Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം; സംഭവം പാലാരിവട്ടം മാമംഗലത്ത്; കാർ യാത്രക്കാരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാറിന്റെ വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ; സ്ഥലത്ത് പരിശോധന നടത്തി പൊലീസ്

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം; സംഭവം പാലാരിവട്ടം മാമംഗലത്ത്; കാർ യാത്രക്കാരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാറിന്റെ വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ; സ്ഥലത്ത് പരിശോധന നടത്തി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം. പാലാരിവട്ടം മാമംഗലത്ത് വച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് സൂചന. കാർ യാത്രക്കാരെ പറ്റി ഇതു വരെയും സൂചന ലഭിച്ചിട്ടില്ല. കാറിന്റെ മുൻവശം ഭാഗികമായി തകർന്നിട്ടുണ്ട്.

കാറിന്റെ വേഗതയാണ് അപകടത്തിന് കാരണമെന്നും ഇടിയുടെ ആഘാതത്തിൽ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് മിനുറ്റുകളോളം ഗതാഗത തടസ്സമുണ്ടായി. ഏറെ ജനത്തിരക്കുള്ള മാമംഗലത്ത് ഗതാഗത തടസ്സം നീങ്ങുന്നതിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP