Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യ ലഹരിയിലായിരുന്ന ഭർത്താവിന്റെ മേൽ ചാടിവീണ് തലയിണ കൊണ്ട് മുഖത്തമർത്തി; കൊലയിലേക്ക് നയിച്ചത് അസംതൃപ്തമായ ദാമ്പത്യ ജീവിതം; തന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും തകർത്തതിനാലാണ് രോഹിതിനെ കൊന്നതെന്ന് ഭാര്യ അപൂർവ

മദ്യ ലഹരിയിലായിരുന്ന ഭർത്താവിന്റെ മേൽ ചാടിവീണ് തലയിണ കൊണ്ട് മുഖത്തമർത്തി; കൊലയിലേക്ക് നയിച്ചത് അസംതൃപ്തമായ ദാമ്പത്യ ജീവിതം; തന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും തകർത്തതിനാലാണ് രോഹിതിനെ കൊന്നതെന്ന് ഭാര്യ അപൂർവ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ഡി തിവാരിയുടെ മകൻ രോഹിത് ശേഖറിനെ കൊലപ്പെടുത്തിയത് രോഹിതിന്റെ അമിത മദ്യാപനവും അസന്തുഷ്ടമായ ദാമ്പത്യ ജീവിതവും കാരണമെന്ന് ഭാര്യ അപൂർവ മൊഴി നൽകി. അസന്തുഷ്ടമായ ദാമ്പത്യജീവിതവും രോഹിതിന്റെ അമിതമദ്യപാനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അപൂർവ്വ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഈ മാസം 16നാണ് രോഹിത് ശേഖറിനെ ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ വസതിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചു. അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ രോഹിതിന്റെ ഭാര്യ അപൂർവ്വയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രോഹിതിനെ കൊന്നത് താനാണെന്ന് ചോദ്യം ചെയ്യലിൽ അപൂർവ്വ സമ്മതിച്ചു. ദാമ്പത്യജീവിതം സന്തോഷകരമായിരുന്നില്ല. തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം തകർക്കപ്പെട്ടു. രോഹിതിന്റെ മദ്യപാനം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും അപൂർവ്വ പറഞ്ഞതായി പൊലീസ് അറിയിച്ചു.

കൃത്യം നടന്ന ദിവസം രോഹിതും അപൂർവ്വയും തമ്മിൽ വഴക്കുണ്ടായി. തർക്കം മൂർച്ഛിക്കുകയും അപൂർവ്വ രോഹിതിനെ ആക്രമിക്കുകയുമായിരുന്നു. രോഹിതിന്റെ മേലേക്ക് ചാടിവീണ അപൂർവ്വ അയാളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മദ്യപിച്ചിരുന്നതിനാൽ അപൂർവ്വയുടെ ആക്രമണത്തെ ചെറുക്കാൻ രോഹിതിന് കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

ഏപ്രിൽ 15ന് അമ്മയ്ക്കും ബന്ധുവായ സ്ത്രീക്കുമൊപ്പം വോട്ട് ചെയ്യാൻ പോയ രോഹിത് വഴിയിലുടനീളം കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഉറക്കം സംബന്ധിച്ച് പ്രശ്നങ്ങളുള്ളതിനാൽ അടുത്ത ദിവസം രാവിലെ രോഹിതിനെ വിളിച്ചുണർത്താൻ ആരും ശ്രമിച്ചില്ല. വൈകുന്നേരം നാല് മണിയായിട്ടും രോഹിത് ഉണരാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് അയാൾ അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോൺഗ്രസ് നേതാവായ എൻഡി തിവാരിയുടെ മകനാണെന്ന് ആറ് വർഷം നിയമയുദ്ധം നടത്തി സ്ഥാപിച്ചെടുത്ത രോഹിത് ശേഖർ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.ശ്വാസം മുട്ടിയാണ് മരണമെന്ന് എയിംസിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP