Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈക്ക് മറിഞ്ഞു കിടക്കുന്നതും ചോര പുരണ്ട നിലയിൽ വടിവാൾ സമീപത്ത് കിടന്നതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത് പുലർച്ചെ; അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞത് അരുംകൊല; ആക്രമത്തിന് പിന്നിൽ കഞ്ചാവും വിലകൂടിയ വിവിധ ഇനം മയക്കുമരുന്നുകളും കടത്തുന്നവർക്കിടയിലെ പോര്; സാംസ്‌കാരിക തലസ്ഥാനം മയക്കുമരുന്ന് മാഫിയയുടെ പ്രധാന വിതരണ കേന്ദ്രമോ? തൃശൂരിനെ ഞെട്ടിച്ച് മുണ്ടൂരിലെ യുവാക്കളുടെ കൊലപാതകം

ബൈക്ക് മറിഞ്ഞു കിടക്കുന്നതും ചോര പുരണ്ട നിലയിൽ വടിവാൾ സമീപത്ത് കിടന്നതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത് പുലർച്ചെ; അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞത് അരുംകൊല; ആക്രമത്തിന് പിന്നിൽ കഞ്ചാവും വിലകൂടിയ വിവിധ ഇനം മയക്കുമരുന്നുകളും കടത്തുന്നവർക്കിടയിലെ പോര്; സാംസ്‌കാരിക തലസ്ഥാനം മയക്കുമരുന്ന് മാഫിയയുടെ പ്രധാന വിതരണ കേന്ദ്രമോ? തൃശൂരിനെ ഞെട്ടിച്ച് മുണ്ടൂരിലെ യുവാക്കളുടെ കൊലപാതകം

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയത് മുൻ വൈരാഗ്യം മൂലമെന്നും അരുംകൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്് മയക്കുമരുന്ന് മാഫീയ നേതൃത്വം നൽകുന്ന ഗുണ്ടാ സംഘമെന്നും സൂചന. കഞ്ചാവും വിലകൂടിയ വിവിധ ഇനം മയക്കുമരുന്നുകളും കടത്തുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘത്തിലെ സിജോ,നിജോ എന്നിവരും ഇവരുടെ സുഹൃത്തുക്കളായ മറ്റ് 3 പേരും ചേർന്നാണ് അരുംകൊല നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

മുണ്ടൂർ കൂരിയാൽപ്പാലം പറവത്താനി ശ്യം(24), മുണ്ടൂർ മുണ്ടത്തിക്കോട് ചൊവ്വല്ലൂർ വീട്ടിൽ ക്രിസ്റ്റോ (25) എന്നി കൊല്ലപ്പെട്ടത്. മൃതദ്ദേഹങ്ങൾ വെട്ടേറ്റ് വികൃതമായ നിലയിലാണെന്നാണ് അറിയുന്നത്. പേരാമംഗലം പാറപ്പുറം വായനശാലയ്ക്കടുത്ത് പാതയോരത്താണ് കൊല നടന്നത്. ചെരുപ്പുകൾ ചിതറികിടക്കുന്നതും ബൈക്ക് മറിഞ്ഞു കിടക്കുന്നതും ചോര പുരണ്ട നിലയിൽ വടിവാൾ സമീപത്ത് കിടന്നതും പുലർച്ചെ ഇതുവഴി യാത്ര ചെയ്തിരുന്നവരുടെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. ഇവരിൽ ചിലർ പേരാമംഗലം പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കളുടെ മൃതദ്ദേഹങ്ങൾ മെഡിക്കൽ കോളേജിൽ ഉണ്ടെന്ന് അറിയുന്നത്.

ഇന്ന് പുലർച്ചെ 12.45 -ഓടെയായിരുന്നു അക്രമണമെന്നാണ് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. കൂരിയാൽ പുറംപോക്കുമേഖലയിൽ താമസിക്കുന്ന ശ്യാമിന്റെയും സുഹൃത്ത് ക്രിസ്റ്റിയുടെയും അരുംകൊല നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരുടെ സുഹൃത്തുക്കളെക്കുറിച്ചോ ജോലിയെക്കുറിച്ചോ നാട്ടുകാരിൽ ഭൂരിപക്ഷം പേർക്കും കൃത്യമായ വിവരമില്ല. സിജോ ഉൾപ്പെടെയുള്ളവരുമായി കൊല്ലപ്പെട്ട ശ്യാമും, കിസ്റ്റോയും അടുത്തിടപഴകിയിരുന്നെന്നാണ് ഇവരുടെ സുഹൃത്ത് പ്രസാദ് പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. ആക്രമിക്കപ്പെടുമ്പോൾ കൊല്ലപ്പെട്ടവർക്കൊപ്പം താനും ഉണ്ടായിരുന്നെന്നാണ് പ്രസാദ് പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

പിക്കപ്പ് വാനിലെത്തിയ അക്രമി സംഘം ബൈക്കിൽ പോകുകയായിരുന്ന തങ്ങളെ ഇടിച്ച് വീഴ്‌ത്തിയെന്നും ശ്യാമിനെയും ക്രസ്റ്റിയെയും വെട്ടി കൊലപ്പെടുത്തിയെന്നുമാണ് പ്രാസാദിന്റെ ആദ്യവെളിപ്പെടുത്തലെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു എന്നുമാണ് പൊലീസ് നിലപാട്. തൃശ്ശൂർ മെഡി്ക്കൽ കോളേജ് മൊർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും ആക്രമണം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ മയക്കുമരുന്ന് മാഫിയയുടെ പ്രധാന വിതരണ കേന്ദ്രമാണ്.തീരദേശത്തും, നഗരത്തിലുമടക്കം നാടിന്റെ മുക്കിലും മൂലയിലും കഞ്ചാവ് കച്ചവടക്കാരുടെ വിളയാട്ടമാണ്. വിഷുദിനത്തിൽ വൈകീട്ട് തൃശൂർ റെയിൽവെ സ്റ്റേഷനിൽ 375 കിലോ ഗ്രാം പിടിച്ചെടുത്തിരുന്നു. ബിലാസ്പൂർ-എറണാകുളം- പട്ന എക്സ്പ്രസിൽ നിന്നാണ് 11 ചാക്ക് കഞ്ചാവ് കണ്ടെടുത്തത്. രാജ്യാന്തര വിപണിയിൽ ഒരു കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ തോതിൽ കഞ്ചാവ് പിടികൂടുന്നത്. കാലിത്തീറ്റയുടെ ചാക്കുകളിലാണ് മയക്കുമരുന്ന് നിറച്ചിരുന്നത്.

58 കിലൊയുടെ ഒരു ചാക്കിൽ മയിലാഞ്ചിപ്പൊടി പോലെ പൊടിച്ച കഞ്ചാവാണ് നിറച്ചിരുന്നത്. മറ്റ് പത്ത് ചാക്കുകളിലായിരുന്നു 317 കിലോ കഞ്ചാവുണ്ടായിരുന്നത്. സംശയം തോന്നാതിരിക്കാൻ മൈലാഞ്ചിയില മുകളിൽ ഇട്ടിരുന്നു. പട്നയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പാഴ്സൽ ബുക്ക് ചെയ്തിരുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കിടെ ട്രെയിൻ തൃശൂരിൽ എത്തിയപ്പോഴാണ് ആർ.പി.എഫുമാർ സംശയം തോന്നി ചാക്കുകൾ പരിശോധിച്ചത്. തൃശൂരിലെ ക്വട്ടേഷൻ സംഘങ്ങളാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് വ്യക്തമായിട്ടും നടപടികൾ സ്വകരിക്കുന്ന കാര്യത്തിൽ പൊലീസ് -എക്സൈസ് വകുപ്പുകൾ ചെറുവിരൽ അനക്കുന്നില്ലായിരുന്നു. ഇതോടെ ഗുണ്ടാ സംഘങ്ങൾ തഴച്ചു ളർന്നു. ഇതോടെ ഇപ്പോഴത്തെ കൊലയിലേക്ക് കാര്യങ്ങളെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP