Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേഷ് കീഴാറ്റൂരിനെ വധിക്കും, നീയാരാടാ പോസ്റ്റിടാൻ.. എന്നലറികൊണ്ടാണ് അക്രമി സംഘം വീടിനകത്തേക്ക് കയറിയത്; ഇരുന്നൂറോളം പേർ വീടുവളഞ്ഞപ്പോൾ വടിയുമായി അകത്തു കയറിയത് നാലഞ്ചുപേർ; ഭാര്യയെ തള്ളിയിട്ട് മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു; ഭാര്യയുടെ നിലവിളി കേട്ടാണ് അനിയനും അമ്മയും ഓടിയെത്തിയത്; കീഴാറ്റൂരിൽ കള്ളവോട്ടിനെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് സിപിഎം നടത്തിയത് വീട് കയറിയുള്ള ആക്രമണമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടനോട്; കീഴാറ്റൂരിലെ വയൽക്കിളികളെ മർദ്ദിച്ചൊതുക്കാൻ സിപിഎം

സുരേഷ് കീഴാറ്റൂരിനെ വധിക്കും, നീയാരാടാ പോസ്റ്റിടാൻ.. എന്നലറികൊണ്ടാണ് അക്രമി സംഘം വീടിനകത്തേക്ക് കയറിയത്; ഇരുന്നൂറോളം പേർ വീടുവളഞ്ഞപ്പോൾ വടിയുമായി അകത്തു കയറിയത് നാലഞ്ചുപേർ; ഭാര്യയെ തള്ളിയിട്ട് മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു; ഭാര്യയുടെ നിലവിളി കേട്ടാണ് അനിയനും അമ്മയും ഓടിയെത്തിയത്; കീഴാറ്റൂരിൽ കള്ളവോട്ടിനെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് സിപിഎം നടത്തിയത് വീട് കയറിയുള്ള ആക്രമണമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടനോട്; കീഴാറ്റൂരിലെ വയൽക്കിളികളെ മർദ്ദിച്ചൊതുക്കാൻ സിപിഎം

എം മനോജ് കുമാർ

കണ്ണൂർ: സുരേഷ് കീഴാറ്റൂരിന് നേരെ ഇന്നലെ കീഴാറ്റൂരിൽ നടമാടിയത് കണ്ണൂരിൽ സിപിഎം അനുവർത്തിക്കുന്ന ഗുണ്ടായിസം തന്നെ. കീഴാറ്റൂരിലെ കള്ളവോട്ടിന്റെ പ്രശ്‌നം സുരേഷ് കീഴാറ്റൂർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇടക്കാലത്ത് സിപിഎം വെറുതെ വിട്ട സുരേഷ് കീഴാറ്റൂരിന്റെ വീടിനും ഭാര്യക്കും നേരെ സിപിഎം ആക്രമണമുണ്ടായത്. കീഴാറ്റൂർ ബൂത്തിലെ കള്ളവോട്ടിന്റെ കാര്യം വെളിപ്പെടുത്തിയുള്ള കിഴാറ്റൂരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് സിപിഎമ്മിനെ പക്ഷെ വിറളിപിടിപ്പിച്ചിരുന്നില്ല. പക്ഷെ ഇതേ ഫെയ്സ് ബുക്ക് പോസ്റ്റ് മനോരമ ന്യൂസ് വാർത്തയാക്കിയപ്പോൾ സിപിഎം ഇളകി. കീഴാറ്റൂരിലെ ബൈപ്പാസ് പ്രശ്‌നം മുതൽ വയൽക്കിളികളുടെ ആവിർഭാവം വരെയുള്ള പ്രശ്‌നം വരെ സിപിഎം അടക്കിവച്ച വയൽക്കിളി വിരോധമാണ് ഇന്നലെ രാത്രി കീഴാറ്റൂരിന്റെ വീട് ആക്രമണം വഴി സിപിഎം തീർത്തത്.

മനോരമ ന്യൂസ് വാർത്ത തങ്ങൾക്ക് ദോഷം ചെയ്തുവെന്ന സിപിഎം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വാർത്തയ്ക്ക് കാരണക്കാരനായ സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമണത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്. കീഴാറ്റൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജി മോൻ, അനിയൻ സുധീഷ് കുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം ആളുകളാണ് വീട് വളഞ്ഞത്-സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.ഇരുന്നൂറോളം പേർ വീട് വളഞ്ഞപ്പോൾ നാലഞ്ചുപേർ രാത്രി വീട്ടിനുള്ളിലേക്ക് കയറി. സുരേഷ് കീഴാറ്റൂരിനെ വധിക്കും, ആരെടാ പോസ്റ്റിടാൻ സുരേഷ് കീഴാറ്റൂർ എന്നലറികൊണ്ടാണു അക്രമി സംഘം വീടിനകത്തേക്ക് കയറിയത്. അവരുടെ കയ്യിൽ വടികൾ ഉണ്ടായിരുന്നു. ഭാര്യയെ കണ്ടപ്പോൾ ഇവർ തള്ളി താഴേക്കിട്ടു. നിലത്തിട്ട് വലിച്ചിഴച്ചു. ഭാര്യ ഉച്ചത്തിൽ നിലവിളിച്ചു. എന്റെ വീടിന്റെ പിറകിലാണ് തറവാട്. ഭാര്യയുടെ നിലവിളി കേട്ടപ്പോൾ എന്റെ അനിയനും അമ്മയും തറവാട് വീട്ടിൽ നിന്നും ഓടിവന്നു. അതോടെയാണ് ഇവർ വീട്ടിൽ നിന്നും പുറത്തിറങ്ങിയത്-സുരേഷ് കീഴാറ്റൂർ പറയുന്നു.

അക്രമി സംഘം പുറത്തിറങ്ങിയതോടെ വീടിനു മുന്നിൽ തടിച്ച് കൂടിയ സിപിഎം സംഘം അത്യുച്ചത്തിൽ തെറിവിളി ആരംഭിച്ചു. ഈ സമയത്താണ് ഞാൻ വീട്ടിലേക്ക് എത്തുന്നത്. ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്താൽ ആക്രമണം ഫെയ്സ് ബുക്ക് വഴി നടത്തണം. അല്ലാതെ വീട് ആക്രമിക്കലല്ല, പ്രതിവിധി. ഞാൻ അവരോട് പറഞ്ഞു. ഇവർ കൂടിനിൽക്കുന്നത് കണ്ടപ്പോൾ പൊലീസിൽ സഹായത്തിനു വിളിച്ചു. പൊലീസ് എത്തി. തടിച്ച് കൂടിയവരെ വീടിനു മുന്നിൽ നിന്നും മാറ്റി. രാത്രി പന്ത്രണ്ടര മണിയോടെ ഭാര്യയ്ക്ക് അസ്വസ്ഥത വന്നു. ആശുപത്രിയിലേക്ക് മാറ്റി. അതോടെ വീടിനു അകത്തു കയറി ആക്രമണം നടത്തിയവരെ പ്രതിചേർത്ത് പൊലീസിൽ പരാതി നൽകി. ഇതോടെ സിപിഎം ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരെ സംഘടിപ്പിച്ച് എനിക്കെതിരെ കള്ള പരാതി നൽകി.

എന്നെയും മകനെയും പ്രതിചേർത്ത് അവർ പൊലീസിൽ പരാതിയും മൊഴിയും നൽകിയിട്ടുണ്ട്. സിപിഎം എന്റെ വീട് ആക്രമിച്ചപ്പോൾ ഭാര്യയുടെ നിലവിളി കേട്ട് സഹായിക്കാൻ ഓടിവന്നപ്പോൾ എന്റെ അനുജന്റെ കൈ ചില്ലിൽ തട്ടി മുറിഞ്ഞു. അതിനു ഞങ്ങൾ ആർക്കും പരാതി നൽകിയിട്ടില്ല. വീട് ആക്രമിച്ച, ഭാര്യയെ ആക്രമിച്ചവർക്ക് എതിരെയാണ് പരാതി നൽകിയത്. അനിയൻ സിപിഎമ്മുകാരുടെ നേർക്ക് ഒച്ചയിടുന്ന, വീഡിയോ ഞാൻ തന്നെ ഷൂട്ട് ചെയ്തതാണ്. സിപിഎമ്മുമായി പ്രശ്‌നം നടക്കുന്ന സമയത്ത് അവിടെ കൂടിനിന്ന സിപിഎമ്മിന്റെ നേർക്കാണ് എന്റെ സഹോദരൻ ഒച്ച എടുക്കുന്നത്. അതിൽ അസ്വാഭാവികമായി ഒന്നുമില്ല-സുരേഷ് കീഴാറ്റൂർ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് സുരേഷ് കീഴാറ്റൂരിന്റെ വീട് കയറിയുള്ള സിപിഎമ്മിനെ ആക്രമണം നടന്നത്. കീഴാറ്റൂർ എൽപി സ്‌കൂളിലെ 102ാം ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി ആരോപിച്ചാണ് സുരേഷ് ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്തരത്തിൽ അറുപത് കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സുരേഷിന്റെ കുറിപ്പ്. 'കീഴാറ്റൂരിലെ 102 നമ്പർ ബൂത്തിൽ ജനാധിപത്യം ഇന്ന് പൂത്തുലഞ്ഞു ആദ്യം വെള്ളക്കുപ്പായം പിന്നെ കള്ളിഷർട് ഇത് പോലെ അറുപതു കള്ളവോട്ടുകളുടെ ദൃശ്യങ്ങൾ ഉണ്ട്.. ജനാധിപത്യം വാഴട്ടെ' - വീഡിയോയ്‌ക്കൊപ്പം ഇങ്ങനെയൊരു കുറിപ്പും സഹിതമായിരുന്നു സുരേഷിന്റെ പോസ്റ്റ്. ഇതാണ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചത്. ഇതിന്റെ പേരിലാണ് ഇന്നലെ വീട് കയറിയുള്ള ആക്രമണം നടന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP