Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെ കെഎസ്ആർടിസി ഡ്രൈവറുടെ കൈയേറ്റ ശ്രമവും അസഭ്യ വർഷവും; കണ്ടക്ടർ ബെല്ലടിച്ചാലും ബസ് നിർത്തണോ എന്ന് തീരുമനിക്കുന്നത് ഞാൻ; എം പാനൽ ജീവനക്കാരനായ എന്നെ നീയൊക്കെ ക്കെ എന്നാ ചെയ്യാനാടാ; ഡ്രൈവറുടെ അതിക്രമം പങ്കുവച്ചത് നല്ല ജീവനക്കാർക്കിടയിലും ഇത്തരം പുഴുക്കുത്തുകൾ ഉണ്ടെന്ന് കാണിക്കാനെന്ന് യുവാക്കൾ

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെ കെഎസ്ആർടിസി ഡ്രൈവറുടെ കൈയേറ്റ ശ്രമവും അസഭ്യ വർഷവും; കണ്ടക്ടർ ബെല്ലടിച്ചാലും ബസ് നിർത്തണോ എന്ന് തീരുമനിക്കുന്നത് ഞാൻ; എം പാനൽ ജീവനക്കാരനായ എന്നെ നീയൊക്കെ ക്കെ എന്നാ ചെയ്യാനാടാ; ഡ്രൈവറുടെ അതിക്രമം പങ്കുവച്ചത് നല്ല ജീവനക്കാർക്കിടയിലും ഇത്തരം പുഴുക്കുത്തുകൾ ഉണ്ടെന്ന് കാണിക്കാനെന്ന് യുവാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കല്ലട ബസ് ട്രാവൽസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഈ സംഭവത്തിനിടെ കെഎസ്ആർടിസി സ്വയം മാർക്കറ്റ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റും ഇടുകയുണ്ടായി. അൽപ്പം ദാരിദ്ര്യം ആണെങ്കിലും മര്യാദയ്ക്ക് യാത്ര ചെയ്യാം എന്നതായിരുന്നു കെഎസ്ആർടിസിയുടെ അവകാശവാദം. എന്നാൽ, ഭൂരിപക്ഷം ജീവനക്കാരും നല്ലവർ ആണെങ്കിലും കൂട്ടത്തിൽ ചിലർ മൂലം കെഎസ്ആർടിസിക്ക് ചീത്തപ്പേരുണ്ടാകുന്നതും പതിവാണ്. ഇപ്പോൾ ചില ജീവനക്കാരുടെ മോശം പെരുമാറ്റം മൂലം കോർപ്പറേഷന് നാണക്കേടുണ്ടായിരിക്കയാണ്.

ബസ് സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്ത യാത്രക്കാരന് നേരേ കൈയേറ്റ ശ്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വ്ില്ലൻ പരിവേഷത്തിലെത്തിയത്. സ്റ്റോപ്പിൽ ബസ് നിർത്തിയില്ല, ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെ കെഎസ്ആർടിസി ഡ്രൈവറുടെ കൈയേറ്റ ശ്രമവും അസഭ്യവർഷവമാണ് അരങ്ങേറിയത്. മൂവാറ്റുപുഴയിൽ നിന്നു ഏറ്റുമാനൂർക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത രണ്ടും യുവാക്കൾക്കെതിരെയാണ് ഡ്രൈവറുടെ അക്രമം. ചൊവ്വാഴ്‌ച്ച എടികെ 82 എന്ന കെഎസ്ആർടിസി ബസിൽ നിന്ന് ഉണ്ടായ അനുഭവമെന്നും പറഞ്ഞാണ് യുവാക്കൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ബസ് സ്റ്റോപ്പിൽ ബെല്ലടിച്ചിട്ടും ബസ് നിർത്താതെ പോയതോടെ ചേട്ടാ ബെല്ലടിച്ചത് കേട്ടില്ലേ ചോദിച്ച് ബസ് നിർത്താൻ പറഞ്ഞു. ഇതോടെ ഡ്രൈവർ ദേഷ്യപ്പെടുകയായിരുന്നു. നീയാണോടാ തീരുമാനിക്കുന്നത് ബസ് നിർത്താൻ എന്നു ചോദിച്ചായിരുന്നു ഡ്രൈവറുടെ ആക്രമണം തുടങ്ങിയത്. കുറച്ച് അൽപ്പം മാറി വാഹനം നിർത്തിയെങ്കിലും ഡോർ തുറക്കാതെ വീണ്ടും അസഭ്യം വിളി തുടർന്നു'. യുവാക്കൾ പറയുന്നു.

പിന്നീട് വാഹനം സ്റ്റാൻഡിന് മുന്നിലെത്തിയപ്പോൾ ഡ്രൈവറുടെ ചിത്രം യുവാക്കളിൽ ഒരാൾ പകർത്തി. ഇതിൽ പ്രകോപിതനായ ഡ്രൈവർ ബസിൽ നിന്ന് ചാടിയിറങ്ങി യുവാവിന് നേരെ തിരിഞ്ഞു. ആക്രമണത്തിന് മുതിർന്ന ഇയാളെ കണ്ടക്ടർ പിന്മാറ്റാൻ നോക്കിയെങ്കിലും കണ്ടക്ടറിനെയും പിടിച്ച് തള്ളി യുവാവിന് അടുത്തേയ്ക്ക് പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആൾക്കാർ ഇടപെട്ടതോടെ യുവാവിനെ തെറിപറഞ്ഞ് ഇയാൾ ബസിലേക്ക് മടങ്ങുകയായിരുന്നു. ഗുണ്ടാ സ്റ്റൈലിലായിരുന്നു ഇയാളുടെ വെല്ലുവിളി. എംപാനലുകാരനായ എന്നെ നീയോക്കെ എന്നാ ചെയ്യാനാടാ.. പരാതി കൊടുക്കുമോ, പോയി കൊടുക്ക്... എന്താവുമെന്ന് കാണാമല്ലോ. എന്നൊക്കെയായിരുന്നു ഇയാൾ പറഞ്ഞത്.

നമ്മുടെ നികുതിപ്പണം എടുത്ത് ധൂർത്ത് അടിക്കുന്ന ഒരു സ്ഥാപനത്തിലെ ജോലിക്കാരൻ. ഈ സ്ഥാപനത്തെ സ്‌നേഹിക്കുകയും കൂറ് പുലർത്തുകയും ചെയ്യുന്ന ആളുകളെ കൂടി അപമാനിക്കുകയാണ് ഇത്തരക്കാർ. ഉണ്ണുന്ന ചോറിനോടും ചെയ്യുന്ന ജോലിയോടും കൂറ് ഇല്ലാത്ത ഇവരെ പോലെയുള്ള ജോലിക്കാരെ എന്ന് പിരിച്ച് വിട്ടാലും അന്ന് മാത്രമേ ഈ കെഎസ്ആർടിസി നന്നാകു. ഇത് ഒരു പൗരൻ എന്ന നിലയിൽ പ്രതിഷേധം കൂടിയാണെന്ന് പറഞ്ഞാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം കണ്ടക്ടർ നല്ല പെരുമാറ്റമായിരുന്നെന്നും യുവാക്കൾ പറയുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയതോടെ കെഎസ്ആർടിസി ലവേഴ്‌സ് ഖേദപ്രകടനുമായി എത്തിയിട്ടുണ്ട്. ഇത്തരം ചിലരുടെ പെരുമാറ്റമാണ് ചീത്തപ്പേരുണ്ടാക്കുന്നതെന്നാണ് ആനവണ്ടിയെ ഇഷ്ടപ്പെടുന്നവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP