Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതു തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 63.24 ശതമാനം പോളിങ്; ജമ്മു-കാശ്മീരിൽ 12.86 ശതമാനം; ഒറ്റപ്പെട്ട അക്രമങ്ങൾ; ബംഗാളിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രമുഖരും തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിച്ചു

പൊതു തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 63.24 ശതമാനം പോളിങ്; ജമ്മു-കാശ്മീരിൽ 12.86 ശതമാനം; ഒറ്റപ്പെട്ട അക്രമങ്ങൾ; ബംഗാളിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രമുഖരും തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിച്ചു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോകസ്ഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂർത്തിയായപ്പോൾ 63.24 ശതമാനം പോളിങ് രേഖപ്പെടുത്തി. കേരളത്തിലെ 20 സീറ്റടക്കം 117 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗാളിൽ മൂർഷിദാബാദിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പോളിങ് ബൂത്തിൽ നടത്തിയ ഏറ്റുമുട്ടലിൽ വോട്ടുചെയ്യാനെത്തിയ ഒരാൾ മരിച്ചു. ഇവിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റു. യുപി, മധ്യപ്രദേശ്, ജമ്മു -കശ്മീർ എന്നിവിടങ്ങളിൽ അക്രമസംഭവങ്ങളുണ്ടായി.

13 സംസ്ഥാനത്തും, രണ്ടുകേന്ദ്രഭരണപ്രദേശത്തുമാണ് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. കേരളത്തിന് പുറമേ ഗുജറാത്തിലും(26), ഗോവയിലും(2) മുഴുവൻ സീറ്റിലും വോട്ടെടുപ്പ് നടന്നു. കർണാടക(14), മഹാരാഷ്ട്ര( 14), ഉത്തർപ്രദേശ് (10), ഛത്തീസ്‌ഗഡ്, (7), ഒഡിഷ് (6), ബിഹാർ, ബംഗാൾ-5, അസം-4, ജമ്മു-കശ്മീർ,ത്രിപുര, ദാദ്ര ആൻഡ് നാഗർഹാവേലി, ദാമൻ ആൻഡ് ദിയ എന്നിവിടങ്ങലിലെയും ജനങ്ങൾ ഇന്ന് വിധിയെഴുതി.

അസ്സമിൽ 78.29 ശതമാനവും ബീഹാറിൽ 59.97 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഗോവയിൽ 71.09 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഗുജറാത്തിൽ 60.21 ശതമാനം ആളുകൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജമ്മു-കാശ്മീരിലെ 12.86 ശതമാനം ജനങ്ങൾ മാത്രമാണ് പോളിങ് ബൂത്തിൽ എത്തിയത്. കർണാടകയിൽ 64.14 ശതമാനം ജനങ്ങൾ വോട്ടു രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിൽ 56.57 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.

ഒഡിഷയിൽ 58.18 ശതമാനം, ത്രിപുര 78.52 ശതമാനം, ഉത്തർ പ്രദേശ് 57.74 ശതമാനം, പശ്ചിമബംഗാൾ 79.36 ശതമാനം, ഛത്തീസ്ഘഡ് 65.91 ശതമാനം, ദാദ്ര ആൻഡ് നാഗർ ഹാവേലി 71.43 ശതമാനം, ദാമൻ ആൻഡ് ദിയു 65.34 ശതമാനം എന്നിങ്ങനെയാണ് വോട്ടിങ് നില.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, ബിജെപി അധ്യക്ഷൻ അമിത്ഷാ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജന ഖാർഗെ, മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി, കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി, ജമ്മു കാശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി, അണ്ണാ ഹസാരെ, കോൺഗ്രസ് നേതാവ് ഹർദ്ദിക് പട്ടേൽ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ ഭാര്യയ്‌ക്കൊപ്പം കലബുർഗി മണ്ഡലത്തിലെ പോളിങ് ബൂത്തിൽ കയറി വോട്ടുചെയ്തത് വിവാദമായി. അസമിലെ ബിന മന്ദിർ പോളിങ് സ്‌റ്റേഷനിൽ തിരിച്ചറിയൽ കാർഡ് ഇല്ലാതെ വൊട്ടുചെയ്യാൻ അനുവദിച്ച പോളിങ് ഓഫീസർ ഗൗർ പ്രസാദ് ബാർമനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP