Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് മാപ്പു പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻ പിള്ള; താൻ വിഡ്ഢിത്തം വിളമ്പുകയാണെന്ന മീണയുടെ പ്രസ്താവനയ്ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി അധ്യക്ഷൻ

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് മാപ്പു പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻ പിള്ള; താൻ വിഡ്ഢിത്തം വിളമ്പുകയാണെന്ന മീണയുടെ പ്രസ്താവനയ്ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ തന്നെ വ്യക്തിഹത്യ ചെയ്‌തെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. വ്യക്തിഹത്യ നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചത് ബിജെപിയാണ്. കേരളത്തേിൽ ഇരു മുന്നണികളുടെയും പ്രസക്തി നഷ്ടപ്പെട്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

മാധ്യമങ്ങളെ വിളിച്ച് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഇങ്ങനെയാണ് എന്ന് പറഞ്ഞതിലൂടെ ടിക്കാറാം മീണ സ്വയം ചെറുതാവുകയാണ് ചെയ്തത്. ദുരുദ്ദേശത്തോട് കൂടിയാണ് അദ്ദേഹം പ്രവർത്തിച്ചത്. അദ്ദേഹത്തിനെതിരേ സിവിലായും ക്രിമിനലായും മാനനഷ്ട കേസ് കൊടുക്കും. ലേക്സഭാ തിരഞ്ഞെടുപ്പുകളിൽ നടത്തിയ വിവാദ പാരമർശങ്ങളുടെ പേരിൽ താൻ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ പരാമർശം തെറ്റാണ്. ഒരു പൊതു പ്രവർത്തകനോടും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വിവാദ പ്രസ്താവനകളിൽ ശ്രീധരൻ പിള്ള തന്നെ വിളിച്ചു മാപ്പ് പറഞ്ഞിരുന്നുവെന്നും എന്നാൽ തുടർന്നും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നും ടിക്കാറാം മീണ തുറന്നടിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമശങ്ങൾ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്. സാർ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത് എന്ന് ശ്രീധരൻപിള്ള പറഞ്ഞെന്നായിരുന്നു മീണയുടെ വെളിപ്പെടുത്തൽ.

വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ശ്രീധരൻപിള്ളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മീണ രംഗത്തെത്തിയത്. വിഷയത്തിൽ തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞെന്നും എന്നാൽ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരൻ പിള്ളയുടെ പതിവെന്നുമാണ് മീണ പറഞ്ഞു. 'എന്തെങ്കിലും പറഞ്ഞിട്ട്, സാർ തെറ്റായിപ്പോയി മാപ്പാക്കണം കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും. ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മീണ കൂട്ടിച്ചേർത്തു.

ആറ്റിങ്ങലിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പിള്ള വർഗീയ പരാമർശം നടത്തിയത്. ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യൻ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമർശനത്തോടെയാണ് ശ്രീധരൻ പിള്ള വിവാദം പരാമർശം നടത്തിയത്. 'ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാൽ അതറിയാൻ പറ്റും' എന്നിങ്ങനെയുള്ള പരാമർശങ്ങളായിരുന്നുശ്രീധരൻ പിള്ള പ്രസംഗത്തിനിടെ നടത്തിയത്. ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP