Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മോനെ സുരേഷേ...നീ ചിന്തിച്ച് തീരുന്നിടത്ത് ഞങ്ങൾ ചിന്തിച്ച് തുടങ്ങും'; കല്ലട ബസിനെതിരെ നടന്ന പ്രതിഷേധത്തിൽ ചുക്കാൻ പിടിച്ച സോഷ്യൽ മീഡിയയ്ക്ക് വെള്ളിത്തിരയിലെ പഞ്ച് ഡയലേഗുകൾ വച്ച് അസ്സൽ 'മരട് വെടിക്കെട്ട്' ട്രോൾ; ബെല്ലാരി രാജ മുതൽ ആക്ഷൻ ഹീറോ ബിജുവായി വരെ 'സോഷ്യൽ മീഡിയ' തിളങ്ങിയപ്പോൾ എന്തോ എല്ലാവർക്കും എന്നെ ഇഷ്ടമാണ് എന്ന രാവണപ്രഭു ഡയലോഗുമായി 'മീശപിരിച്ച്' സാക്ഷാൽ കെഎസ്ആർടിസി

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമം എന്ന നിഷ്പക്ഷ പടയാളികൾ ഇന്നിന്റെ സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ട കല്ലട ബസിൽ യാത്രക്കാർക്കുണ്ടായ ദുരനുഭവം. ഇതിനെതിരെ സോഷ്യൽ മീഡിയായിൽ ശക്തമായ ക്യാമ്പയിൻ ഉണ്ടാവുകയും ബസിൽ മുൻപ് യാത്ര ചെയ്തപ്പോൾ പലർക്കും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയ എന്ന വമ്പൻ കൂട്ടായ്മയുടെ ശക്തി നാം പലപ്പോഴായി കണ്ടതാണ്. ട്രോളുകളിലടക്കം സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്ത സോഷ്യൽ മീഡിയയെ പുകഴ്‌ത്തിയുള്ള ട്രോൾ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

കല്ലട ബസിനെതിരെ നടന്ന പ്രതിഷേധത്തിൽ ചുക്കാൻ പിടിച്ച സോഷ്യൽ മീഡിയയ്ക്ക് വെള്ളിത്തിരയിലെ പഞ്ച് ഡയലേഗുകൾ വച്ച് അസ്സൽ 'മരട് വെടിക്കെട്ട്' ട്രോളാണ് ഇപ്പോൾ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ബെല്ലാരി രാജ മുതൽ ആക്ഷൻ ഹീറോ ബിജുവായി വരെ 'സോഷ്യൽ മീഡിയ' തിളങ്ങിയപ്പോൾ എന്തോ എല്ലാവർക്കും എന്നെ ഇഷ്ടമാണ് എന്ന രാവണപ്രഭു ഡയലോഗുമായി 'മീശപിരിച്ച്' സാക്ഷാൽ കെഎസ്ആർടിസി എത്തുന്നതും വീഡിയോയുടെ ഹരം വർധിപ്പിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP