപ്പ് ഓഫീസർ എന്ന ഉദ്യോഗസ്ഥൻ തന്റെ സ്വന്തം ഫോട്ടോ കഴിയുന്നിടത്തെല്ലാം പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു.

പത്രങ്ങളിൽ നൽകിയ പരസ്യങ്ങളിൽ പോലും തെരഞ്ഞെടുപ്പ് കമ്മീഷനെ പാടെ വിസ്മരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ സ്വന്തം പടം പത്രങ്ങളിലും പ്രിന്റ് ചെയ്യിക്കുകയായിരുന്നു. ഇതിനെതിരെയും പരാതിയുമായി പലരും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റിൽ തന്നെ തെരഞ്ഞെടുപ്പ് ഓഫീസറെ കുറിച്ച് പറയുന്നത് താഴെ പറയും പ്രകാരമാണ്.

'ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയമിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് ആഫീസറാണ് ഇലക്ഷൻ വകുപ്പിന്റെനിയന്ത്രണം വഹിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ആഫീസർ ഇലക്ഷൻ കമ്മീഷന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് പ്രവർത്തിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ആഫീസർ സമ്മതിദായക പട്ടികയുടെ തയ്യാറാക്കൽ, പുതുക്കൽ, തെറ്റുതിരുത്തൽ എന്നിവയും, പാർലമെന്റ്, സംസ്ഥാന നിയമസഭ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകളും ( ആർ.പി.ആക്ട് 1950, സെക്ഷൻ 13എ(2), ആർ.പി.ആക്ട് 1951, സെക്ഷൻ 20 എന്നിവ പ്രകാരം) നടത്തുന്നു. സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്ന് തെരഞ്ഞെടുക്കുന്ന അഡീഷണൽ ചീഫ് ഇലക്ടറൽ ആഫീസർ, ജോയിന്റ് ചീഫ് ഇലക്ടറൽ ആഫീസർ, ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ആഫീസർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സഹായിക്കുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാൽ, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും, വാർഡ് വിഭജനവും, വാർഡുകളുടെ സംവരണവും മേൽപ്പറഞ്ഞ തെരഞ്ഞെടുപ്പിനുള്ള സമ്മതിദായക പട്ടിക തയ്യാറാക്കലും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ തലവനായുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിർവഹിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ സംസ്ഥാന സർക്കാരാണ് നിയമിക്കുന്നത്.'

ഇത്തരത്തിൽ തങ്ങൾ കേവലം നടത്തിപ്പുകാർ മാത്രമാണ് എന്ന് സ്വയം ബോധ്യമുണ്ടായിരിക്കെ ടീക്കാറാംമീണയുടെ യജമാനൻ ചമയലിനെ ചോദ്യം ചെയ്യുക എന്നതാണ് മലയാളികളുടെ മുന്നിലുള്ള കർത്തവ്യം.

ഇന്ത്യയിലെ അതിശക്തനായ തെരഞ്ഞെടുപ്പ് കമ്മീഷമായിരുന്നു ടി എൻ ശേഷൻ. ആയിരം നാവുള്ള നാഗശേഷനെപ്പോലെ ഇന്ത്യാ മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലും തന്റെ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് രാഷ്ട്ട്രീയ പാർട്ടികളെ നിലക്കുനിർത്തിയ മനുഷ്യൻ. നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നിർഭയം നടത്താൻ സാധിക്കും എന്ന് തെളിയിച്ച മനുഷ്യൻ. അദ്ദേഹം പോലും തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച് സ്വയം യജമാനൻ ചമയാൻ ശ്രമിച്ചിരുന്നില്ല എന്ന് കൂടി ഓർക്കുമ്പോഴാണ് ടീക്കാ റാം മീണ എന്ന ഉദ്യോഗസ്ഥന്റെ അല്പത്തം മലയാളിക്ക് മനസ്സിലാകുക എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP