Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌ക്കെതിരരെയുള്ള ലൈംഗികാതിക്രമ കേസ് മൂന്നംഗ സമിതി അന്വേഷിക്കും; ജസ്റ്റീസ് എസ്.എ ബോബ്‌ഡെ സമിതി അധ്യക്ഷൻ; പരാതിയിന്മേൽ സമിതി തുടർ നടപടി സ്വീകരിക്കുമെന്നും സൂചന; 35കാരിയായ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റ് സുപ്രീം കോടതി ജഡ്ജിമാർക്ക് പരാതി നൽകിയത് ഏതാനും ദിവസം മുൻപ്

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌ക്കെതിരരെയുള്ള ലൈംഗികാതിക്രമ കേസ് മൂന്നംഗ സമിതി അന്വേഷിക്കും; ജസ്റ്റീസ് എസ്.എ ബോബ്‌ഡെ സമിതി അധ്യക്ഷൻ; പരാതിയിന്മേൽ സമിതി തുടർ നടപടി സ്വീകരിക്കുമെന്നും സൂചന; 35കാരിയായ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റ് സുപ്രീം കോടതി ജഡ്ജിമാർക്ക് പരാതി നൽകിയത് ഏതാനും ദിവസം മുൻപ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റീസ് എസ്.എ ബോബ്‌ഡേയാണ് സമിതിയുടെ അധ്യക്ഷൻ. സംഭവവുമായി ബന്ധപ്പെട്ടുള്ള പരാതിയിന്മേൽ സമിതി തുടർനടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുൻ ജീവനക്കാരിയാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഈ വിഷയത്തിൽ അടിയന്തര സിറ്റിങ് കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

പൊതുതാല്പര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിങ് എന്ന് അറിയിപ്പ് ലഭിച്ചത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിങ് നടക്കുന്നതെന്നാണ് ആദ്യം സൂചന പുറത്ത് വന്നത്. പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണെന്ന് നോട്ടീസിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിങ് ചേരുന്നത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിങ് എന്ന് നോട്ടീസിൽ പറയുന്നു. സാധാരണ ഒരാൾ ഹർജി നൽകുമ്പോഴോ, അല്ലെങ്കിൽ ഏതെങ്കിലും വിഷയം പരാമർശിക്കുമ്പോഴോ ആണ് കോടതികൾ ഒരു കേസ് പരിഗണിക്കുന്നത്.

അല്ലെങ്കിൽ കത്തുകളോ അല്ലെങ്കിൽ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിക്ക് പരിഗണിക്കാം. എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിന് വിഷയമാകുന്നതെന്ന് കാര്യം തുടക്കത്തിൽ പറഞ്ഞിരുന്നില്ല. എന്തായാലും അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും കോടതിയിലുണ്ട്.

35കാരിയായ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാർക്ക് ഏതാനംു ദിവസം മുൻപ് കത്ത് നൽകിയത്. 2018 ഒക്ടോബർ 10, 11 തീയതികളിൽ ന്യൂഡൽഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. സ്‌ക്രോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP