Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലേഡി സൂപ്പർ സ്റ്റാറിനെ കണ്ടതും ആരാധന മൂത്ത് അന്തം വിട്ട് പോളിങ് ഉദ്യോഗസ്ഥൻ; ചാടിയെണീറ്റ് സ്വന്തം ഫോണിൽ സെൽഫിയെടുക്കൽ; ജോലി എല്ലാം നിർത്തി ജീവനക്കാരെല്ലാം ചേർന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു; മാധ്യമങ്ങളെ പോലും ഫോട്ടോ എടുക്കാൻ ബൂത്തിൽ വിടാത്ത കാക്കിധാരികളെ 'സെൽഫി' എടുക്കുമ്പോൾ കണ്ടില്ലെന്ന് കളിയാക്കി സോഷ്യൽ മീഡിയ; പുള്ളിലെ ബൂത്തിൽ നടന്നത് ചട്ടലംഘനം തന്നെ; മഞ്ജുവാര്യർ ആരാധന തൃശൂരിലെ വോട്ടെടുപ്പിൽ പ്രതിഫലിച്ചത് ഇങ്ങനെ

ലേഡി സൂപ്പർ സ്റ്റാറിനെ കണ്ടതും ആരാധന മൂത്ത് അന്തം വിട്ട് പോളിങ് ഉദ്യോഗസ്ഥൻ; ചാടിയെണീറ്റ് സ്വന്തം ഫോണിൽ സെൽഫിയെടുക്കൽ; ജോലി എല്ലാം നിർത്തി ജീവനക്കാരെല്ലാം ചേർന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു; മാധ്യമങ്ങളെ പോലും ഫോട്ടോ എടുക്കാൻ ബൂത്തിൽ വിടാത്ത കാക്കിധാരികളെ 'സെൽഫി' എടുക്കുമ്പോൾ കണ്ടില്ലെന്ന് കളിയാക്കി സോഷ്യൽ മീഡിയ; പുള്ളിലെ ബൂത്തിൽ നടന്നത് ചട്ടലംഘനം തന്നെ; മഞ്ജുവാര്യർ ആരാധന തൃശൂരിലെ വോട്ടെടുപ്പിൽ പ്രതിഫലിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മൊബൈൽ ഫോണിന് പോളിങ് ബൂത്തുകളിൽ നിരോധനമായിരുന്നു. ആർക്കും ഉപയോഗിക്കാൻ പാടില്ല. വീട്ടിൽ മൊബൈൽ വച്ചിട്ടാണ് വോട്ടർമാർ പോളിങ് ബൂത്തിൽ പോകേണ്ടിയിരുന്നത്. വോട്ടെടുപ്പ് തടസ്സപ്പെടാതിരിക്കാനായിരുന്നു ഇത്. ഓരോ വോട്ടറുടേയും സമയം വിലപ്പെട്ടതാണ്. മോഹൻലാലും മമ്മൂട്ടിയും എംഎ യൂസഫലിയും സാധാരണക്കാരെ പോലെ വന്ന് വോട്ട് ചെയ്തു മടങ്ങി. തൃശൂരിൽ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എത്തിയതും താരപകിട്ടുകൾ അഴിച്ചു വച്ചാണ്. എന്നാൽ ബൂത്തിനുള്ളിൽ മഞ്ജുവെത്തിയപ്പോൾ അവിടെ പോളിങ് ഉദ്യോഗസ്ഥനായിരുന്ന ആളുടെ ആരാധക മനസ്സ് ഉണർന്നു. താരത്തോടൊപ്പം സെൽഫി... അതാണ് പോളിങ് ബൂത്തിൽ അവർ നേടിയെടുത്തത്. ഇത് ചട്ടലംഘനമാണെന്നാണ് ഉയരുന്ന വാദം.

സെൽഫി എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതോടെ വിവാദവും തുടങ്ങുന്നു. ഫെയ്‌സ് ബുക്കിൽ പ്രതിഷേധങ്ങളും എത്തുന്നു. വോട്ടർമാർക്ക് മൊബൈൽ ഉപയോഗിക്കാൻ പാടില്ല. ഉദ്യോഗസ്ഥർക്ക് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. പോളിങ് ഉദ്യോഗസ്ഥർ സെൽഫി എടുത്തപ്പോൾ പൊലീസുകാരും തടഞ്ഞില്ല. നിയമവിരുദ്ധ പ്രവർത്തനത്തെ അവരും നോക്കി നിന്നു. ഇതോടെ സെൽഫി വിവാദം വലിയ രീതിയിൽ ചർച്ചയാവുകയാണ്. പ്രശ്‌നം തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ലേഡി സൂപ്പർസ്റ്റാർ ആരാധനയിൽ കുടുങ്ങിയവർക്ക് നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

മാധ്യമ പ്രവർത്തകനായ അഭിജിത്തിന്റെ പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതെന്ത് ന്യായം ഇതെന്ത് നീതിയെന്ന ചോദ്യവുമായി അഭിജിത്തിട്ട പോസ്റ്റ് ചർച്ചയാവുകയാണ്. കടുത്ത ചട്ടലംഘനം ബൂത്തിലുണ്ടായെന്ന് തന്നെയാണ് വിലയിരുത്തൽ. ആരു വന്നാലും ഇത്തരത്തിൽ ഓഫീസർമാർ പെരുമാറാൻ പാടില്ല. മോഹൻലാലും മമ്മൂട്ടിയും എത്തിയപ്പോൾ ആരും ഫോട്ടോ എടുത്തില്ല. നിയമം പോലും അറിയാത്ത ഉദ്യോഗസ്ഥർ സംവിധാനത്തിന് ബാധ്യതയാകുന്നതിന് തെളിവായി ഇത് വിലയിരുത്തുന്നു.

പോളിങ്ങ് ബൂത്തിലെത്തിയാൽ രാജ്യത്തെ പ്രഥമ പൗരനടക്കം തുല്യരാണ്.... അവരെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം നിർബന്ധമായി പാലിക്കണം... അങ്ങനെയിരിക്കെയാണ് നടി മഞ്ജുവാര്യർ പുള്ളിലെ പോളിങ്ങ് ബൂത്തിലെത്തിയപ്പോൾ വോട്ടിങ്ങ് പോലും നിർത്തിവെച്ച് ഉദ്യോഗസ്ഥർ നടിയ്‌ക്കൊപ്പം 'സെൽഫി'യെടുത്തത് തികച്ചും നിയമ ലംഘനമാണ്... താര പകിട്ടുമായെത്തി സാധാരണക്കാരായ വോട്ടർമാരുടെ വിലപ്പെട്ട സമയം അപഹരിച്ച് ക്യൂവിൽ നിർത്തിച്ച ഈ സംഭവത്തിൽ ഉദ്യോഗസ്വർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം... കാരണം ഇത് നാളെ ആവർത്തിക്കപ്പെട്ട് 'മാതൃകയാവരുത്'... -ഇങ്ങനെയാണ് മാധ്യമ പ്രവർത്തകനായ അഭിജിത്ത് ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

'മൊബൈൽ' ഫോണുമായി ബൂത്തിലെത്തിയവരെ ശാസിച്ച ഉദ്യോഗസ്ഥരാരും, വോട്ടെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു നൽകിയ ഐഡി കാർഡുമായി പോളിങ്ങ് ബൂത്തിലെത്തിയ മാധ്യമങ്ങൾ വോട്ടിങ്ങ് ദൃശ്യങ്ങൾ എടുക്കാൻ പോലും (അതും റൂമിന് പുറത്ത് നിന്ന്) വിസമ്മതിച്ച കാക്കി ധാരികളായവർ പോലും ഇവിടെ നോക്കുകുത്തിയായി നിന്നു... ഇവർക്കെതിരെയും നടപടി ആവശ്യമാണ്... മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള നടന്മാർ സാധാരണക്കാരായ വോട്ടർമാരെ ബുദ്ധിമുട്ടിക്കാതെ സ്വയം നീണ്ട ക്യൂവിൽ മണിക്കൂറുകൾ വരി നിന്ന് വോട്ട് രേഖപ്പെടുത്തിയതും ഇവിടെ ഓർക്കണം...-അഭിജിത്ത് വിശദീകരിച്ചു.

തൃശൂർ പുള്ള് എ.എ.ൽപി സ്‌കൂളിൽ അമ്മക്കും സഹോദരൻ മധു വാര്യർക്കും ഒപ്പം എത്തിയാണ് മഞ്ജു വാര്യർ തന്റെ വോട്ട് രേഖപ്പെടുത്തിയത്ത്. വോട്ട് നല്ലതിനുവേണ്ടിയാണെന്നും മഞ്ജു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP