Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു നയാപൈസ പ്രയോജനമില്ലാത്ത ഈ വോട്ട് ചെയ്യൽ പണിക്ക് ഞങ്ങൾ സമയം കളയുന്നത് ജനാധിപത്യത്തിന് പാര പണിയേണ്ടെന്ന് കരുതി മാത്രമാണ്; ഡിജിറ്റൽ ഇന്ത്യ എന്ന് പറഞ്ഞ് വീമ്പിളക്കുന്ന നിങ്ങൾ ഞങ്ങളെ ഇങ്ങനെ നിരന്തരം വെയിലത്ത് നിർത്തിയാൽ ഈ പരിപാടിയെ ഞങ്ങൾ വേണ്ടെന്ന് വയ്ക്കും; 160 കിലോമീറ്റർ കാറോടിച്ച് രണ്ടരമണിക്കൂർ ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങിയ ഒരു ഹതഭാഗ്യന് പറയാനുള്ളത്

അഞ്ചു നയാപൈസ പ്രയോജനമില്ലാത്ത ഈ വോട്ട് ചെയ്യൽ പണിക്ക് ഞങ്ങൾ സമയം കളയുന്നത് ജനാധിപത്യത്തിന് പാര പണിയേണ്ടെന്ന് കരുതി മാത്രമാണ്; ഡിജിറ്റൽ ഇന്ത്യ എന്ന് പറഞ്ഞ് വീമ്പിളക്കുന്ന നിങ്ങൾ ഞങ്ങളെ ഇങ്ങനെ നിരന്തരം വെയിലത്ത് നിർത്തിയാൽ ഈ പരിപാടിയെ ഞങ്ങൾ വേണ്ടെന്ന് വയ്ക്കും;  160 കിലോമീറ്റർ കാറോടിച്ച് രണ്ടരമണിക്കൂർ ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങിയ ഒരു ഹതഭാഗ്യന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

എന്റെ പ്രവർത്തന മേഖല തിരുവനന്തപുരമാണ്. എന്നാൽ എന്റെ വീട് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള എരുമേലിക്ക് സമീപം ഇടകടത്തി എന്ന ഗ്രാമത്തിലാണ്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ചൂടിനിടയിൽ ഞാൻ വോട്ടു ചെയ്യുന്നതിന് വേണ്ടി യാത്ര ചെയ്യ്തതത് അങ്ങോട്ടും ഇങ്ങോട്ടുമായി 160കിലോമീറ്ററാണ്. ഇന്നലെ വൈകുന്നേരും വോട്ടു ചെയ്യുന്നതിന് വേണ്ടി ഇടകടത്തിയിൽ പോയ ഞാൻ ഇന്ന് മൂന്ന് മണിക്കൂർ ക്യു നിന്ന് വോട്ടു ചെയ്ത ശേഷം മടങ്ങി വന്നു. ജനാധിപത്യത്തോടുള്ള എന്റെ ആദരവ് സമ്മതിദാനാവകാശത്തോടുള്ള എന്റെ സ്‌നേഹം സർവോപരി ഇന്ത്യ എന്ന എന്റെ മാതൃരാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള എന്റെ ചുമതല.

അത് നിറവേറ്റുന്നതിന് വേണ്ടിയാണ് ഞാൻ 160 കിലോ മീറ്റർ യാത്ര ചെയ്തതും മൂന്നു മണിക്കൂർ ക്യുനിന്നതും. ഇത് പറയുമ്പോൾ ഒരു ആവേശമൊക്കെയുണ്ട് പ്രത്യേകിച്ച് ദേശസ്‌നേഹത്തിന്റെ കാര്യം പറയുമ്പോൾ. പ്രായോഗികമായി ഞാൻ ഇത്രയധികം കഷ്ടപ്പെട്ട് വോട്ട് ചെയ്തതിന്റെ ഫലം ജയിക്കുന്ന ഒരു സ്ഥാനാർത്ഥിക്കും അതിന്റെ പാർട്ടിക്കും നേതാക്കന്മാർക്കും മാത്രമാണ്. രാജ്യം ഭരിക്കുന്നത് സിപിഎമ്മാണെങ്കിലും കോൺഗ്രസാണെങ്കിലും ബിജെപിയാണെങ്കിലും ചെറിയ തോതിലുള്ള വ്യത്യാസം എന്റെ ജീവിതത്തെ ബാധിക്കുമെന്നതൊഴിച്ചാൽ കാര്യമായി ഒരു മാറ്റവും എനിക്കുണ്ടാവുകയില്ല എന്നതാണ് വാസ്തവം.

ഞാൻ വാങ്ങുന്ന സാധനങ്ങളുടെ വിലയിലുണ്ടാകാവുന്ന നേരിയ വ്യത്യാസം എന്റെ സ്വാതന്ത്ര്യങ്ങളുടേയും അവകാശങ്ങളുടേയും മേലുള്ള നേരിയ മാറ്റം തുടങ്ങിയവയ്ക്കപ്പുറത്തേക്ക് കാര്യമായ എന്തെങ്കിലും വ്യത്യാസം എന്റെ ജീവിത്തത്തിലുണ്ടാക്കാൻ ഏത് ഭരണം കൊണ്ടും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ ആശയത്തിന് അടിമയല്ലാത്തിടത്തോളം ഈ സമ്മതി ദിനാവകാശം എന്ന് പറയുന്നത് ആലങ്കാരികമായി പറയാൻ കഴിയുന്ന പദത്തിനപ്പുറത്തേക്ക് ഒന്നുമില്ല. അതുകൊണ്ടാണ് അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന സമ്പന്ന രാജ്യങ്ങളിൽ 50 ശതമാനം പേര് പോലും ഇപ്പോൾ വോട്ട് ചെയ്യാത്തത്.

പറയുമ്പോൾ ദേശ സ്‌നേഹത്തിന്റെ ഭാഗമാണ്..നിങ്ങളുടെ വോട്ടാണ് ഭാവി നിശ്ചയിക്കുന്നത് എന്നൊക്കെ പറയാമെങ്കിലും ഇന്ത്യൻ ഭരണഘടന അങ്ങനെയുള്ളിടത്തോളം കാലം എന്നെപ്പോലെ അധ്വാനിച്ച് ജീവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ വരുത്താൻ ഒരു സർക്കാരിനും കഴിയുകയില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് നേടാൻ കഴിയുകയും അവർ ഭരണഘടനയുടെ അന്തസത്തെ മാറ്റിത്തീർക്കുകയും ചെയ്താൽ ഒരുപക്ഷേ സ്ഥിതിവിശേഷം മാറാം. എന്തായാലും ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നും അത്തരമൊരു മഹാ ഭൂരിപക്ഷത്തിന്റെ സാഹചര്യം ഇല്ലാതിരിക്കവേ വോട്ടു ചെയ്യുന്നത് എന്റെയൊരു ഔദാര്യമായി നേതാക്കന്മാർ കരുതണം എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാൻ.

എന്നേപ്പോലെ അനേകം പേർ. പ്രത്യേകിച്ച് ഒരു മാറ്റവും വരുത്താൻ ഇടയില്ലാത്ത ഈ വോട്ടിങ് സംവിധാനത്തിന്റെ ഭാഗമായി തുടരണം എന്നുണ്ടെങ്കിൽ ഇതുവഴി ഫലം കൊയ്യുന്ന നേതാക്കന്മാരും പാർട്ടികളും ഇതിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടേണ്ടതുണ്ട്. അതിൽ ആദ്യത്തേത്ത് 320 കിലോ മീറ്റർ യാത്രചെയ്ത് ക്ഷീണിച്ച് ചെല്ലുന്ന ഞാൻ മൂന്നു മണിക്കൂർ നേരം അവിടെ വോട്ടുചെയ്യുന്നതിന് വേണ്ടി പൊരിവെയിലത്ത് കാത്തു നിലൽക്കേണ്ടി വന്ന സാഹചര്യം അന്വേഷിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്.

എന്തുകൊണ്ടാണ് ഇത്രയധികം സാവകാശം വോട്ടു ചെയ്യുന്നതിനായി വേണ്ടി വരുന്നത് എന്ന് ചിന്തിക്കണം. എത്രയും വേഗം ഒരാൾക്ക് വോട്ടു രേഖപ്പെടുത്തി അയാൾക്ക് വീട്ടിൽ പോകാനുള്ള സംവിധാനം ഉണ്ടാക്കാൻ കഴിയുകയില്ലേ. ആവശ്യമെങ്കിൽ രണ്ട് വോട്ടിങ് മെഷീനുകൾ ഘടിപ്പിച്ച് സ്ത്രീയ്ക്കും പുരുഷനും രണ്ട് ക്യുവിൽ നിന്ന് വോട്ടു ചെയ്യാൻ അവകാശം കൊടുത്തുകൂടെ. അതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം ഞാൻ വോട്ടു ചെയ്യുന്നതിന് വേണ്ടി എന്തുകൊണ്ടാണ് 160 കിലോ മീറ്റർ ദൂരം എരുമേലി പഞ്ചായത്തിലെ ഇടകടത്തി എന്ന ഗ്രാമത്തിലേക്ക് പോവേണ്ടി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP