Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മല്ലപ്പള്ളി പുറമറ്റത്ത് ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം; സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം; തലയിലുൾപ്പടെ പരുക്കേറ്റ യുവാവ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ; സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് യുവാവ് തടഞ്ഞതാണ് അക്രമത്തിന് കാരണമെന്നും സൂചന

മല്ലപ്പള്ളി പുറമറ്റത്ത് ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം; സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം; തലയിലുൾപ്പടെ പരുക്കേറ്റ യുവാവ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ; സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് യുവാവ് തടഞ്ഞതാണ് അക്രമത്തിന് കാരണമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

മല്ലപ്പള്ളി: പോളിങ് ദിനത്തിൽ പുറമറ്റത്ത് ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം. സംഭവത്തിൽ ദേഹമാസകലവും തലക്കും പരുക്കേറ്റ പുറമറ്റം പുത്തൻപറമ്പിൽ മനു സോമനാഥനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎമ്മുകാർ നിരവധി കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചപ്പോൾ ബൂത്ത് ഏജന്റായിരുന്ന മനു തടഞ്ഞതാണ് അക്രമത്തിനു കാരണം. വൈകിട്ട് നാലു മണിയോടെ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു സിപിഎം കാർ സംഘം ചേർന്നു മനുവിനെ മർദ്ദിച്ചത്.

തലക്ക് പൊട്ടലുണ്ട്, എൻഡിഎ സ്ഥാനാത്ഥി കെ സുരേന്ദ്രന്റെ പര്യടന പരിപാടിക്കിടെ അക്രമം നടത്തിയതും ഇവിടെയായിരുന്നു. ഇതിന് പിന്നാലെ നിരവധി പരാതികൾ പൊലീസിനു നൽകിയിട്ടും നടപടികളുണ്ടായിട്ടില്ലെന്നാണ് പ്രവർത്തകരുടെ ആരോപണം. ഇതിനിടെ കാസർകോടും പോളിങ് ബുത്തിൽ വച്ച് ഏജന്റിന് നേരെ ആക്രമണമുണ്ടായി. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബിജെപി ബൂത്ത് ഏജന്റിനെ എംഎൽഎയുടെ മകന്റെ സിപിഎം പ്രവർത്തകർ മർദിച്ചതായായിരുന്നു ആരോപണം.

കാസർഗോഡ് ഉദുമ നിയോജക മണ്ഡലത്തിലെ 132-ാം ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബിജെപി ബൂത്ത് ഏജന്റിന് മർദനമേറ്റതെന്നാണ് പരാതി. ആളു മാറി വോട്ടു ചെയ്യാനെത്തിയത് ബിജെപിയുടെ ബൂത്ത് ഏജന്റായ സന്ദീപ് ചോദ്യം ചെയ്തതാണ് പ്രശനങ്ങൾക്ക് തുടക്കം. ഇതിനെത്തുടർന്ന് ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ മകൻ പത്മകുമാറിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മർദിച്ചതായാണ് ആരോപണം. കള്ളവോട്ട് ചോദ്യം ചെയ്തതിനെതുടർന്നാണ് ബൂത്ത് ഏജന്റായ സന്ദീപിനെ മർദിച്ചതെന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP