Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകെ വോട്ട് ചെയ്തത് 215 പേർ; അവസാനം കണക്കെടുത്തപ്പോൾ 258 വോട്ടുകൾ; അധികമുള്ള 43 വോട്ടുകൾ എങ്ങനെ വന്നെന്നറിയാതെ പാർട്ടിക്കാരും ഉദ്യോഗസ്ഥരും; ഒടുവിൽ കളക്ടർ സ്ഥലത്തെത്തി വോട്ടിങ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ നിർദ്ദേശിച്ചു; സംഭവം കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ

ആകെ വോട്ട് ചെയ്തത് 215 പേർ; അവസാനം കണക്കെടുത്തപ്പോൾ 258 വോട്ടുകൾ; അധികമുള്ള 43 വോട്ടുകൾ എങ്ങനെ വന്നെന്നറിയാതെ പാർട്ടിക്കാരും ഉദ്യോഗസ്ഥരും; ഒടുവിൽ കളക്ടർ സ്ഥലത്തെത്തി വോട്ടിങ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ നിർദ്ദേശിച്ചു; സംഭവം കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: കളമശ്ശേരിയിൽ 83-ാം നമ്പർ ബൂത്തിലെ വോട്ടിങ് യന്ത്രത്തിൽ പോൾ ചെയ്തതിലും കൂടുതൽ വോട്ടുകൾ കണ്ടെത്തി. ആകെ പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി നൽകിയതോടെ കളക്ടർ സ്ഥലത്തെത്തി വോട്ടിങ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ തീരുമാനിച്ചു.

ആകെ 215 വോട്ടർമാരാണ് കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് കാണിക്കുന്നത്.

വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. തുടർന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികൾ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥലത്തെത്തിയ കലക്ടറുടെ നേതൃത്വത്തിൽ വോട്ടിംങ് മെഷീൻ പരിശോധിച്ച് ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വോട്ടിങ് യന്ത്രം എണ്ണണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP