Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൈക്കിൽ പിൻതുടർന്നെത്തിയ അക്രമികൾ സിപിഎം പ്രവർത്തകരെ വെട്ടി;പരിക്കേറ്റ ലോക്കൽ കമ്മിറ്റി അംഗം ജെൻസണേയും പ്രജോഷിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; കൊട്ടിക്കലാശത്തിലെ ബിജെപി-സിപിഎം തർക്കം വോട്ടെടുപ്പിന് ശേഷവും അമ്പലപ്പുഴയിൽ തുടരുന്നു

ബൈക്കിൽ പിൻതുടർന്നെത്തിയ അക്രമികൾ സിപിഎം പ്രവർത്തകരെ വെട്ടി;പരിക്കേറ്റ ലോക്കൽ കമ്മിറ്റി അംഗം ജെൻസണേയും പ്രജോഷിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; കൊട്ടിക്കലാശത്തിലെ ബിജെപി-സിപിഎം തർക്കം വോട്ടെടുപ്പിന് ശേഷവും അമ്പലപ്പുഴയിൽ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ബൈക്കിൽ പിൻതുടർന്നെത്തിയ അക്രമികൾ രണ്ടു സിപിഎം പ്രവർത്തകരെ വെട്ടി. സി പി എം ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ, ഡി വൈ എഫ് ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് ഇരുവരും.

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അക്രമികൾ ഇവരെ ബൈക്കിൽ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയിൽ സി പി എം-ബിജെപി സംഘർഷമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP