Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടകരയിൽ ആർഎംപി വോട്ടുകൾ ലഭിച്ചത് സിപിഎമ്മിന്; കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജൻ; ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർഎംപി പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് തിരിച്ചടിച്ച് കെകെ രമ; ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്നും രമ

വടകരയിൽ ആർഎംപി വോട്ടുകൾ ലഭിച്ചത് സിപിഎമ്മിന്; കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജൻ; ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർഎംപി പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് തിരിച്ചടിച്ച് കെകെ രമ; ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്നും രമ

മറുനാടൻ ഡെസ്‌ക്‌

വടകര:പി ജയരാജന് കെ കെ രമയുടെ മറുപടി. ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർ എം പി പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് കെ കെ രമ പ്രതികരിച്ചു. സി പി എം വോട്ട് കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്ന് രമ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും കെ കെ രമ പറഞ്ഞു.

വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിനാണ് ലഭിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജന് നേരത്തെ പറഞ്ഞിരുന്നു. സിപിഎമ്മിനെതിരെ മുരളീധരൻ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പാക്കിയതിനാലാണെന്നും ജയരാജൻ പറഞ്ഞു. കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.

അതേസമയം പോളിങ് ഇത്തവണയും എൺപത് ശതമാനത്തിന് മുകളിൽ പോയ വടകരയിൽ ഏറെ പ്രതീക്ഷയാണ് ഇരുമുന്നണികൾക്കും. ഇത്തവണ 82.48 ആണ പോളിങ് ശതമാനം. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഉയർന്ന പോളിങ് ശതമാനത്തിലാണ് ഇടതിന്റെ പ്രതീക്ഷ. കൊലപാതക രാഷ്ട്രീയം ഏശിയിട്ടേ ഇല്ലെന്നും സിപിഎം കരുതുന്നു. ആർഎംപി, വെൽഫയർ പാർട്ടിയടക്കമുള്ളവരുടെ പിന്തുണയേക്കാൾ ലോക താന്ത്രിക് ജനാതദളിന്റെ വോട്ടുകൾ ഗുണം ചെയ്യുമെന്നും സിപിഎം കരുതുന്നു.

ലീഗ് കേന്ദ്രങ്ങളായ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നല്ല പ്രതികരണമുണ്ടായെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ആർഎംപി വോട്ടുകളും കരുത്തായെന്ന് അവർ വിശ്വസിക്കുന്നുണ്ട്. അതേ സമയം കോലീബി സഖ്യ ആരോപണത്തിനിടെ കിട്ടുന്ന ഓരോ വോട്ടും മുഖം രക്ഷിക്കാനുള്ളതാണെന്നിരിക്കേ ഇക്കുറി നില മെച്ചപ്പെടുമെന്നാണ് എൻഡിഎയുടെ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP