Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോൺ നിരോധനം ഭയന്നാണോ കരിയർ വിട്ടത്: മക്കൾക്ക് കുടുംബ ബിസിനസ് നിർദ്ദേശിക്കുമോ? അഡൾട് സിനിമാ മേഖലയിൽ എത്തിയതെങ്ങനെ? ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും സണ്ണി ലിയോൺ നല്കുന്ന മറുപടി ഇങ്ങനെ

പോൺ നിരോധനം ഭയന്നാണോ കരിയർ വിട്ടത്: മക്കൾക്ക് കുടുംബ ബിസിനസ് നിർദ്ദേശിക്കുമോ? അഡൾട് സിനിമാ മേഖലയിൽ എത്തിയതെങ്ങനെ? ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും സണ്ണി ലിയോൺ നല്കുന്ന മറുപടി ഇങ്ങനെ

ബോളിവുഡിലെ മിന്നും താരമാണ് സണ്ണി ലിയോണി. സ്‌ക്രീനിലും പുറത്തും ഒരുപോലെ ആരാധകർക്ക് പ്രിയമാണ് താരത്തെ. എന്നാൽ ആദ്യം സണ്ണി ലിയോണിക്ക് ഒറ്റമേൽവിലാസം മാത്രമാണ് ഉണ്ടായിരുന്നത്. പോൺ താരം. പോൺ സിനിമകളിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡിൽ എത്തുന്നത്.സിനിമയിൽ ചുവടുറപ്പിക്കുന്നതിനു മുൻപ് പോൺ താരമായിരുന്ന സണ്ണി ലിയോണിന് അതിന്റെ പേരിൽ നേരിടേണ്ടി വന്ന വിമർശനങ്ങളും ട്രോളുകളും കുറവല്ല. ഇപ്പോളിതാ അത്തരത്തിലുള്ള വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കുമെല്ലാം നടി മറുപടി നല്കുകയാണ്.

ബോളിവുഡ് താരം അർബാസ് ഖാൻ അവതാരകനായി എത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ലിയോണി മനസ്സ് തുറന്നത്. പോൺ നിരോധനം ഭയന്നാണോ കരിയർ വിട്ടത് എന്നായിരുന്നു അർബാസിന്റെ ചോദ്യം.അതിനു സണ്ണി ലിയോണി നൽകിയ മറുപടി ഇങ്ങനെ

' കാര്യമായും, ഞാൻ ദീർഘവീഷണമുള്ള ഒരാളാണ്.എന്നാൽ പോൺ സിനിമകളിൽ അഭിനയിച്ചതിൽ തനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും സാഹചര്യങ്ങൾ അനുസരിച്ചാണ് ഓരോ തീരുമാനവും എടുത്തതെന്നും സണ്ണി പറഞ്ഞു. പോൺ സിനിമയിൽ അഭിനയിക്കാമെന്ന തീരുമാനം ആ സാഹചര്യത്തിൽ ശരിയായിരുന്നു.പിന്നീട് മാറ്റങ്ങൾ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.

മറ്റെല്ലാ മാർഗങ്ങളും ഇല്ലാതായാലേ സണ്ണി ലിയോണ് കുടുംബബിസിനസ് തന്റെ മക്കൾക്ക് ഏറ്റവും ഒടുവിൽ നിര്‌ദ്ദേശിക്കൂ എന്നായിരുന്നു ട്രോളിനും താരം മറുപടി നല്കി.അതെ, ആയിരിക്കാം. ഞാന്എന്തിന് അത് ചെയ്യണം. അവർക്ക് പക്ഷേ ഇന്ത്യൻ സിനിമാ മേഖലയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് വലിയൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്...
അല്ലെങ്കില്എന്റെ മകള്ക്ക് ഞാൻ തുടങ്ങിയ കോസ്‌മെറ്റിക് ബിസിനസോ രണ്ട് വര്ഷം മുന്പ് ഞാന്തുടങ്ങിവച്ച പെര്ഫ്യൂം ബിസിനസോ തുടര്ന്ന്കൊണ്ടുപോകാന്താത്പര്യമുണ്ടങ്കില്അ തൊരു വലിയ കുടുംബ ബിസിനസ് ആയാണ് എനിക്ക് തോന്നുന്നതെന്നും നടി പറയുന്നു.
മറ്റുള്ളവരോട് കാരുണ്യവും അലിവും ഉള്ള നല്ല മനുഷ്യരായി അവരെ വളർത്തിയെടുക്കുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. അവർ വിനോദ മേഖലയില്ആണോ ജോലി എടുക്കുന്നത് എന്നത് കണക്കാക്കേണ്ട കര്യമേയില്ല. അവർ അഡൾ ട് സിനിമാ മേഖലയില്‌ജോലി ചെയ്യുമോ എന്ന കാര്യത്തില്എനിക്ക് സംശയമാണ്. അവര്ക്ക് ഒരു വക്കീലാകണോ, ഡോക്ടറാകണോ, ബഹിരാകാശ യാത്രികനാകണോ അതല്ല അമേരിക്കയുടെ പ്രസിഡന്റാകണോ അതെല്ലാം അവരുടെ ഇഷ്ടമാണ്‌സണ്ണി പറയുന്നു.

പോൺ സിനിമകളിൽ അഭിനയിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സണ്ണി കൂട്ടിച്ചേർത്തു. 'സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് നമ്മൾ ഓരോ തീരുമാനവും എടുക്കുന്നത്.
പോൺ സിനിമയിൽ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തിൽ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങൾ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നുവെന്നും നടി പറയുന്നു.
എങ്ങനെയാണ് താന്അഡള്ട് സിനിമാമേഖല ഒരു കരിയറായി തിരഞ്ഞെടുത്തതെന്നും സണ്ണി വെളിപ്പെടുത്തുയുണ്ടായി..അതങ്ങനെ സംഭവിച്ചുപോയതാണ്...ഞാനതു വേണമെന്ന് കരുതി തന്നെ ചെയ്തതല്ല അല്ലെങ്കില്ആരെങ്കിലും എന്നെ അതിലേക്ക് തള്ളിവിട്ടതുമല്ല, അങ്ങനെയൊന്നുമില്ല അത് സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.

ഓരോ വ്യക്തിയും അവരുടെ ജീവിതത്തില്ആ നിമിഷത്തില്അവര്ക്ക് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് ഞാന്കരുതുന്നു. എനിക്ക് ആ നിമിഷത്തില്എന്താണോ മികച്ചതെന്ന് തോന്നിയത് അതാണ് ഞാന്തിരഞ്ഞെടുത്തത് സണ്ണി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP