Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷൻ നൈറ്റ് റൈഡ്: കല്ലടയുടെ ആറ് വാഹനങ്ങൾ അടക്കം 23 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഏജൻസികൾക്ക് നോട്ടീസും

ഓപ്പറേഷൻ നൈറ്റ് റൈഡ്: കല്ലടയുടെ ആറ് വാഹനങ്ങൾ അടക്കം 23 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഏജൻസികൾക്ക് നോട്ടീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഏജൻസികൾക്ക് നോട്ടീസ്. 23 ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തു, ഓപ്പറേഷൻ നൈറ്റ് റൈഡിന്റെ ഭാഗമായാണ് നടപടി. ഒരാഴ്ചയ്ക്കകം ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 രൂപ പിഴ ചുമത്തി,. കല്ലടയുടെ 6 വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. അമിത നിരക്ക് ഈടാക്കൽ, സാധനങ്ങൾ കടത്തൽ എന്നിവയും പിഴയിൽ ഉൾപ്പെടുന്നു..

കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവം കോളിളക്കം സൃഷ്ടിച്ചതോടെയാണ് മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കിയത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന് പേരിലുള്ള നടപടി അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലെ പരിശോധന വ്യാപകമാക്കാൻ ലക്ഷ്യമിട്ടാണ്. ചെക്കപോസ്റ്റുകളിൽ വ്യാപക പരിശോധന നടക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP