Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; രണ്ടു വിദ്യാർത്ഥികളെ രക്ഷപെടുത്തി; മരിച്ചത് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി; ഒപ്പമുണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; രണ്ടു വിദ്യാർത്ഥികളെ രക്ഷപെടുത്തി; മരിച്ചത് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി; ഒപ്പമുണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം : കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറത്ത് വടക്കേമണ്ണയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഇവിടെ മൂന്ന് വിദ്യാർത്ഥികളാണ് പുഴയിലിറങ്ങിയത്. ഇതിൽ രണ്ട് പേരെ രക്ഷപെടുത്തി. വടക്കേമണ്ണ മുഹമ്മദിന്റെ മകൻ റൈഹാൻ മുഹമ്മദ് (12) ആണ് മരിച്ചത്. ചോലശേരി ഹംസയുടെ മകൻ റിഷാദ് (11), ഹംസയുടെ സഹോദരൻ നാസറിന്റെ മകൻ മുഹമ്മദ് ജസീൽ (11) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ.

കടലുണ്ടിപ്പുഴയിൽ ഈ മാസം ഇത് രണ്ടാമത്തെ അപകടമാണ്. ഏഴാം തീയതിയാണ് പുഴയിൽ രണ്ട് കുരുന്നു സഹോദരിമാർ മുങ്ങി മരിച്ചിരുന്നു. ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് സഹോദരിമാർ മുങ്ങിമരിച്ചത്. ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവർ മരിച്ചത്.

മാതാവ് സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കുളിക്കുന്നതിനിടെ ഫാത്തിമ നിദ അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫിദയും അപകടത്തിൽപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP